Quantcast
Channel: ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍...
Viewing all 37 articles
Browse latest View live

പരദൂഷണം ഡോട്ട് കോം!

$
0
0
നഗരത്തിലെ അതി പ്രശസ്തമായ “പത്രാസ് മൂല“ കോളനി. ഇവിടെ താമസിക്കുന്ന എല്ലാവരും ഡീസന്റ് ഫാമിലികളാണ്.എങ്കിലും പല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കീടാണു പോലെ ചില പത്രാസ് കൊച്ചമ്മമാരാണ് ഈ കോളനിയ്ക്ക് ഈ പേര് തന്നെ നേടിക്കൊടക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. പരദൂഷണമാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഘല. ഏത് കാര്യത്തിലും പുതുമ ആഗ്രഹിക്കുന്ന ഇവര്‍ പരദൂഷണം പറച്ചിലിലും ഒരു പുതുമ നിലനിര്‍ത്തിപ്പോരുന്നു. അതെന്താണെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നിങ്ങള്‍ തന്നെ നേരിട്ട് മനസ്സിലാക്കുക. നിങ്ങളെ ഞാന്‍ ‘പത്രാസ് മൂല‘ കോളനിയിലേക്ക് സ്വാഗതം ചെയ്യുന്നു.

പരദൂഷണ ക്ലബിലെ പ്രധാന അംഗങ്ങളാണ് കോളനി പ്രസിഡന്റ് ആന്‍ മേരി (മേരിപ്പെണ്ണ് പിന്നീട് ആന്‍ മേരിയായതാണ്) വനിതാ കൌണ്‍സിലര്‍ ജാന്‍.സി.റാണി (പഴയ പേര് റാണിത്തള്ളേടെ ചെറുമകള്‍ ജാനു) പിന്നെ കെ.അല്‍മ താത്ത (കുഞ്ഞലീമത്താത്ത) ഈ മൂന്ന് കഥാപാത്രങ്ങളുടെ  ഒരു ദിവസത്തിലേക്ക് നമുക്കൊന്ന് പാളി നോക്കാം.

ആന്‍:   എന്താ ജാന്‍.സി ഇന്ന് മുഖത്ത് ക്ലോസപ്പിന്റെ ഒരു ആത്മവിശ്വാസം ? പണികളൊക്കെ അതിയാന്‍ നേരത്തെ തീര്‍ത്തോ?

ജാന്‍:   ഹോ ഒന്നും പറയണ്ടന്നേ പങ്കജ കസ്തൂരി  ജീവന്‍ രക്ഷിച്ചു!

ആന്‍:പങ്കജ കസ്തൂരി ജീവന്‍ രക്ഷിക്യേ?ജീവന്‍ ടി.വി ഇപ്പോള്‍ പങ്കജ കസ്തൂരിയാണോ നടത്തുന്നെ?

ജാന്‍: അതല്ലന്നേ, അതിയാനോട് വൈകീട്ടുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ എന്നെ കലിച്ചൊരു നോട്ടം. ഞാന്‍ കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടൊരു താങ്ങാ താങ്ങി.നോക്കുമ്പോ ദേ അതിയാന്‍ ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു. പിന്നെ ഞാന്‍ പങ്കജ കസ്തൂരി കൊടുത്തു. ഇപ്പോള്‍ ശ്വാസം വലിക്കുന്നുണ്ട് ഈസിയായി!ബ്രീത്ത് ഈസി!

ആന്‍: ഹോ ഭാഗ്യം.ഞാന്‍ അങ്ങേര്‍ക്ക് കൊഴുത്തൊരു ഡൊമെക്സും കൊടുത്ത് ടോയ്ലെറ്റിലേക്ക് വിട്ടിട്ടുണ്ട്.ഇനി അവിടന്ന് ഇറങ്ങിയാലെ അടുത്ത പണികൊടുക്കേണ്ടുള്ളൂ.

ജാന്‍: എടീ നീയറിഞ്ഞോ ആ ജോണ്‍സേട്ടന്റെ മോളെ കെട്ടിയ പയ്യനില്ലെ എന്തൊരു ഹൈറ്റാടീ.

ആന്‍: ഓ അതോ! ആ പയ്യന്‍ ചെറുപ്പം മുതല്‍ കോമ്പ്ലാന്‍ കഴിച്ചാണത്രെ വളര്‍ന്നത്! മറ്റുള്ള കുട്ടികള്‍ ഒരിഞ്ച് വളര്‍ന്നപ്പോള്‍ കോമ്പ്ലാന്‍ കുടിച്ച ഈ പയ്യന്‍ ഒന്നര ഇഞ്ച് വെച്ചല്ലേ വളര്‍ന്നത് അതാ!

ജാന്‍: എന്നാ ഒരു കോമ്പ്ലാന്‍ ബോയിയെ കെട്ടിയാ മതിയായിരുന്നു.എല്ലാം ഒരു ഒന്നൊന്നര ഇരട്ടി അധികമുണ്ടായേനെ! ഹോ ഇനി പറഞ്ഞിട്ടെന്താ കാര്യം!  ഈ  ‘മുസ്ലി പവര്‍ എക്സ്ട്ര കൂടി‘  ഇല്ലാത്ത ഒരു അവസ്ഥ! ഹോ ഫീകരം, ആലോചിക്കാന്‍ കൂടി വയ്യ!....എടീ നിങ്ങളറിഞ്ഞോ ഗള്‍ഫിലുള്ള രാജപ്പന്റെ മോള് അറ്റ്ലസ് ജ്വല്ലറിയായീന്ന് പറഞ്ഞ് കേട്ടല്ലോ! നേരാണോടീ ?

ആന്‍: ഹും ജന കോടികളുടെ വിശ്വസ്ത സ്ഥാപനമല്ലേ അവള്‍..പിന്നെ അവളിപ്പോ മസ്കറ്റിലെ സലാലയിലും  പ്രവര്‍ത്തനം തുടങ്ങീന്നാ കേട്ടത്!

ജാന്‍: ഉവ്വേ ഇനി വല്ല ഓഫറും കൊടുക്കുന്നുണ്ടോ ആവോ ?

ആന്‍: നടുക്ക് സ്വിമ്മിങ്ങ് പൂളുള്ള കൊട്ടാരമല്ലേ നാട്ടില്‍ പണിതുയര്‍ത്തുന്നത്. ഒള്ളവനെന്നും ദൈവം വാരിക്കോരിക്കൊടുക്കും. നമുക്കെന്നും ഉജാലയുടെ പരസ്യം തന്നെ, നാലു തുള്ളി മാത്രം! അല്ലാ ഇന്ന് അല്‍മാത്താനെ കണ്ടില്ലല്ലോ! ഈയിടെയായി അവള്‍ക്ക് ഒരു ഏഷ്യാനെറ്റ് പ്ലസിന്റെ ലൈനാ.  ആഘോഷിക്യല്ലേ...ഓരോ നിമിഷവും!

ജാന്‍: എവടെ! നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ ആകെ നാലും മൂന്നും ഏഴ് ദിവസത്തെ ലീവിനാ മൂപ്പരു ഗള്‍ഫീന്ന് വരുന്നത്! അതാണെങ്കില്‍ സമരം തീരാന്‍  നേരോം ഇല്ല മാപ്ലക്ക് നിക്കാന്‍ ലീവൂല്യാ ന്ന് പറഞ്ഞ പോലെ അങ്ങട് തീരും. പിന്നെ അടുത്ത് തിരുവാതിര ഞാറ്റ് വേല പിറക്കണം കെട്യോന്‍ പിന്നൊരു ലീവിന് വരാനെക്കൊണ്ട്!

ആന്‍: നമുക്കെന്തായാലും കെട്യോന്മാര്‍ കൂടെയുള്ളത് കൊണ്ട്, കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്ത് ഉണക്കാനിടാമെന്ന പാരമ്പര്യം ഉള്ളത് കൊണ്ടും  അത്ര പെട്ടന്നൊന്നും ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ! അതന്നെ ഭാഗ്യം! ദേ അല്‍മാത്ത വരുന്നുണ്ട്!

ജാന്‍: ഇതെവിടെ പൊന്നേ നീയ്, കാണാന്‍ കിട്ടണില്ലല്ലോ?

അല്‍മ: പുയ്യാപ്ല ഉണ്ടിക്ക് വിളിക്യാന്ന് പറഞ്ഞ് കാത്തിരിക്യായിരുന്നു!

ആന്‍: എങ്ങട്ട് വിളിക്യാന്ന് ?

അല്‍മ: ഉണ്ടി ഫോണ്‍ കേട്ടിട്ടില്ലേ? ഉണ്ടിപ്പണം പോലെ ഉണ്ടി ഫോണും ഉണ്ട്!

ജാന്‍:ആ കേട്ടിട്ടുണ്ട്.അല്ല നീയെന്താ കഴുത്തിങ്ങനെ അനക്കാതെ പിടിച്ചിരിക്കുന്നത്? കഴുത്തുളുക്യാ?സ്റ്റടിവടിയായി നില്‍ക്കുന്നല്ലോ നിന്റെ കഴുത്ത്!

അല്‍മ: അതൊരു അബദ്ധം പറ്റീതാ. ഇത്തിരി നല്ല വാസനയടിച്ചോട്ടേന്ന് വെച്ചിട്ട് സ്പ്രേ എടുത്തടിച്ചതാടീ,അബദ്ധായി! സ്പ്രേ മാറിപ്പോയി! ഇനി ഇത്  ശരിയാവാന്‍ കുറച്ച് സമയം കഴിയണം!

ആന്‍: അല്ല അല്‍മാ, നിന്റെ മൂത്താപ്പാടെ മോള്‍ടെ കല്യാണംകഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ  അപ്പോഴേക്കും ഡൈവേര്‍സായീന്ന് കേട്ടല്ലോ എന്താ പ്രശ്നം?

അല്‍മ: ഒന്നും  പറയണ്ടന്നേ, അവള് സന്തൂറ് സോപ്പടിച്ചു!

ആന്‍&ജാന്‍: സന്തൂര്‍ സോപ്പടിക്യേ?എങ്ങനെ?

അല്‍മ: മൂത്താപ്പാടെ മോള് ഹണി മൂണ്‍ കഴിഞ്ഞ് വരുമ്പോ ഒരു കൊച്ചു പെണ്‍കുട്ടി വന്ന് ‘മമ്മീ’ എന്നും പറഞ്ഞ് കയ്യില്‍ പിടിച്ചു. അന്വേഷിച്ച് വന്നപ്പോ അത് അവളുടെ മോള് തന്യായിരുന്നു. അതോടെ ചര്‍മ്മം കണ്ടാല്‍ പെറ്റത് അറിയുകയേ ഇല്ലാ എന്നും  പറഞ്ഞ്  കെട്യോന്‍ മൊഴി ചൊല്ലി!

ജാന്‍: ഹണിമൂണിന്റെ കാര്യം പറഞ്ഞപ്പഴാ‍ ഓര്‍ത്തത്, നമ്മടെ തെക്കേതിലെ വറീത് മാപ്ലേടെ മോള് ഹണിമൂണ്‍ കഴിഞ്ഞ് വന്ന് ‘സര്‍ഫ് എക്സല്‍ സര്‍ഫെക്സല്‍‘ എന്നാണല്ലോ പറയുന്നത് !എന്താത്?

അല്‍മ: ഒരു ഹണിമൂണിന് പോയപ്പോഴേക്കും അവള്‍ക്ക് അലക്കാന്‍ ഇത്രയ്ക്ക് ഇഷ്ടായോ?

ആന്‍:അവള്‍ സര്‍ഫ് എക്സല്‍ എന്നല്ലേ പറഞ്ഞുള്ളൂ,ഞാന്‍ കരുതി വല്ല ‘നെസ്കഫേ’ എന്നെങ്ങാനും പറഞ്ഞ് കാണുമെന്ന്!

അല്‍മ: ആ എനിക്കൊന്നും മനസ്സിലായില്ല! തെളിച്ച് പറയിന്‍

ജാന്‍: അതാ പറഞ്ഞേ സീരിയലു കാണുമ്പോ പരസ്യം മാറ്റരുത് ന്ന്! ഇനി ഇതിന്റെയൊക്കെ പരസ്യം വരുമ്പോ ശ്രദ്ധിച്ച് കാണ്!അല്ല പിന്നെ!

ആന്‍: ഇനിയിപ്പോ പരസ്യം കാണാത്ത കുറവേയുള്ളൂ.അല്ലെടി ജാന്‍സീ കഴിഞ്ഞാഴ്ച കല്യാണം കഴിഞ്ഞ ശേഖരന്‍ മൊതലാളീടെ വീട്ടിലെന്തോ പ്രശ്നമുണ്ടെന്ന്  തോന്നുന്നു.ഇന്നലെ രാത്രി ഒച്ചേം ബഹളൊക്കെ കേട്ടായിരുന്നെന്ന്!

അല്‍മ: കല്യാണം കഴിഞ്ഞ് ഒരാഴ്ച ഒച്ചീം ബഹളോക്കെ ഉണ്ടാവും ന്ന് ആര്‍ക്കാ അറിയാത്തെ? ഇത് നല്ല കൂത്ത്!

ആന്‍: അതല്ലടീ സ്വര്‍ണ്ണത്തിന്റെ എന്തോ പ്രശ്നമാ!

ജാന്‍: ആ പെങ്കൊച്ച് കാണാനൊന്നും തെറ്റില്ലല്ലോ,എന്നാലും തടി ഇത്തിരി കൂടുതലാ, പിന്നെ ആലുക്കാസ് ജ്വല്ലറിയല്ലേ എന്നൊരു സംശയം!

ആന്‍: ഹും എനിക്കും തോന്നി,ഒരു പണത്തൂക്കമൊന്നുമല്ല ഒരൊന്നൊന്നര പണത്തൂക്കമാ മുന്നില്‍!

ജാന്‍:എടീ അല്ലെങ്കിലും ആ തള്ള ഒരു ‘പെപ്സിയാ‘,ശേഖരന്‍ മൊതലാളിയാണെങ്കില്‍ ഒരു ‘കൊക്കക്കോളേം‘!

അല്‍മ: എടീ നീയെന്താ ഈ പറയണത്? തെളിച്ച് പറ!

ജാന്‍: എടീ ആ തള്ള എത്ര കിട്ടിയാലും പിന്നേയും ‘ദില്‍ മാംഗേ മോര്‍’ എന്ന് പറഞ്ഞ് കൊണ്ടിരിക്കും.മുതലാളിയാണെങ്കില്‍  ഒരു ടണ്ട!തണുപ്പന്‍! ടണ്ടാ മത് ലബ് കൊക്കൊക്കോള മനസ്സിലായോ...!

ആന്‍: ഞാന്‍ അറിഞ്ഞത്  ആ പെങ്കൊച്ചിന് കൊടുത്ത സ്വര്‍ണ്ണം 80 കൊല്ലം പഴക്കമുള്ളതാത്രേ!

ജാന്‍: പിന്നെ പ്രശ്നമുണ്ടാവാതിരിക്യോ? അന്നുണ്ടോ വല്ല 916 ഉം BIS മാര്‍ക്കും!പിന്നെ ആ പെപ്സിത്തള്ള പ്രശ്നമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ആന്‍:അത് നേരാ!വര്‍ത്താനം പറഞ്ഞ് നിന്ന് നേരം ഒത്തിരിയായി, എടീ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.അതിയാന്റെ പണി കഴിഞ്ഞ് കാണും.ഉടനെ അടുത്ത പണി കൊടുത്തില്ലേല് അങ്ങേര് ഫാഷന്‍ ടി വി  കാണും!(ആന്‍ പോകുന്നു)

ജാന്‍: ഹും കെട്ട്യോനെക്കൊണ്ട് സകല പണീം ചെയ്യിക്കും എന്നാല്‍ ആ പാവത്തിന് ടി വി കാണാന്‍ സമ്മതിക്കേം ഇല്ല! അല്‍മാക്കറിയോ ഇവളു കോളേജില്‍ പഠിക്കുമ്പോ പലരുടേയും കൂടെ ഒളിച്ചോടീതാ.ഇവളുടെ ഓട്ടത്തിന് ഒളിമ്പിക്സ് സ്വര്‍ണ്ണം വരെ കിട്ടും എന്ന് അന്ന് നാട്ടുകാരൊക്കെ പറഞ്ഞതാ.അവസാനം ഈ പാവത്തിന്റെ തലയില്‍ കെട്ടി വെച്ചതാ ഇവളെ, ശവം!

അല്‍മ: ഞാനും കേട്ടിട്ടുണ്ട് കുറച്ചൊക്കെ. അല്ല ജാനേ നീ ആദ്യം കെട്ടിയ ആളെ വിട്ട് ഇയാളോടൊപ്പം ഒളിച്ചോടീത് എന്തേ? ആന്‍ പറഞ്ഞ കാരണമൊന്നും  ഞാന്‍  വിശ്വസിക്കുന്നില്ല. അതിനൊക്കെ ഇപ്പോ ഒളിച്ചോടാന്‍ നിന്നാല്‍ അതിനല്ലേ സമയം കാണൂ?

ജാന്‍: എനിക്കറിയാം ആ കൂതറ മേരി എന്നെ പറ്റി വേണ്ടാദീനം പറയുമെന്ന്! അല്‍മാക്കറിയോ എന്നെ കെട്ടിയെടുത്ത വീട്ടിലെ സകല അടുക്കളപ്പണീം ഞാന്‍ തന്നെ ചെയ്യണമെന്ന്. കൂടാതെ ഒരു ജുറാസിക്ക് അമ്മായി അമ്മയും!യൂ നോ ഒരിക്കല്‍ ഞാനവരെ ‘ജുറാസിക് തള്ള’ എന്ന് വിളിച്ചതിന് എന്തായിരുന്നു ബഹളം! പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ ഇങ്ങേരുടെ കൂടെയിങ്ങ് പോന്നു.ദോഷം പറയരുതല്ലോ പുറം പണിയും അകത്തെ പണിയുമൊക്കെ  അങ്ങേര് വ്യത്തിയായി ചെയ്യും!അത് കാരണം ഞാന്‍ എന്നും ഹാപ്പി ജാമാ!

അല്‍മ: നിന്റെ ഭാഗ്യം! ഞാന്‍ ന്നാ അങ്ങട് ചെല്ലട്ടെ.അന്തിത്തൊണക്ക് കുട്യോള്‍ടെ എളാപ്പ വരാറായി.കുട്യോള് ഉറങ്ങുന്നതിന് മുന്‍പ് അവന്റെ കിടക്ക വിരിച്ചിട്ടില്ലെങ്കില്‍ ചെക്കന്‍ വാപ്പാക്ക് വേണ്ടാത്തതൊക്കെ എഴുതി അയക്കും!

ജാന്‍: എന്താ അല്‍മാത്താ ചെക്കന്‍ എഴുതി അയച്ചത്?

അല്‍മ: എന്റെ ജാന്‍സീ ആ കുരുത്തം കെട്ട ചെക്കന്‍ എഴുതിയിരിക്യാ,
“പ്രിയപ്പെട്ട ബാപ്പാ,ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!”
പോരെ പൂരം! അതെങ്ങാനും ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍.........

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!

$
0
0
ചാനലുകളില്‍ മിമിക്സ് പരേഡുകളുടെ റിയാലിറ്റി ഷോകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നമ്മുടെ ബൂലോകത്തും വേണ്ടേ ഒരു മിമിക്സ്സ്കിറ്റ്! ആ ഒരൊറ്റ കാരണത്തിന്റെ പുറത്താണ് ഈ സ്കിറ്റ് ഇവിടെ അവതരിപ്പിക്കുന്നത്. ഋശ്യശൃംഗനെ കൊണ്ട് വന്ന് മഴപെയ്യിച്ച ആ കഥ ഒരിക്കല്‍കൂടി നര്‍മ്മത്തില്‍ അവതരിപ്പിക്കട്ടെ!ആരോഗ്യകരമായ  മുന്നറിയിപ്പ്.ഈ കഥയ്ക്ക് ഒറിജിനല്‍ കഥയുമായി  നൂല്‍ ബന്ധം പോലും ഇല്ല! അപ്പോള്‍ സ്കിറ്റ് ആരംഭിക്കുന്നു.”വൈശാലി റീലോഡഡ്” !

 ലോമപാദരാജാവിന്റെ കൊട്ടാരം.കൊട്ടാരത്തില്‍ ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരുവാനുള്ള ന്യത്തം അഭ്യസിക്കുകയാണ്  വൈശാലി എന്ന രാജകുമാരി. ന്യത്തം അഭ്യസിച്ച് ബോറടിക്കുമ്പോള്‍ കുമാരി കൂട്ടുകാരികളോടൊപ്പം ഓടിത്തൊട്ട് കളി,മണ്ണപ്പം ചുട്ട് കളി എന്നിവയില്‍ മുഴുകാറുണ്ടായിരുന്നു. വൈശാലിയുടെ ഒരു ദിവസത്തിലൂടെ നമുക്ക് സ്കിറ്റിലേക്ക് കടക്കാം!

രാജകുമാരി കൂട്ടുകാരികളെ വിളിക്കുന്നതില്‍നിന്നും നമ്മുടെ സ്കിറ്റ് ആരംഭിക്കുന്നു!

“രാധേ.....സുധേ.....മീരേ........ഇവരൊക്കെ ഇന്ന് എവിടെപോയി കിടക്ക്വാ? ആരേയും കാണുന്നില്ലല്ലോ!  ടി വി കാണാമെന്ന് വെച്ചാല്‍ കേബിള്‍ ടി വി കാരന്റെ മാസവരി സംഖ്യ കൊടുക്കാത്തത് കൊണ്ട് കേബിള്‍ കട്ട് ചെയ്തു. ഹാ ഇനി വല്ല പാമ്പും കോണിയും കളിക്കാം! അല്ലാ ഡാഡിയും മമ്മിയും ഗുരു ബ്രഹ്മചാരിയുടെ മകളുടെ കല്യാണത്തിന് രാവിലെ തന്നെ കെട്ടിയെടുത്തോ?  ഈശ്വരാ,എന്തിനെനിക്ക് ഇത്രയും സന്തോഷമൊരുമിച്ച് തരുന്നു! ഞാനിന്ന് ആര്‍മ്മാദിച്ച് മരിക്കും!
(ഡാഡി മമ്മി വീട്ടിലില്ലെ എന്ന ഗാനത്തിനൊപ്പം ന്യത്തം ചെയ്യുന്നു)

(കുമാരിയുടെ ന്യത്തം കണ്ട് കൊണ്ട് അവിടേയ്ക്ക് ഡാന്‍സ് ഗുരു ഗിരിജന്‍ കടന്നു വരുന്നു)

“ഹായ് കുമാരി അസ്സലായി ഡാന്‍സ് കളിക്കുന്നുണ്ടല്ലോ? ഇപ്രാവശ്യത്തെ കൊട്ടരം വഹ  “താം തരികിട തെയ് “ റിയാലിറ്റി ഷോയിലും കുമാരിക്ക് തന്നെ ഒന്നാം സമ്മാനം!“

“അതിനു വേണ്ടിയല്ലേ ഡാന്‍സ് ഗുരുവേ എല്ലാ കൊല്ലവും ഡാഡി തന്നെ ഈ ‘താംതരികിട‘ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്! ഒന്നാം സമ്മാനം വേറെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ ഫ്ലാറ്റ് പോയിട്ട് ഒരു സ്ലേറ്റ് വരെ വങ്ങാന്‍ ഡാഡിയുടെ കയ്യില്‍ കാശില്ലാ എന്ന് എല്ലാവരും അറിയില്ലെ ഡാന്‍സ് ഗുരോ?“

“അത് നേരാ! ഇതാകുമ്പോള്‍ സ്വന്തം അഡ്രസ്സെഴുതിയതാണെങ്കിലും , കത്ത് പോസ്റ്റ് ചെയ്തു എന്നുമായി!കത്ത് നമുക്ക് തന്നെ കിട്ടും എന്നുമായി!രാജാവിനെ സമ്മതിക്കണം!”

“നാട്ടിലെ പ്രജകളും അത് തന്നേയാ പറയുന്നത്! നാട്ടിലിത്രയധികം വരള്‍ച്ചയുണ്ടായിട്ടും ജനങ്ങള്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാഞ്ഞിട്ടും  ഇപ്പോഴും മുടങ്ങാതെ “വെള്ളക്കരം“  പിരിച്ചെടുക്കുന്ന രാജാവിനെ  സമ്മതിക്കണം എന്ന് അവരും പറയാറുണ്ട്!”

“വരള്‍ച്ചയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്,കുമാരി ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരാനുള്ള ‘പള്ളി ഡാന്‍സൊക്കെ പഠിച്ചോ? ഒരു പള്ളി സ്റ്റെപ് പോലും തെറ്റിക്കരുത്!”

“എങ്കില്‍ ഡാന്‍സ് ഗുരു ആ പള്ളിപ്പാട്ടൊന്ന് പാടിയാലും.... ഞാന്‍ പള്ളി ഡാന്‍സ് കളിക്കാം!”

“റെഡി വണ്‍ ടു ത്രീ സ്റ്റാര്‍ട്ട്! കാടിറങ്ങി നാടിറങ്ങി വാ വാ..  താമരക്കണ്ണാ ആടിയോടി വാ വാ.......”
(പാട്ട് കേട്ട് രാജകുമാരി ഒരു പ്രത്യേക രീതിയില്‍ തുള്ളുന്നു.അത് കണ്ട് ഡാന്‍സ് ഗുരു )
“കുമാരീ..ഞാന്‍ പഠിപ്പിച്ച പള്ളി സ്റ്റെപ്പുകള്‍  ഇതല്ലല്ലോ? ഇത് കണ്ടാല്‍ ആ ഋശ്യശൃംഗന്‍ ജീവനും കൊണ്ടോടില്ലേ?

“പുറത്ത് കടിച്ച ഉറുമ്പിനെ ഓടിക്കാനുള്ള സ്റ്റെപ്പായിരുന്നു അതെന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും ആയില്ലേ ഡാന്‍സ് ഗുരോ അങ്ങേയ്ക്ക്!കടിച്ചത് കട്ടുറുമ്പാണെന്ന് തോന്നുന്നു,കട്ടയ്ക്ക് കട്ടയ്ക്ക് കടിച്ചു!”

“ഹോ പള്ളിമേനിയില്‍ പള്ളിയുറുമ്പോ? വെറുതെ തെറ്റിദ്ധരിച്ചു!  കുമാരി ഇതാ നോക്കൂ രാജന്‍ വരുന്നുണ്ട്!

“രാജനോ? ഞാന്‍ ഈ നേരത്ത് മഹേഷിനോടാണല്ലോ വരാന്‍ പറഞ്ഞത്!”

“മഹേഷോ? കുമാരി മഹാരാജനും പരിവാരങ്ങളും വരുന്നുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്!”

“ഓഹോ ഡാഡിയും മമ്മിയും രാജ ഗുരുവും മന്ത്രിയുമൊക്കെയുണ്ടല്ലോ! ഇവര് അസോസിയേഷന്റെ സമ്മേളനം കഴിഞ്ഞ് വരികയാണോ? ഇനി ഈ കൊട്ടാരത്തില്‍ ഒരു ചെവി തല കേള്‍പ്പിക്കില്ല!”

രാജാവ്: കുമാരീ...വന്ദനം!

കുമാരി: ഡാഡീ തെണ്ടണം!

രാജാവ്: എന്തൂട്ട്??

കുമാരി: ക്ഷമിച്ചാലും ഡാഡീ.... ഞാന്‍ പെട്ടെന്ന് മസിനഗുഡി ടൂറിലാണെന്ന് കരുതി പറഞ്ഞതാ! മസിനഗുഡി ഭാഷയില്‍ ‘തെണ്ടണം‘ എന്ന്  പറഞ്ഞാല്‍ ‘വന്ദനം‘ എന്നാണ് അര്‍ത്ഥം!”

രാജാവു: നീയൊരു കേമി തന്നെ! രാജഗുരോ,അങ്ങ് തട്ടിപ്പോയാലും ഇനി പണ്ഡിതയായ എന്റെ മകളുടെ മേല്‍നോട്ടത്തില്‍ നമ്മുടെ രാജ്യം രക്ഷപ്പെടും!
രാജഗുരു: ശരിയാ പ്രഭോ! ബഹുഭാഷാ പാണ്ഡിത്യം നല്ലൊരു രോഗലക്ഷണമാണ്!

രാജാവ്: എന്തൂട്ട്!

രാജഗുരു: രാജ ലക്ഷണമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ഈ തസ്തികയും സ്വപ്നം കണ്ട് ഞാനെന്റെ മോനെ സന്തോഷ് ബ്രഹ്മി കൊടുത്ത് വളര്‍ത്തുന്നുണ്ട്  പ്രഭോ! അവനെ ആ പോസ്റ്റിലേക്ക് റിക്രൂട്ട് ചെയ്യാതിരിക്കരുത്! അച്ഛനു ശേഷം മകന്‍ എന്നാണല്ലോ നാട്ട് നടപ്പ്!ഈ അച്ഛനെ നിരാശനാക്കരുത്!

മന്ത്രി:    രാജഗുരുവിന്റെ മകനായത് കൊണ്ട് പറയല്ല അവന് കട്ക്കാ വെള്ളം കൊടുത്താണ് വളര്‍ത്തേണ്ടത്! അവനെ പേടിച്ച് പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ വയ്യാതായി എന്നാണ് കേട്ടത്!”

രാജാവു: ഓഹോ അവന്‍ എന്നെക്കാള്‍ കേമനോ? എങ്കിലവനെ എനിക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാടാക്കൂ!  അല്ല എന്നെ മുഖം കാണിക്കാന്‍ ഏര്‍പ്പാടാക്കൂ!”

രാജഗുരു:  അരുത് പ്രഭോ. മുസ്ലി പവര്‍ എക്സ്ട്ര കഴിച്ച് കഴിച്ച് ഈ ലാസ്റ്റ് എപ്പിസോഡില്‍ പിറന്ന എന്റെ മകനെ ശിക്ഷിക്കരുത് പ്രഭോ! മൂന്ന് നേരം ഫുഡ് കിട്ടുന്ന ഒരു സാധാ പടയാളിയെങ്കിലും ആക്കിയാല്‍ മതി പ്രഭോ!”

രാജാവ്: ഇപ്രാവശ്യത്തേക്ക് നാം ക്ഷമിച്ചിരിക്കുന്നു ബൈ ദി ബൈ നമ്മുടെ രാജ്യം കടുത്ത വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ!ജനങ്ങള്‍ കുടിവെള്ളമില്ലാതെ മരിച്ച് വീണുകൊണ്ടിരിക്കുന്നു! എന്താണിതിനൊരു  പരിഹാരം മഹാമന്ത്രീ...

മന്ത്രി:   പട്ടിണികൊണ്ട് മാത്രം ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ മരിക്കുന്നു പ്രഭോ.  എത്രയും വേഗം ഒരു പരിഹാരം കണ്ടില്ലെങ്കില്‍ ആകെ പ്രശ്നമാകും! രാജഗുരു പറഞ്ഞ പോലെ എത്രയും വേഗം ആ ഋശ്യശൃംഗനെ  നമ്മുടെ രാജ്യത്ത്  കൊണ്ടു വന്ന് മൂത്രമൊഴിപ്പിക്കണം!

രാജഗുരു:  എന്തൂട്ട്?

മന്ത്രി: ക്ഷമിക്കണം ഗുരോ മഴ പെയ്യിക്കണം എന്നാണ് 'അളിയന്‍' സോറി അടിയന്‍ ഉദ്ദേശിച്ചത്!

രാജാവ്: രാജഗുരുവേ, ആ ക്രിഷിശിങ്കന്‍ വന്നാലേ നമ്മുടെ രാജ്യത്ത് മഴ പെയ്യൂ എന്നുണ്ടോ?

മന്ത്രി: ക്രിഷിശിങ്കനല്ല പ്രഭോ ഋശ്യശൃംഗന്‍!

രാജാവു: നോമിന്ന് പള്ളിനാവ് വടിച്ചില്ല. തല്‍ക്കാലം നമുക്കവനെ ‘മുനികുമാരന്‍’ എന്ന് വിളിക്കാം!
രാജ ഗുരുവേ, ഈ  മുനിയെ വിളിക്കാന്‍ നമ്മുടെ കുമാരിയെ ഒറ്റയ്ക്ക്  അയക്കണോ? കൊട്ടാരത്തിന്  പേരുദോഷം  കേള്‍പ്പിക്കാത്ത  വേറെ ഒരു വഴിയും തെളിയുന്നില്ലേ?

രാജഗുരു: പ്രഭോ,ഞാന്‍ നോക്കിയിട്ട്,  ചന്ദ്രന്റെ കിടപ്പ് കണ്ടിട്ട് വെള്ളമുണ്ടെന്ന് തോന്നുന്നു!

മന്ത്രി:  ശരിയാ ഗുരോ, ഭടന്‍ ചന്ദ്രന്‍ വെള്ളടിച്ച് കിടക്കുകയാ! ഫുള്‍ വെള്ളാ!

രാജഗുരു: മഹാമന്ത്രീ... നമ്മെ അധിക്ഷേപിക്കുന്നോ? നമ്മുടെ കൊട്ടാരം കവി പാടിയത് മറന്നോ?
        “അംബ്ലിയാഹ അമ്മമനാഹാ താമരാഹാ കുംബിളാഹാ ആഹാ ഹഹഹാ അഹാ!സ്വാഹ!               എന്താ അര്‍ത്ഥം?

മന്ത്രി:  ആര്‍ക്കറിയാം.....ഗുരുവും വെള്ളമാണോന്ന്....?

രാജഗുരു: വളരെ ശരിയാണ് മന്ത്രീ,ചന്ദ്രനില്‍  വെള്ളമുണ്ടെന്ന് നമ്മുടെ കൊട്ടാരം കവി എന്നേ കണ്ടെത്തിയിരിക്കുന്നു!താമര വെള്ളത്തിലല്ലേ നില്‍ക്കുന്നത്? അപ്പോള്‍ താമരക്കുമ്പിളാഹാ എന്ന് പറഞ്ഞാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന്! പ്രഭോ! അത്രയും നീളമുള്ള ഒരു പൈപ്പ്  ഇട്ട് കണക്ഷന്‍ കൊടുക്കാമെങ്കില്‍ നമുക്ക് ആവശ്യത്തിനുള്ള വെള്ളം ചന്ദ്രനില്‍നിന്നും ഊറ്റാമായിരുന്നു!

മന്ത്രി: വല്ല നടക്കുന്ന കാര്യമാണോ ഗുരോ? അത്രേം നീളമുള്ള പൈപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഗള്‍ഫില്‍ നിന്നും പെട്രോള്‍ ചോര്‍ത്തി ബ്ലാക്കില്‍ വില്‍ക്കില്ല്ല്ലെ?

രാജ്ഞി: പ്രഭോ! ചന്ദ്രന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് ചന്ദ്രന്റെ ഭാര്യ വിളിച്ചിരുന്നു.ചന്ദ്രന്‍ ഈയിടെയായി വീട്ടിലേക്ക് വരാറില്ലെന്ന്!

രാജാവ്: മന്ത്രീ, ആ ചന്ദ്രന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കൂ, നമുക്ക് ഇന്നു രാത്രി തന്നെ അവിടെ പോകാം!

രാജ്ഞി: എന്ത്?

രാജാവു: ആ ചന്ദ്രന്‍ വരാത്തതിന്റെ കാരണം അന്വേഷിക്കാന്‍ നേരിട്ട് പോകാമെന്നാ ഉദ്ദേശിച്ചത്!

രാജഗുരു: പ്രഭോ നമുക്കൊരു കുഴല്‍കിണര്‍ കൂടി കുഴിച്ചാലോ?

മന്ത്രി: ഇനിയും കിണറോ?  പൂരപ്പറമ്പില്‍ ഡൈനക്ക് കുഴി കുത്തിയ പോലെ നാട്ടില്‍ മുഴുവന്‍ കിണര്‍ കുഴിച്ചത് പോരാഞ്ഞിട്ടാണോ ഗുരോ? ഇതിലും ഭേതം ആ മുനികുമാരനെ വളച്ച് കൊണ്ട് വരുന്നതാ!

രാജാവു: ശരിയാണ്, മന്ത്രി പറയും പോലെ  നമുക്കാ മുനികുമാരനെ വളച്ച് കൊണ്ട് വരാനുള്ള  വഴികള്‍ ആലോചിക്കാം! ബൈ ദി ബൈ ആ  മുനിയെ വളക്കാനുള്ള മോഹിനിയാട്ടമൊക്കെ പഠിപ്പിച്ചോ ഡാന്‍സ് ഗുരോ?

ഡാന്‍സുഗുരു: രാജകുമാരിയെ പൊക്കിപ്പറയാന്ന് കരുതണ്ട, എന്താ മുഖത്ത് വിരിയണ ഭാവം! ‘ധിംതക’യൊക്കെ വരണ വരവു കണ്ടാല്‍...”

രാജ്ഞി: ‘ധിംതക’യൊക്കെ എങ്ങിനെ വരാണ്ടിരിക്കും ? അത് പിന്നെ അവള്‍ ആരുടേയാ മോള്‍?

മന്ത്രി: അപ്പോള്‍ കുമാരി രാജവിന്റെ മോളല്ലേ?

രാജ്ഞി: മന്ത്രീ അരമന രഹസ്യം അങ്ങാടിപ്പാട്ടല്ല! അവള്‍ എന്റെ മോളാ!ആരേയും വശീകരിക്കുന്ന എന്റെ സൌന്ദര്യമല്ലേ അവള്‍ക്ക്  കിട്ടിയിരിക്കുന്നത്.ആ മുനിയെ വളച്ച് കൊണ്ട് വരാന്‍ അത് തന്നെ ധാരാളം!

രാജാവു: വളക്കുന്ന കാര്യത്തില്‍ നിന്നെ കഴിഞ്ഞെ വേറെ ആരും ഉള്ളോ എന്ന് ഞാന്‍ അനുഭവിച്ചതല്ലേ... എന്നാലും ആ മുനികുമാരന്‍ വരാന്‍ കൂട്ടാക്കാത്ത പക്ഷം വല്ല ടിപ്സും കുമാരിക്ക് ഉപദേശിച്ച് കൊടുക്കൂ പ്രിയേ...
രാജ്ഞി:വളക്കുന്ന കാര്യത്തില്‍ അവളെന്നെക്കാള്‍ കേമിയാണ് പ്രഭോ! എന്റെ മോളെ നീയായത് കൊണ്ട് പറയല്ല! ഇനിയെങ്ങാനും നിനക്കാ മുനികുമാരനെ വളക്കാന്‍ പറ്റിയില്ലെങ്കില്‍ നീ വേറെ ആരേയും വളക്കാന്‍ നില്‍ക്കരുത്! ഞങ്ങളുടെ വിശ്വാസം തകര്‍ക്കരുത്! നിനക്കറിയോ വിശ്വാസം, അതല്ലേ എല്ലാം! 

രാജാവു: എങ്കില്‍ മഹാമന്ത്രി, യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ,ഗുരുവേ കുമാരിക്ക് പുറപ്പെടാനുള്ള മുഹൂര്‍ത്തം നോക്കൂ!

മന്ത്രി: മുഹൂര്‍ത്തം മാത്രം പോരാ!യാത്രയ്ക്കുള്ള വണ്ടിയുടെ കാര്യത്തിലും ഒരു തീരുമാനം പറ ഗുരോ!

ഗുരു: പ്രഭോ ഞാന്‍ നോക്കിയിട്ട്,നാളെ പുലര്‍ച്ച അഞ്ചരയ്ക്കൊരു വണ്ടിയുണ്ട്, ഒരു ഉരു! അത് കാലിഫോര്‍ണിയക്ക് പോകുന്ന ഉരുവാണ്.അത് നമുക്ക് ഈ മുനിയുടെ ആശ്രമം വഴി തിരിച്ച് വിടീക്കാം! ഇനി കരയ്ക്കെങ്ങാനും ഉരു അടുപ്പിച്ചില്ലെങ്കില്‍ നീന്താനുള്ള ഒരു ജോഡി സ്വിമ്മിങ് സ്യൂട്ട് കൂടി കരുതിയാല്‍ മതി!

മന്ത്രി: പ്രഭോ എങ്കില്‍ കുമാരിക്കും തുണയായി ഞാന്‍ തന്നെ പോകാം!

രാജ്ഞി: അരുത് മന്ത്രീ അരുത്! മന്ത്രി പോയാല്‍ ഇവിടത്തെ കാര്യങ്ങള്‍ ആര് നോക്കും? അവള്‍ ഒറ്റയ്ക്ക് പൊയ്ക്കോളും!

രാജാവു: ശരിയാ മന്ത്രി പോയാല്‍ ഈ കടക്കാരുടെ മുന്നില്‍ ഒറ്റ്യ്ക്ക് പിടിച്ച് നില്‍ക്കാന്‍ പാടാ.അവള്‍ പോയി വരും,അതല്ലേ വിശ്വാസം! വിശ്വാസമാണല്ലോ എല്ലാം!

രാജഗുരു: കുമാരീ.. എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു!

കുമാരി: മംഗളം മാത്രമല്ല,മനോരമയും ഫയറും,ക്രൈമുമെല്ലാം എടുത്തിട്ടുണ്ട് ഗുരോ. ഒരു വഴിക്ക് പോകുകയല്ലെ.ബോറടിക്കരുതല്ലോ!

മന്ത്രി: അല്ല പ്രഭോ നമ്മുടെ കുമാരി എങ്ങിനെ ആ ഋശ്യശൃംഗനെ തിരിച്ചറിയും? വല്ല തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകുമോ?

രാജാവ്: അത് ശരിയാണല്ലോ! ഒരു കളര്‍ ഫോട്ടോയെങ്കിലും ഉണ്ടായിരുന്നെങ്കില്‍...

രാജ്ഞി: അതൊന്നും വേണ്ടന്നേ.ജനിച്ചേ പിന്നെ പെണ്ണിനെ കാണാതെ ഇരിക്കുവല്ലേ.ഏത് മുനിക്ക് പിറന്നതാണെങ്കിലും പെണ്ണിനെ കണ്ടാല്‍ ആക്രാന്തം ഇല്ലാതിരിക്യോ?നീ അച്ഛനെ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് പൊക്കോളൂ.തീര്‍ച്ചയായും നിനക്ക് ആളെ തെറ്റില്ല!

രാജാവു: കുമാരീ, ഡാന്‍സ് ഗുരുവിന്റേയും, രാജ ഗുരുവിന്റേയും അനുഗ്രഹങ്ങള്‍ വാങ്ങിക്കൂ. ഇതാ ഞാനും അനുഗ്രഹിച്ചിരിക്കുന്നു. മകളേ നീ വരുന്നത് വരെ കാശില്ലാത്ത ഗജനാവു നോക്കി ഞാന്‍ പൊട്ടിക്കരയും!നീ ആ മുനിയേയും കൂട്ടി എത്രയും വേഗം വരണം.നമ്മുടെ നാട്ടില്‍ മഴ പെയ്യിക്കണം.നിനക്കതിനു കഴിയും.നിന്നെ ഞാന്‍ വിശ്വസിക്കണ്! വിശ്വാസം! അതാണല്ലോ എല്ലാം!
         (അവര്‍ എല്ലാവരും കൂടി രാജകുമാരിയെ യാത്രയാക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം രാജാവും രാജ്ഞിയും തിരിച്ച്  കൊട്ടാരത്തിലേക്ക് കടന്ന് വരുന്നു.ഒരാഴ്ചയായിട്ടും മകളെ  കാണാത്ത ദുഃഖത്തിലാണ്  രാജാവും രാജ്ഞിയും! തുടര്‍ന്ന് കാണുക!)

രാജാവ്: പ്രിയേ നമ്മുടെ മകള്‍ പോയിട്ട് ഇന്നേയ്ക്ക് ഒരാഴ്ചയായി.ഇതു വരെ ഒരു വിവരവും ഇല്ലല്ലോ.അവള്‍ പണ്ട് മസിനഗുഡിയിലേക്ക് ഒളിച്ചോടിയപ്പോള്‍ പോലുംനാലു ദിവസം കഴിഞ്ഞ് വന്നു.ഇതിപ്പോള്‍ അവള്‍ വരാതിരിക്യോ?

രാജ്ഞി: അവള്‍ തിരിച്ച് വരും എന്നുള്ള വിശ്വാസം! അതല്ലേ എല്ലാം! എനിക്കുറപ്പുണ്ട് അവള്‍ അങ്ങയുടെ മകളാണെങ്കില്‍ തിരിച്ച് വന്നിരിക്കും!

രാജാവ്: ഈ സമയത്താണോ പ്രിയേ ഭാഗ്യപരീക്ഷണം നടത്തുന്നത്?

രാജ്ഞി: എങ്കില്‍ നമുക്ക് രാജഗുരുവിനെക്കൊണ്ട് പ്രശ്നം വെപ്പിച്ചാലോ?

രാജാവ്: അല്ലാതെ തന്നെ ഗുരു ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല.ഇനി വിളിച്ച് വരുത്തി പ്രശ്നങ്ങള്‍  ഉണ്ടാക്കണോ?

രാജ്ഞി: നമുക്ക് വല്ല മഷിനോട്ടക്കാരെ സമീപിച്ചാലോ പ്രഭോ?

രാജാവ്: നോ വേ, അവര്‍ നോക്കുന്ന സമയത്ത് നമ്മുടെ കുമാരിയെങ്ങാനും കുളിക്കുകയാണെങ്കിലോ മുനി കുമാരനുമൊത്ത് ഡിസ്കഷനിലോ മറ്റോ ആണെങ്കിലോ..നോനോ...

രാജ്ഞി: എങ്കില്‍ പിന്നെ അവള്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ!അവള്‍ അത്ര ബുദ്ധിയില്ലാത്തവളൊന്നുമല്ല!

രാജാവ്: അതേ അവള്‍ ഭാഗ്യവതിയാണ്,കാരണം അവള്‍ക്ക് നിന്റെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി എന്റെ കിട്ടിയത് ഭാഗ്യം!മറിച്ചായിരുന്നെങ്കില്‍......

രാജ്ഞി: വെറുതെ ഇല്ലാത്ത കാര്യങ്ങള്‍ പറയല്ലേ പ്രഭോ!നമ്മുടെ മന്ത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു!

രാജാവ്: മഹാ മന്ത്രീ....വല്ല വിവരവുമുണ്ടോ?

മന്ത്രി: പ്രഭോ അങ്ങും സത്യം മനസ്സിലാക്കിയോ?

രാജാവ്: നോം കുമാരിയുടെ വല്ല വിവരവുംകിട്ടിയോ എന്നാണ് ഉദ്ദേശിച്ചത്!

മന്ത്രി : ഹോ ഞാന്‍ പേടിച്ച് പോയി! ഞാന്‍ ആ വിവരം പറയാനാണ് വന്നത് പ്രഭോ.നമ്മുടെ കുമാരി ആ ഋശ്യശൃംഗനേയും കൂട്ടി വരുന്നുണ്ടെന്ന് ഓല അയച്ചിട്ടുണ്ട്!

രാജാവ്: ശരിയാ അവള്‍ പോകുമ്പോള്‍ കൊട്ടാരത്തിന്റെ പടിഞ്ഞാറേ മൂല ചോരുന്നുണ്ടായിരുന്നു.അവിടം മേയാനുള്ള ഓലയെങ്കിലും കടം വാങ്ങാതെ കഴിഞ്ഞല്ലോ! മിടുക്കി! മഹാ മന്ത്രീ, കുമാരിയേയും മുനി കുമാരനേയും സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ!

മന്ത്രി : പ്രഭോ എന്തോന്നെടുത്ത് സ്വീകരണം ഒരുക്കും?

രാജാവ്: തല്‍ക്കാലം വല്ല ലോണും എടുക്ക് മന്ത്രീ!

(തുടരും)

വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)

$
0
0
രാജാവും രാജ്ഞിയും മന്ത്രിയും ചേര്‍ന്ന്  ഋശ്യശൃംഗനെയും വൈശാലിയേയും കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതില്‍ നിന്നും ഈ സ്കിറ്റ് തുടരുന്നു.

രാജാവ്: കുമാരീ നല്ല യാത്രാ ക്ഷീണമുണ്ടല്ലോ.യാത്രയ്ക്ക് വണ്ടിക്കൂലി തികഞ്ഞില്ലെ?

കുമാരി: ഡാഡീ, സാമ്പത്തിക മാന്ദ്യം മൂലം...

രാജാവ്: എന്ത് അവിടേയും മാന്ദ്യമോ? ആട്ടെ എന്നിട്ടെങ്ങിനെയെത്തി? ഐ മീന്‍ കള്ളവണ്ടി കേറിയോ?

കുമാരി: നടന്ന് മനുഷ്യന്റെ പരിപ്പിളകി! അവസാനം ഒരു ലോക്കല്‍ ആനവണ്ടി കിട്ടി ഡാഡീ.

രാജാവ്: ബൈ ദി ബൈ കുമാരീ നമ്മള്‍ മഴപെയ്യിക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്ത മുനികുമാരന്‍  തന്നെയാണോ ഈ നില്‍ക്കുന്നത്? കണ്ടിട്ട് ഒരു രാജഗുരു മോഡലാണല്ലോ! ടൂ ഓള്‍ഡ്

കുമാരി: അത് ഡാഡീ.. കുമാരന്‍ മേക്കപ്പ് സെറ്റ് എടുക്കാന്‍ മറന്നതാണ്,മാത്രമല്ല മുനി കുമാരന്റെ പല രഹസ്യങ്ങളും ഞാനീ യത്രയില്‍ കണ്ടുപിടിച്ചു ഡാഡീ...

രാജാവ്:  ഈശ്വരാ.... ഞാന്‍ എന്താണീ കേള്‍ക്കുന്നത്? കുമാരീ.... നീയും ഒരു സി.ബി ഐ ഡയറിക്കുറിപ്പായോ ? എന്റെ  എസ് എന്‍ സ്വാമീ....ഇവളെ  ഇനിയെങ്ങനെ ഞാന്‍  മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കും ‍?

കുമാരീ: ഡാഡീ..ഞാനിപ്പോഴും ആരും കാണാത്ത അവാര്‍ഡ് ചിത്രം പോലെ പരിശുദ്ധയാണ് ഡാഡീ പരിശുദ്ധയാണ്. ഈ മുനികുമാരന്‍  തലയില്‍ ‘വിഗ്ഗ് ‘ വെച്ച് കൊണ്ടാണ് നടക്കുന്നതെന്ന രഹസ്യമാ ഞാന്‍  കണ്ടുപിടിച്ചത് ഡാഡീ.

രാജാവ്:ഹോ ഞാന്‍ തെറ്റിദ്ധരിച്ചു മകളേ... ഈ ഡാഡിയോട് ക്ഷമിച്ചു എന്നൊരു വാക്ക്...! മുനികുമാരാ, കൊട്ടാരത്തിലേക്ക് സ്വാഗതം.ആട്ടേ പിതാവ് ഇപ്പോഴും ഭക്തി സീരിയലുകളില്‍ അഭിനയിക്കാന്‍ പോകുന്നില്ലേ?

മുനികുമാരന്‍:  അഹങ്കാരി!

രാജാവ്:എന്ത് നോം അഹങ്കാരിയാണെന്നോ?

മുനികുമാരന്‍: അല്ല പ്രഭോ, എന്റെ അച്ഛന്‍ തിലകമുനിയുടെ കാര്യമാണ് പറഞ്ഞത്. പണ്ട് ഞാന്‍ കുളിസീന്‍ കണ്ടതിന് എന്നെ തല്ലിയോടിച്ച വിനയമഹര്‍ഷിയുടെ ‘യക്ഷി‘ പോലുള്ള ഭാര്യയുമായി അച്ഛന്‍  ഇപ്പോള്‍ ബന്ധം വെച്ചിരിക്കുന്നു!

രാജാവ്: എന്ത് ആ ദുഷ്ടനായ വിനയമഹര്‍ഷിയുടെ ശല്യം അവിടേയുമുണ്ടോ? കുമാരനറിയുമോ? വിനയമുനിയുണ്ടാക്കിയ അതിശയമരുന്ന് കഴിച്ചാണ് എന്റെ അച്ഛന്‍ തട്ടിപ്പോയത്! അതിശയമരുന്ന് കഴിച്ച് അദ്യശ്യനായെന്ന് കരുതി ലേഡീസ് ഹോസ്റ്റലില്‍ കയറിയ അച്ഛന്‍ പിന്നെ ശരീരം മൊത്തം നീര് വന്ന് വീര്‍ത്ത് അതിശയനായല്ലേ വന്നത്! അതോടെ നോം ഇവിടെനിന്നും പുറത്താക്കിയതാണ്. ആ വിനയമഹര്‍ഷിയെ കാണുന്നത് പോലും നമുക്ക് ചതുര്‍ത്ഥിയാണ്. കുമാരന്‍  തിലകമുനിയെ  വീട്ടില്‍  നിന്നും വിലക്കിയിട്ടുണ്ടാകും അല്ലെ?

മുനികുമാരന്‍:  നോ നോ അച്ഛനെ വിലക്കാന്‍ ഞാനാരാ അമ്മയോ? ഞാന്‍  വീട്ടിന്ന് തന്നെ പിടിച്ച് പുറത്താക്കി, ഐ മീന്‍ സസ്പെന്‍ഡ് ചെയ്തു എന്ന്. പിന്നെ ഒരു അമ്മാവനാണ് എന്നെ ഫലിതങ്ങള്‍ പറഞ്ഞ് വളര്‍ത്തി വലുതാക്കിയത്. പാവം അമ്മാവന്‍, ഫലിത ബിന്ദുക്കളിലെ ഫലിതങ്ങള്‍ വരെ തോറ്റുപോകുന്ന ഒടുക്കത്തെ കോമഡിയല്ലേ നേരോം കാലോം നോക്കാതെ വെച്ചലക്കുന്നത് ?

രാജാവ്: എന്ത് ഇത്രയും ഫലിതം പറയുന്ന അമ്മാവനോ? എങ്കില്‍ നമ്മെ ഒന്ന് മുഖം കാണിക്കാന്‍ പറയൂ! നോമും ഒന്ന് ആര്‍മ്മാദിക്കട്ടെ!

മുനികുമാരന്‍: വേണ്ട പ്രഭോ കൊട്ടാരം എന്നൊക്കെ പറഞ്ഞാല്‍ ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയാ അമ്മാവന്.വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട!

രാജ്ഞി: പ്രഭോ നോക്കൂ.. മുനികുമാരന്‍  നല്ല ജിമ്മാണല്ലോ. കയ്യിലും കാലിലുമൊക്കെ നിറയെ ചെറിയ ചെറിയ മസിലുകള്‍ കണ്ടില്ലേ?

മുനികുമാരന്‍: അയ്യോ രാജ്ഞീ, അത് മസിലുകളല്ല. കൊച്ചി വഴി വന്നപ്പോള്‍ കൊതുക് കുത്തിയതാ.അത് തടിച്ച് വീര്‍ത്ത പാടാ. വല്ല പന്നിപ്പനിയും വരാതിരുന്നാല്‍ മതിയായിരുന്നു.

കുമാരി:മമ്മീ, ഈ മുനികുമാരന് അങ്ങ് പാണ്ട്യ രാജ്യത്ത് നല്ല പിടിപാടാണെന്ന്! വേണമെങ്കില്‍ പണ്ട്യരാജന്റെ കൊട്ടാരത്തിലെ ന്യത്തസദസ്സില്‍ പങ്കെടുപ്പിക്കാന്‍ എന്നെ പുഷ് ചെയ്ത് വിടാമെന്ന് സമ്മതിച്ചിട്ടുണ്ട്.എന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. ഈ മുനികുമാരന്‍ മുന്‍പ് പുഷ് ചെയ്ത് വിട്ട പലരും ഇപ്പോള്‍ പാണ്ടിരാജ്യത്തെ സ്റ്റാറുകളാ!നയന താരങ്ങള്‍!

രാജ്ഞി: അല്ലെങ്കിലും നിന്റെ പതിനേഴാം വയസ്സില്‍ നീ പ്രശസ്തിയുടെ ഗോപുരം കയറുമെന്നും, പാണ്ട്യരാജ്യത്ത് പോലും നീ  പേറും പുകയും നേടുമെന്നും..

കുമാരി: എന്ത്?

രാജ്ഞി: അല്ലാ... പേരും പെരുമയും ഉണ്ടാകുമെന്നാ കണിയാന്‍ കവടി നിരത്തി എന്നെ നോക്കി  പറഞ്ഞത്. കണ്ടില്ലെ ഈ മുനികുമാരന്‍ പോലും കുമാരിയെ കണ്ടല്ലേ മയങ്ങി വന്നത്.

രാജാവ്: അത് പിന്നെ അങ്ങിനെയല്ലേ ഉണ്ടാവൂ റാണീ...കയ്യിലുള്ളത് ഉണ്ടയില്ലാത്ത നാ‍ടന്‍ തോക്കാണെങ്കിലും  ഇളം മാന്‍ പേടയെ വേട്ടയാടാനല്ലേ മുനികുമാരനായാലും മോഹം ഉണ്ടാവുക. ബൈ ദി ബൈ കുമാരാ നമുക്ക് വെള്ളത്തിന്റെ പരിപാടിയിലേക്ക് കടന്നാലോ?

മുനികുമാരന്‍: അങ്ങിനെയാകട്ടെ പ്രഭോ. വാറ്റടിച്ചടിച്ച് നാവിലെ തൊലി വരെ പോയി.ഇന്നെങ്കിലും ഒരു സ്കോച്ചടിക്കണം!

രാജാവ്: എന്തൂട്ട്? മുനികുമാരാ മഴ പെയ്യിച്ച് വെള്ളം ഉണ്ടാക്കുന്ന പരിപാടിയിലേക്ക് കടക്കാമെന്ന്!

മുനികുമാരന്‍: ഹോ അതായിരുന്നോ?  കഴിഞ്ഞ തവണ മഴ ന്യത്തത്തിനു വേണ്ടി  പെയ്യിച്ച മഴയുടെ കാശ് തന്നെ ആ ഫയര്‍ഫോര്‍സുകാര്‍ക്ക് കൊടുത്തിട്ടില്ല. ഇവിടെ ക്യത്യ സമയത്ത് തന്നെ വന്ന് അവര്‍ കുടുംബ പാരമ്പര്യം കാക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ യാഗം തുടങ്ങട്ടെ!ശംഭോ മഹാ ദേവാ...

മന്ത്രി:  ഋശ്യശൃംഗാ മഴ ശരിക്കും പെയ്യുമോ? കുറച്ച് റബ്ബര്‍ ഷീറ്റ് ഉണക്കാനിട്ടിരുന്നു,അതെടുക്കണോ എന്നറിയാനാ ?

മുനികുമാരന്‍: ഉവ്വോ? എവിടെയാണ് ഉണക്കാനിട്ടിരിക്കുന്നത്?

മന്ത്രി: എന്റെ വീടിന്റെ പടിഞ്ഞാറേ മൂലയിലാണ്.

മുനികുമാരന്‍: എങ്കില്‍ പേടിക്കാനില്ല. അതവിടെ കിടന്നോട്ടെ.മാത്രവുമല്ല മഴക്കൂലി കൊടുക്കാന്‍ മറ്റൊരു വഴിയില്ലാതെ ഇരിക്കുകയായിരുന്നു.ഇപ്പോള്‍ സമാധാനമായി ഹോമത്തിലേക്ക് കടക്കുകയുമാവാം.. സ്വാഹ!ആഹാ,ഹ ഹ ഹാ!
(മുനികുമാരന്‍ അതി ഭീകരമായ മന്ത്രങ്ങള്‍ ചൊല്ലുന്നു.അല്‍പ്പ സമയത്തിനു ശേഷം പുറത്ത് ശക്തിയായി മഴ പെയ്യുന്നു. എല്ലാവരും “ദും ദും ദും ദുംതുഭി നാദം നാദം നാദം” എന്ന ഗാനത്തിനൊത്ത് ന്യത്തം ചെയ്യുന്നു.എല്ലാവര്‍ക്കും സന്തോഷമാകുന്നു.രാജാവ് സന്തോഷത്തോടെ മുനികുമാരനെ ആലിംഗനം ചെയ്യുന്നു.അത് കണ്ട് സന്തോഷത്താല്‍ രാജ്ഞിയും മുനികുമാരനെ ആലിംഗനം ചെയ്യുന്നു. ഇത് കണ്ട് ക്ഷുപിതനായി രാജാവ് )
“രാജ്ഞീ...നോം എന്താണീ കാണുന്നത്?

രാജ്ഞി: ക്ഷമിക്കണം പ്രഭോ, ഒരു ചെയിഞ്ചൊക്കെ ആരാ ഇഷ്ടപ്പെടാത്തേ?

രാജാവ്:ഈ ആനന്ദ വേളയില്‍ നാം എല്ലാം മറന്നിരിക്കുന്നു.പറയൂ മുനികുമാരാ ഈ ഉപകാരത്തിന് പാരിദോഷികമായി നോം എന്താണ് തരേണ്ടത്? ചോദിക്കൂ നോം എന്തും തരാന്‍ ഒരുക്കമാണ് കുമാരാ!

മന്ത്രി: വിടുവായത്തം വേണ്ട പ്രഭോ! പണയത്തിലല്ലാത്ത ഏത് പ്രമാണമുണ്ട് നമുക്ക് കൊടുക്കാനായിട്ട്? വല്ല ആമാടപ്പെട്ടിയും കൊടുത്ത് വിട്ടേക്കാം!അതാകുമ്പോള്‍ ഇവിടെയുണ്ടല്ലോ!.

രാജാവ്: മഹാ മന്ത്രീ നമ്മുടെ കുമാരിക്ക് സമ്മതമാണെങ്കില്‍ നമുക്കവളെ കുമാരന് വിവാഹം ചെയ്ത് കൊടുക്കാം.

മുനികുമാരന്‍: പ്രഭോ അവിടന്ന് പൊറുക്കണം.

രാജാവ്: വ്യത്തികെട്ടവന്‍! തന്റെ കൂടെ ഞാന്‍ പൊറുക്കാനോ? താന്‍ അത്തരക്കാരനാണോടോ?

മുനികുമാരന്‍: പ്രഭോ ഞാന്‍ ഉദ്ദേശിച്ചത് അവിടുന്ന് മാപ്പാക്കണം എന്നാണ്.

രാജാവ്: കുമാരനെ കണ്ടപ്പഴേ തോന്നി നീ കുമാരിയുടെ മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകുമെന്ന്. സാരമില്ല നോം കുമാരിയെ മുനികുമാരന് തന്നെ ഗിഫ്റ്റായി നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ.

മുനികുമാരന്‍: പ്രഭോ ഒരു കാര്യം ഉണര്‍ത്തട്ടെ. കുമാരിയോടൊപ്പം വരുമ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്!

രാജാവ്:ഈശ്വരാ....വീണ്ടും ടെസ്റ്റോ? കുമാരാ. മനസ്സിലാക്കിയ സത്യം എന്താണെന്ന് പറഞ്ഞാലും...

മുനികുമാരന്‍: എന്റെ കെമിസ്ട്രിയും കുമാരിയുടെ കെമിസ്ട്രിയും തമ്മില്‍ വര്‍ക്ക് ചെയ്യുന്നില്ല പ്രഭോ വര്‍ക്ക് ചെയ്യുന്നില്ല!

രാജാവ്:ഈശ്വരാ... നോമീ കേട്ടത് സത്യമാണോ? റാണീ നമ്മുടെ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുമായിരുന്നല്ലോ ? പറയൂ റാണീ എന്താണ് മകളുടെ കാര്യത്തില്‍ സംഭവിച്ചത്?

മന്ത്രി: റാണിയുടെ കെമിസ്ട്രി വളരെ നന്നായി വര്‍ക്ക് ചെയ്യുന്നതാണല്ലോ പ്രഭോ!

രാജാവ്: മന്ത്രീ  ഞാനിത് എങ്ങിനെ സഹിക്കും.കെമിസ്ട്രി വര്‍ക്ക് ചെയ്യാത്ത ഒരു കുമാരിയെയാണോ ഞങ്ങള്‍ ഇത്രകാലം വളര്‍ത്തിയത്! ഞങ്ങളോട് ക്ഷമിക്കൂ കുമാരാ ക്ഷമിക്കൂ. കെമിസ്ട്രിയില്ലാത്തതാണെങ്കിലും എന്റെ മകളെ സ്വീകരിച്ചാലും....

മുനികുമാരന്‍: അങ്ങ് കോപിക്കില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയാം! എന്റെ കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നത് റാ‍ണിയോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ റാണിയെ എനിക്ക് സമ്മാനമായി നല്‍കിയാലും പ്രഭോ നല്‍കിയാലും!

രാജാവ്: എന്ത് ? ‘സുനാമി‘ ഇരന്ന് വാങ്ങുന്നോ കുമാരാ? എന്തായാലും ഇതോടെ കുമാരന്റെ ഫിസിക്സ് വരെ അടിച്ച് പോകും, തീര്‍ച്ച!

മുനികുമാരന്‍: പ്രഭോ അങ്ങയുടെ 17 വയസുള്ള മകളുടെ കൂടെ പോയാല്‍ അശ്ലീലമാകുമെന്ന് എന്റെ അമ്മാവന്‍ ചക്കക്കൂട്ടാന്‍ കൂട്ടുമ്പോഴൊക്കെ പറയാറുണ്ട്. എന്നാല്‍ പിന്നെ തരക്കാരോടൊത്ത് കൂടാമെന്ന് വെച്ചു. റാണീ വരൂ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുണ്ട് വരൂ, പ്രഭോ റ്റാറ്റാ!
(മുനികുമാരന്‍ റാണിയുമായി പോകുന്നു)

മന്ത്രി: പ്രഭോ മുനികുമാരന്‍ പറഞ്ഞത് കേട്ടില്ലെ? അവന്‍ റ്റാറ്റയാണെന്ന്! റാണിയെ അവന്‍ മുഴുവനായും കയ്യേറിയെന്ന്!എന്നിട്ടും എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്!

രാജാവ്: സാരമില്ല മന്ത്രീ നമുക്ക് ഇനി ഇടയ്ക്കിടയ്ക്ക് പോയി കയ്യേറ്റം ഒഴിപ്പിച്ച് ബോര്‍ഡ് നാട്ടി വന്നാല്‍ മതിയല്ലോ?  എങ്ങിനെയുണ്ട് എന്റെ ബുദ്ധി?

മന്ത്രി: പ്രഭോ എങ്കില്‍ ഞാനും ഒരു കൊച്ചു റ്റാറ്റയാവുകയാണ്! ഈ കയ്യേറ്റം എന്തായാലും  അങ്ങ് ഒഴിപ്പിക്കരുത്.കാരണം ഈ കയ്യേറ്റ ഭൂമിയില്‍ ഞാനൊരു റിസോട്ട് പണിയാനുള്ള തറക്കല്ലിട്ടു പ്രഭോ! തറക്കല്ലിട്ടു!

രാജാവ്: മഹാമന്ത്രീ ചിത്തഭ്രമം ബാധിച്ചവനെപ്പോലെ സംസാരിക്കാതെ തെളിച്ച് പറയൂ.

മന്ത്രി: അങ്ങയുടെ മകളെ ഞാന്‍ കയ്യേറിയെന്ന്! വരൂ കുമാരീ നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം!വരൂ... നമുക്ക് അവിടം സ്വര്‍ഗ്ഗമാക്കാം, വരൂ കുമാരീ !

രാജാവ്: മകളേ...നീയും അച്ചടക്കം ലംഘിക്കുകയാണോ?

കുമാരി: ഡാഡീ, കയ്യേറ്റ വസ്തുവായി പോകുകയാണെങ്കിലും എന്റെ ഒറിജിനല്‍ പട്ടയമായ ഡാഡിയെ ഞാന്‍ എന്നും ഓര്‍ക്കും എന്നും ഓര്‍ക്കും. അച്ഛനു വേണ്ടി ഞാനീ ഗാനം എന്നും ഡെഡിക്കേറ്റ് ചെയ്യും!  “സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം അച്ഛാ“, സത്യം! ശിവം, സുന്ദരം!  അച്ഛാ..റ്റാറ്റാ
(മന്ത്രിയും കുമാരിയും പുറത്തേക്ക് പോകുന്നു)

രാജാവ്: ഈശ്വരാ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടോ??സാമ്പത്തിക മാന്ദ്യം കാരണം ആ തോഴികളെ പിരിച്ച് വിട്ട തെറ്റ് ഞാന്‍ ഇനി ഏത് രേഖകൊണ്ട് തിരുത്തും എന്റെ ദൈവമേ!...ആ.... ഇനി പറഞ്ഞിട്ടെന്താ കാര്യം! കൂടെ നിന്നവര്‍ ഇത്ര വര്‍ഗ്ഗ വഞ്ചകരായിരുന്നോ? ഹമ്മേ.... 
          (രാജഗുരു രാജാവിന്റെ സന്നിധിയിലേക്ക് കടന്ന് വരുന്നു)
“പ്രഭോ അങ്ങെന്താണ് എലിമിനേഷന്‍ റൌണ്ടില്‍ എസ് എം എസ് ഇല്ലാത്തവനെപ്പോലെ ദുഃഖിച്ച് നില്‍ക്കുന്നത്? ഇങ്ങനെ പള്ളിദുഃഖപ്പെടാന്‍  എന്തുണ്ടായി പ്രഭോ?

"പാട്ട് പാടിയാലും ന്യത്തം ചെയ്താലും എന്തിനേറെ മിമിക്രി കാണിച്ചാ വരെ എസ് എം എസ് തെണ്ടിപ്പോകും എന്ന് പറഞ്ഞ എന്റെ അച്ഛന്റെ വാക്ക് കേള്‍ക്കാഞ്ഞത് കൊണ്ട് എല്ലാവരും എന്നെ വെറുമൊരു മുഖ്യമന്ത്രിയാക്കി കടന്നു കളഞ്ഞു ഗുരോ കടന്ന് കളഞ്ഞു!

‘പ്രഭോ.ആരൊക്കെ പോയാലും അങ്ങീ സിംഹാസനത്തില്‍ നിന്നും പിടിവിടരുത്! പിന്നെ നമ്മുടെ ചെമ്പരത്തിയാര്‍ അണക്കെട്ടില്‍ വെള്ളം നിറഞ്ഞ് അത് തകരുന്ന അവസ്ഥയിലാണ്.ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ രാജ്യം വെള്ളത്തിലാകും!”

“ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ! രാജ ഗുരുവേ ഇനി എന്താണൊരു പോം വഴി? പറഞ്ഞാലും!”

“പ്രഭോ, എന്റെ മകനെ ഈ കൊട്ടാരത്തില്‍ അപ്പോയന്റ് ചെയ്താല്‍  നല്ലൊരു  പ്രതിവിധി അവന്‍ കണ്ടെത്തും പ്രഭോ. അവന്‍ മിടുക്കനാണെന്ന് മാത്രമല്ല ഉറക്കത്തില്‍ പോലും ഇനി തെറ്റ് ചെയ്യില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിട്ടുണ്ട് പ്രഭോ! തീരുമാനം പെട്ടെന്ന് വേണം ഡാം ഏത് നിമിഷവും തകരും!”

“രാജഗുരുവേ..അങ്ങെന്റെ പുക കണ്ടേ അടങ്ങൂ അല്ലേ? ഡാം പൊട്ടുന്നതിനേക്കാള്‍ വലിയ ദുരന്തമൊന്നുമല്ലല്ലോ ഗുരുവിന്റെ മകന്‍! എവിടെ വിളിക്കൂ അയാളെ,രാജ്യത്തെ രക്ഷിക്കൂ... വേഗം!“

“മോനേ..ഉണ്ണിക്കണ്ണാ..കടന്ന് വരൂ...(രാജഗുരുവിന്റെ മകന്‍ കടന്ന് വരുന്നു)

രാജാവ്: ഉണ്ണിക്കണ്ണാ, ഇന്നുമുതല്‍ നിന്നെ ഞാനിതാ പടയാളിയാക്കിയിരിക്കുന്നു. ഇനി പറയൂ എങ്ങിനെ നമ്മുടെ രാജ്യം രക്ഷിക്കാം?

ഉണ്ണി:പ്രഭോ, വെറും പടയാളിയോ? ഇത് കഴിഞ്ഞ മാസമായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഇതിപ്പോ ഇത്രേം ദിവസമായ സ്ഥിതിയ്ക്ക്...

രാജാവ്:ഈശ്വരാ.... ഫാഷന്‍ ടീവീലാണല്ലോ ‘ഭക്ത കുചേല’ടെലികാസ്റ്റ് ചെയ്യുന്നത്! ശരി എങ്കില്‍ ഉണ്ണിയെ നാം മന്ത്രിയായി നിയമിച്ചിരിക്കുന്നു.!

ഉണ്ണി: ഇത് കഴിഞ്ഞ ആഴ്ചയായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഈ അപകട ഘട്ടത്തില്‍......

രാജാവ്: എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു.

ഉണ്ണി: എന്തൂട്ട് പ്രഭോ?

രാജാവ്:നമ്മുടെ സേനാനായകനാക്കിയിരിക്കുന്നെന്നു! എന്താ വിശ്വാസമായില്ലെ?

ഉണ്ണി: എങ്കില്‍ ആ വാളും പരിചയും നല്‍കി അനുഗ്രഹിച്ചാലും പ്രഭോ!

രാജാവ്:ആരവിടെ, നമ്മുടെ സേനാനായകന് വാളും പരിചയും എത്തിക്കൂ.
(ഒരു ഭടന്‍ വാളും പരിചയും ഉണ്ണിക്കുട്ടനെ ഏല്‍പ്പിക്കുന്നു,ഉണ്ണിക്കുട്ടന്‍ വാള്‍ പരിശോധിച്ച് രാജാവിനെ വെട്ടി വീഴ്ത്തുന്നു)

രാജാവ്: ഈശ്വരാ....എന്റെ ചീട്ട് ഞാനായിട്ട് തന്നെ കീറി...ഹമ്മേ...എന്റെ പള്ളിമരണം ആ.........

ഉണ്ണി: ഹ ഹ ഹ ഒരു ചാന്‍സിനു വേണ്ടി നിക്കാന്‍ തുടങ്ങീട്ട് കാലമെത്രമായെന്നറിയോ? ഒടുവില്‍ ഒരു വ്യാജ വാര്‍ത്ത തന്നെ സ്യഷ്ടിക്കേണ്ടി വന്നു.ഡാം പൊളിയും പോലും.എഞ്ജിനീയര്‍ കരുണാനിധി പോലും പറയില്ല ഡാമിനു ഉറപ്പില്ലെന്ന്.പാവം രാജാവ് ഹ ഹ ഹ
(ഈ സമയം സിംഹാസനത്തില്‍ കയറിയിരിക്കുന്ന രാജഗുരു)

ഗുരു: സന്തോഷമായി മകനേ സന്തോഷമായി.ഒടുവില്‍ നീ എനിക്കീ സിംഹാസനം നേടിത്തന്നു.നീ എന്റെ പൊന്നുമോന്‍ തന്നെ!

ഉണ്ണി: ഈ മകനെ അനുഗ്രഹിക്കൂ അച്ഛാ,ഞാന്‍ പോയി കൊയ്യാനുള്ള ‘തല‘കളുടെയും ചാണ്ടികളുടേയും ലിസ്റ്റുണ്ടാക്കട്ടെ!

ഗുരു:മകനെ പോകുന്ന വഴിക്ക് നമുക്ക് നീരാട്ടിനുള്ള കുളത്തിലെ വെള്ളം ചൂടാക്കാന്‍ പറയൂ. ഇനിയൊന്ന് മുങ്ങിക്കുളിക്കണം, എന്നിട്ടാവാം കദളിക്കുലയുമായി ഗുരുവയൂര്‍ ദര്‍ശനം! ആരവിടെ? ഒന്നാം തിയതി മാത്രമുള്ള ഒരു കലണ്ടര്‍ കൊണ്ട് വരൂ.....!!! അപ്പോള്‍ എല്ലാം പറഞ്ഞ പോലെ... ജയ് ഗുരുവായൂരപ്പാ!!!
---------------------------------------------------കര്‍ട്ടന്‍-----------------------------------------------------
ശുഭം!


കുഞ്ഞീവിയുടെ SMS തമാശകള്‍ !!!

$
0
0
പ്രിയമുള്ള സുഹൃത്തുക്കളെ,

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ കുഞ്ഞീവിയുമായി വീണ്ടും എത്തുകയാണ്. കുഞ്ഞീവിയേയും മകള്‍ സൂറയെയും ആരും മറന്നിട്ടില്ലല്ലോ അല്ലെ? ഇത്തവണ കുഞ്ഞീവിത്താടെ ചെറിയ ചെറിയ തമാശകളാണ് എഴുതുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷ. ഇഷ്ടമായാലും   ഇല്ലെങ്കിലും നിങ്ങളുടെ  വിലയേറിയ  അഭിപ്രായങ്ങള്‍  അറിയിക്കുമല്ലോ. 
തുടര്‍ന്നും ഇവിടെയൊക്കെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
സസ്നേഹം,
വാഴക്കോടന്‍

കുഞ്ഞീവിയും റേഷന്‍ കടയും!

"അല്ല കുഞ്ഞീവിത്താതാ നിങ്ങളീ റേഷന്‍ കടയുടെ മുന്നിലെത്തിയാല്‍ ഒരു മിനിറ്റ് തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നതെന്തിനാ ?"

"അത് മോനേ, ന്‍റെ ബാപ്പാന്റെ ഓപ്പറേഷന്‍ സമയത്ത്  ബോധം  കെടുത്താനുള്ള മരുന്ന്‍ തീര്‍ന്നപ്പോ അടുത്തുള്ള റേഷന്‍ കടേന്നു അരി കൊണ്ടോന്ന്‍ മണപ്പിച്ചല്ലേ  ബോധം കേടുത്തീത്! ദോഷം പറയരുതല്ലോ അതോടെ  ബാപ്പ ബോധം കെട്ടൂന്നു മാത്രല്ല അങ്ങനെ കെടന്ന് മയ്യത്തായി!ഇപ്പഴും റേഷന്‍ കട കണ്ടാല്‍ ,അപ്പൊ  ഞമ്മക്ക് ബാപ്പാനെ ഓര്‍മ്മ വരും ! അതാ !!

കുഞ്ഞീവിയും നീലത്താമാരയും !


"കുഞ്ഞീവിത്താ ക്ഷേത്രപ്പടിയില്‍ പൈസ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ കുളത്തില് നീലത്താമര വിരിയും എന്നൊരു ഐതീഹ്യം ഉള്ള പോലെ ഇത്താടെ ചായക്കടയ്ക്ക് വല്ല ഐതീഹ്യവും ഉണ്ടോ?"

"പിന്നില്ലേ, ന്‍റെ ചായക്കടെന്നു ചായ കുടിച്ച് പൈസ പെട്ടീമെ വെക്കാണ്ട് കടം പറഞ്ഞാ ഓന്‍റെ തലേല് ചോന്ന താമര വിരിയും, അത്രന്നെ !"

കുഞ്ഞീവിയും നായയും !

"കുഞ്ഞീവിത്താ ഈ കൊച്ചമ്മമാരും ചില പരിഷ്കാരി പെണ്ണുങ്ങളും നായയെ വളര്‍ത്തുകയും, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്യുന്നത് പോലെ കുഞ്ഞീവിത്താക്കും ഒരു നായേനെ വളര്‍ത്തിക്കൂടെ? 

"പടച്ചോനാണേ  നായ  ഞമ്മക്ക് ഹറാമാ, അതോണ്ടല്ലേ ഞമ്മള് വീരാനിക്കാനെ നിക്കാഹ് കയിച്ചത്! ഹല്ല പിന്നെ!

കുഞ്ഞീവിയും യക്ഷിയും !

"കുഞ്ഞീവിത്താ, നിങ്ങടെ  മതത്തില് ഈ പിശാചും  യക്ഷികളൊന്നും ഇല്ലേ?" 

"പിന്നില്ലേ , ഞമ്മടെ മതത്തില് അതിന്  ജിന്നും ശെയ്ത്താനുമൊക്കെയല്ലേ പേര്!"

"അല്ല, ഇന്നുവരെ ഒരു പെണ്‍ ജിന്നിനെ ആരും കണ്ടതായി കേട്ടിട്ടില്ലല്ലോ ഇത്താ ?"

"ചിലപ്പോ നേരായിരിക്കും, കാരണം ഈ യക്ഷികളെപ്പോലെ വെള്ള സാരിയുടുത്ത് ജിന്നുകള്‍ക്ക് നടക്കാന്‍ പറ്റില്ലാല്ലോ, വല്ല വധ ഭീഷണിയും വന്നാലോ ന്ന്‍ കരുതി,   അവര് വല്ല കറുത്ത പര്‍ദ്ദയും  മക്കനയുമൊക്കെയിട്ട്   ഇരുട്ടത്ത്  നടന്നാ പിന്നെ  ആര് കാണാനാ?"

 കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും !

"കുഞ്ഞീവിത്താ, നിങ്ങള് മരിച്ചു പോയാല്‍  സ്വര്‍ഗ്ഗത്തില്‍ പോകാനാണോ ഇഷ്ടം അതോ നരകത്തില്‍ പോകാനാണോ ഇഷ്ടം?"

"സത്യം പറഞ്ഞാ,  സ്വര്‍ഗ്ഗത്തില്‍ പോയാല് അവിടെ കമ്പ്ലീറ്റ് വയസായ മുക്രി, മുസ്ലിയാക്കന്മാര് , മോല്ലാക്കാ തുടങ്ങീ  ടീമുകളാവും! അവരുടെ ഇടയില്‍ കിടന്ന്‍ ബോറടിക്കുന്നതിലും നല്ലത് നരകത്തില്‍ പോകുന്നതാ!ഹല്ല പിന്നെ"

കുഞ്ഞീവിയും പരസ്യവും !

"അല്ല ഇത്ത, ഇത്താടെ ചായക്കടയ്ക്ക് ഈ ജ്വല്ലറിക്കാര് പരസ്യം ചെയ്യണ പോലെ പരസ്യം കൊടുത്തൂടെ? നല്ല വരുമാനം കിട്ടും  ഇത്താ?"

"ഞാനും ഇന്‍റെ മോള് സൂറയും കൂടി നടത്തുന്ന ഈ ചായക്കട 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നും  പറഞ്ഞു പരസ്യം കൊടുത്താല്‍... ജനങ്ങള്‍  എന്ത് വിജാരിക്കുമെടാ ഹമുക്കേ !

കുഞ്ഞീവിയും പേറ്റന്റും  !

"കുഞ്ഞീവിത്താ, ഇത്താടെയും മോള് സൂറാടെയും 'പേറ്റന്റ്' ആ വാഴക്കോടന്  സ്വന്തമാണെന്ന്‍ പറഞ്ഞു കേട്ടത് സത്യമാണോ? നാട്ടില്‍ അങ്ങിനെ ഒരു സംസാരം ഉണ്ടേ...!"

"പ്ഫ ശേയ്താനെ ആരാണ്ടാ അത് പറഞ്ഞത്? ഇന്‍റെ കെട്യോന്‍ വീരാന്‍ മയ്യാത്തായി ന്ന്‍ ബിജാരിച്ചിട്ടു എന്ത്  തോന്യാസവും  പറയാന്നോ? അറക്കും ഞാന്‍ ഹാ!!!

ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!

$
0
0
ചിലർക്ക് ഇപ്പോഴും ഒരു വിചാരമുണ്ട് ഞാൻ ഗൾഫിലേക്ക് പോയത് പണ്ട് കാലിഫോർണിയക്ക് പോയ ഒരു ചരക്കു കപ്പൽ ദുബായി കടപ്പുറം വഴി തിരിച്ചു വിട്ടപ്പോൾ  അതിൽ നിന്നും ചാടി ഗൾഫിലേക്ക് നീന്തിക്കേറിയതാണെന്ന്!അസൂയ എന്നല്ലാതെ എന്ത് പറയാനാ!  അതിലൊന്നും ഒരു സത്യവുമില്ലെന്നേ!    പണ്ടൊക്കെ ആണ്മക്കളെക്കൊണ്ട് വീട്ടുകാരും  നാട്ടുകാരും പൊറുതിമുട്ടിയിരുന്ന കാലത്ത് അവരെ സത്സ്വഭാവികളാക്കാൻ വേണ്ടി വീട്ടുകാർ പല വഴിപാടുകൾ നടത്തുകയും നേർച്ച നെയ്യത്താക്കുകയുമൊക്കെ ഒരു നാട്ടുനടപ്പായിരുന്നു. അങ്ങിനെയുള്ള ഒരു  കാലഘട്ടത്തിലാണെന്ന്  തോന്നുന്നു  കേരളത്തിൽ ഒരു സിദ്ധൻ പ്രത്യക്ഷപ്പെടുകയും ഇത്തരം ശല്യക്കാരായ ആളുകളെ നാടുകടത്താൻ “ഗൾഫ്” എന്നൊരു രാജ്യം കണ്ടെത്തിയിട്ടുണ്ട് എന്നും, അങ്ങോട്ട് കയറ്റി വിട്ടാൽ പിന്നെ കുറേ കാലത്തിനെങ്കിലും ഒരു ശല്യവുമുണ്ടാകില്ലെന്ന് അരുളുകയും ചെയ്തത്. ദൈവ ക്യപയാൽ അന്നു മുതൽ കേരളത്തിൽ നിന്നും പല ശല്യക്കാരും ഗൾഫിലേക്ക് നാടുകടത്തപ്പെടുകയും പിൽക്കാലത്ത് നന്നാവുകയും ചെയ്തു എന്നാണ് വിശ്വാസം!ആ ‘കാലമാടൻ’  സിദ്ധന്റെ ഒടുക്കത്തെ ആ അരുളപ്പാട് പ്രകാരം ഇന്നും ശല്യക്കാരായ,നാട്ടുകാർക്കും വീട്ടുകാർക്കും പേടിസ്വപ്നമായ പല വില്ലാളി വീരന്മാരും ഗൾഫിലേക്ക് നാടുകടത്തപ്പെട്ട് കൊണ്ടേയിരിക്കുന്നു, ആ സിദ്ധൻ കണ്ടെത്തിയ ‘ഗൾഫിനെ  അങ്ങേയറ്റം ശപിച്ച്കൊണ്ട്. 

ഈ വിശ്വാസം പടർന്ന് പന്തലിച്ച് വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തിൽ എത്തി എന്നതിന്റെ തെളിവിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈയുള്ളവനും ഗൾഫിൽ എത്തിയത് എന്നാണ് മറ്റൊരു പ്രബലമായ വിശ്വാസം! ഡിഗ്രി പരീക്ഷ എഴുതിത്തീർത്തതിന്റെ ക്ഷീണം മാറും മുമ്പ് തന്നെ എന്നെ ഗൾഫിലേക്ക് നാട്കടത്താൻ വീട്ടുകാർ നേർച്ച നേർന്നു. ആഗ്രഹം അറിയിച്ച് വിസ കച്ചവടം നടത്തുന്ന മഞ്ചേരി അഷറഫ് എന്നയാളെ സമീപിച്ചപ്പോൾ റൊക്കം അൻപതിനായിരം വെച്ചാൽ വിസ റെഡിയാണെന്ന് അറിയിപ്പ് കിട്ടി.പണത്തിനായി വീട്ടുകാർ നെട്ടോട്ടമോടി.എനിക്കാണെങ്കിൽ ഒരു നയാ പൈസ കടമായി ചോദിച്ചാൽ പോലും ആരും തരാനില്ലായിരുന്നു കാരണം കടം വാങ്ങിയാൽ  തിരിച്ച് കൊടുക്കുന്ന ഒരു രീതി എനിക്ക് അന്നു മുതലേ ഇല്ല. ഒന്നും മനഃപ്പൂർവ്വമായിരുന്നില്ല, സാഹചര്യങ്ങളുടെ സമ്മർദത്താൽ  ജീവിതത്തിന്റെ കഠിനമായ കരാള ഹസ്തങ്ങളിൽ പെട്ട് ഉഴലുന്ന എന്റെ കീശയിൽ എവിടുന്നാ കാശ്? തീരെ നിവ്യത്തിയില്ലാതെ വന്നപ്പോൾ ഇലക്ട്രിക് പോസ്റ്റിന്റെ അലുമിനിയം സ്റ്റേ കമ്പി മുറിച്ച് വിറ്റു എന്നൊരു ചെറിയ കാര്യം ഒഴിച്ചു നിർത്തിയാൽ നാട്ടിലെ പെൺപിള്ളാർക്കല്ലാതെ മറ്റാർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ജീവിച്ച് പോരുകയായിരുന്ന എന്റെ മുന്നിൽ ഒരു ഇടിത്തീ പോലെ വിസ വന്നു വീണു.

ചിറകുകൾ അരിഞ്ഞ് പറക്കാൻ വിട്ട ഒരു കിളിയെപ്പോലെ നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് വളരെ പെട്ടെന്ന്  ഞാൻ പറിച്ചെറിയപ്പെട്ടു.ഒരു ചെറിയ ഓഫീസിൽ  ചെറിയൊരു   ജോലി, അതിലും ചെറിയ ഒരു ശമ്പളം. അങ്ങിനെയായിരുന്നു തുടക്കം. ഒരു മാസം പിന്നിട്ടപ്പോൾ എന്റെ ജീവിതത്തിലെ ആദ്യത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലം ശമ്പളം എന്ന പേരിൽ എന്റെ കൈകളിൽ വന്നു വീണു. സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി. വികാരഭരിതമായ ആ ഒരു നിമിഷത്തെ ഓർത്തല്ല കണ്ണുകൾ നിറഞ്ഞത്,മറിച്ച് ഇതിലും കൂടുതൽ പൈസയാണല്ലോ നാട്ടിലെ കണാരേട്ടൻ വെറും നോക്ക് കൂലിയായി മാത്രം വാങ്ങുന്നതെന്ന സത്യം എന്നെ വല്ലാതെ തളർത്തി.എങ്കിലും പെട്ടെന്നൊരു തിരിച്ച് പോക്ക് സാധ്യമല്ലെന്ന് നാട്ടിലെ കടങ്ങളെക്കുറിച്ചോർത്തപ്പോൾ എനിക്ക് ബോധ്യമായി.അങ്ങിനെ നീണ്ട നാലു വർഷങ്ങൾക്ക് ശേഷം നാട്ടിലൊന്ന് പോയി വരാനും ഒത്താൽ ഒരു കല്യാണം കഴിക്കാനുമൊക്കെ തീരുമാനിച്ച് ഞാൻ ലീവിന് പോകാൻ തീരുമാനിച്ചു.

നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കല്യാണാലോചനകൾ പലരുടേയും നേത്യത്വത്തിൽ തക്യതിയായി നടന്നു.പക്ഷേ എന്റെ ചിന്തകൾ മുഴുവൻ ഷാഹിനയെക്കുറിച്ചായിരുന്നു. തലയിൽ തട്ടമിട്ട്,  ചന്തത്തിൽ കണ്ണെഴുതി, വളരെ സൌമ്യമായി സംസാരിക്കാറുള്ള ഷാഹിന ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ ക്ലാസിൽ വന്നത്.എനിക്കേറെ ഇഷ്ടം തോന്നിയ അവളോട് അതൊന്ന്  തുറന്ന് പറയാൻ ശ്രമിക്കാഞ്ഞത് അന്നത്തെ എന്റെ പരിതാപകരമായ അവസ്ഥ ഒന്നുകൊണ്ട് മാത്രമായിരുന്നു.അവൾക്കും എന്നെ ഏറെ ഇഷ്ടമായിരുന്നെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ നിശബ്ദ പ്രണയം കോളേജ് അവസാനിച്ചപ്പോൾ സ്വാഭാവികമായി അസ്തമിച്ചു. പിന്നീട് ഗൾഫിൽ നിന്നും അവൾക്കൊരു കത്തയച്ചെങ്കിലും അതിന് മറുപടിയൊന്നും കിട്ടിയില്ല. അവളെക്കുറിച്ചൊന്ന് അന്വേഷിക്കാൻ മനസ്സെന്നെ വല്ലാതെ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഞാൻ കത്തിൽ ആവശ്യപ്പെട്ട പോലെ എനിക്കായി അവൾ കാത്തിരിക്കുന്നുണ്ടെങ്കിലോ? എന്തായാലും അവളുടെ വീട് വരെ ഒന്ന് പോയി നേരിട്ട് അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

രാവിലെ ഒരു പതിനൊന്ന് മണിയോടെ ഞാൻ ഷാഹിനാടെ വീട്ടിലെത്തി.വീടിന്റെ മുന്നിലെ അരവാതിലിനപ്പുറത്ത് പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഷാഹിനാടെ ഉമ്മ. ഞാൻ അവരുടെ അടുത്തെത്തിയ ശേഷം അവരോട് ചോദിച്ചു,

“ഷാഹിനാടെ വീടല്ലേ ഇത്?”

"അതേ"

“ഷാഹിന ഉണ്ടോ ഇവിടെ?

"അവള് തൂറാൻ പോയിരിക്യാടാ!"

അമ്പലപ്പുഴ പാൽ‌പ്പായസം ഒരു കൊളാമ്പിയിൽ വിളമ്പി കുടിക്കാൻ തന്നപോലെ എന്റെ മുഖമൊന്നു ചുളിഞ്ഞു.ഈ തള്ളയ്ക്ക് ഇത്തിരി നല്ല ഭാഷയിൽ കക്കൂസിൽ പൊയിരിക്കയാണ് എന്ന് പറഞ്ഞൂടെ എന്ന് മനസ്സിൽ കരുതി നിൽക്കുമ്പോൾ അവർ അൽ‌പ്പം ഗൌരവത്തോടെ വീണ്ടും ചോദിച്ചു,

“എന്താ കാര്യം?”

“ഒന്നു കാണാനായിരുന്നു”

"എന്ത് അവള് തൂറണതോ?"

രാവിലെത്തന്നെ വ്യത്തിയായി ചമ്മിയതിന്റെ ജാള്യതയിൽ ഞാൻ ആ തള്ളയയേയും രാവിലെ കണികണ്ടവനേയും മനസ്സിൽ പ്രാവിക്കൊണ്ട് ഞാൻ വളരെ വിനയാന്വിതനായി ഉമ്മയോട് പറഞ്ഞു,
“ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ.ഞാൻ ഗൾഫിലായിരുന്നു.വന്നപ്പോൾ ഒന്ന് കാണാൻ വന്നതാ”

"എന്നാ ഇങ്ങോട്ട് കയറിയിരിക്ക്.എന്താ നിന്റെ പേര്?"

“മജീദ്”

"എവിടുന്നാ ഇജ്ജ് വരണത്?

“ഞാൻ വാഴക്കോട്ടിന്ന് വരുകയാ”
എന്താന്നറിയില്ല വാഴക്കോട് എന്ന് കേട്ടപ്പോൾ അവർ അൽ‌പ്പം മയപ്പെട്ടു.പക്ഷേ മട്ടും ഭാവവും കണ്ടപ്പോൾ ഒരു സിനിമയിൽ ഫിലോമിന തറവാടേതാന്ന് അന്വേഷിച്ച് കുടിക്കാൻ കൊടുക്കുന്ന സോഫ്റ്റ് ഡ്രിങ്കിൽ ജഗതിയ്ക്ക് ‘വിം’കലക്കിക്കൊടുക്കുന്ന ഒരു രംഗം ഒരു കൊള്ളിമീൻ കണക്കേ മനസ്സിലൂടെ ഒന്ന് മിന്നി.അങ്ങിനേയൊന്നും സംഭവിക്കില്ലാ എന്ന് കരുതി ഞാൻ അവരോട് വീണ്ടും ചോദിച്ചു,

“അല്ലാ ഷാഹിന താമസിക്യോ?

"എന്ത് പോഴത്തരാ ഇയ്യ് പറയണത്? കക്കൂസിലാരെങ്കിലും താമസിക്യോ? അവളടെ തൂറലും പാത്തലും കഴിഞ്ഞാ അവളിങ്ങ് വരും”

ഒരു ബൊഫോർസ് തോക്ക് കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിയ്ക്ക് ആ തള്ളയെ മയ്യത്താക്കിയേനെ എന്ന് മനസ്സിൽ കരുതിയതും അവർ അതീവ ഗൌരവത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു,

“നീയാണോടാ ഷാഹിനാക്ക് പ്രേമലേഖനം അയച്ചത്?”

ഞാനൊന്ന് ഞെട്ടി!പടച്ചോനെ കത്ത് അയച്ചത് ഇനി ഇവർക്കാണോ കിട്ടിയിട്ടുണ്ടാവുക?പറ്റ് കൊടുക്കാതെ മുങ്ങി നടന്ന് ഒടുവിൽ കാന്റീൻ കാരന്റെ മുന്നിൽ ചെന്ന് പെട്ടപ്പോഴും ഇത്രയും ഭീകരമായ ഒരു അവസ്ഥയുണ്ടായിട്ടില്ല.പെട്ടെന്നേന്തേങ്കിലും പറഞ്ഞ് ഇവരുടെ ശ്രദ്ധ മാറ്റാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു.ഞാൻ അവരുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അവരോട് അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു,

“ ഷാഹിനാടെ ബാപ്പ ഇവിടില്ലേ? പുറത്തേയ്ക്കൊന്നും കണ്ടില്ല!“
അത് കേട്ടതും അവരുടെ ഭാവം മാറി,കണ്ണുകൾ നിറഞ്ഞു,പിന്നീടതൊരു പൊട്ടിക്കരച്ചിലായി.അവർ കരഞ്ഞ് കൊണ്ട് അകത്തേയ്ക്ക് പോയി.ഷാഹിനാടെ ബാപ്പ മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കി.ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ തോന്നിയെങ്കിലും മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്ന പോലെ അവരുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാനിരുന്നു.അൽ‌പ്പം കഴിഞ്ഞപ്പോൾ ഷാഹിന ഉമ്മറത്തേയ്ക്ക് വന്നു.

“മജീദേ, നീയായിരുന്നോ? എന്നാടാ നീ വന്നത്? നീ വല്ലാതെ തടിച്ചു ട്ടോ, എത്ര ലീവുണ്ടെടാ?”

“മൂന്ന് മാസം ലീവുണ്ട്, നീയും വല്ലാതെ തടിച്ചിട്ടുണ്ട് ട്ടോ”

“നിന്റെ പാട്ടൊക്കെ ഇപ്പോഴും ഉണ്ടോ? കോളേജ് ഡേയ്ക്ക് നീ പാടിയ ആ പാട്ട് ഞാൻ എപ്പോഴും ഓർക്കും”

“പാട്ടൊക്കെ ഗൾഫിൽ പോയതോടെ തീർന്നു. ബാത്ത് റൂമിൽ പോലും ഒന്ന് മൂളാൻ പറ്റില്ല.അപ്പോ കൊട്ടാൻ തുടങ്ങും കൂട്ടുകാർ”

“ആഹാ പ്രോത്സാഹിപ്പിക്കാൻ കൂട്ടുകാരുണ്ടായിട്ടാണോ പാട്ടൊക്കെ ഉപേക്ഷിച്ചത്?”

“കൂട്ടുകാർ കൊട്ടുന്നത് പ്രോത്സാഹിപ്പിക്കാനല്ല, ബാത്രൂമിന്ന് പെട്ടെന്ന് ഇറങ്ങാനാ,ഒരു റൂമിൽ തന്നെ എട്ടും ഒൻപതും പേരല്ലേ,എല്ലാവർക്കും ജോലിക്ക് പോകാനുള്ളതല്ലേ.അതൊക്കെ പറയുകയാണെങ്കിൽ ഒത്തിരിയുണ്ട്, അതൊക്കെ പോട്ടെ ഞാൻ നിനക്കൊരു കത്തയച്ചിരുന്നു. മറുപടിയൊന്നും കണ്ടില്ല”

“ഹും കത്തൊക്കെ കിട്ടി. നിനക്ക് അങ്ങിനെയൊരു മോഹമുണ്ടായിരുന്നെന്ന് പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും നീ പറഞ്ഞില്ലല്ലോടാ.നിന്റെ കത്ത് കിട്ടുമ്പോൾ വല്ലാതെ വൈകിപ്പോയിരുന്നു. ഉമ്മാടെ കയ്യിലാണ് കത്ത് കിട്ടിയത്,പിന്നെ ബാപ്പയറിഞ്ഞു, മേലാൽ ഒരു കത്തിടപാടും ഉണ്ടാവരുതെന്ന് സത്യം ചെയ്യിപ്പിച്ചു.അതോണ്ടാണ് നിനക്കൊരു മറുപടി പോലും അയക്കാഞ്ഞത്. പിന്നെ അപ്പോഴേക്കും കല്യാണം ഉറപ്പിച്ചിരുന്നു.വിധിച്ചതല്ലേ നടക്കൂ കൊതിച്ചത് നടക്കാറില്ലല്ലോ.ഇപ്പോൾ എല്ലാം തീർന്നു”

“നീ എന്താ എല്ലാം തീർന്നു എന്ന് പറഞ്ഞത്?”

“കല്യാണവും കഴിഞ്ഞു, ഇടവാടും തീർത്തു. ആറ് മാസം മാത്രം നീണ്ട ഒരു ദാമ്പത്യം.”

“നീ സത്യമാണോ പറയുന്നത് ഷാഹിനാ? എന്താടാ സംഭവിച്ചത്?’

“വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ! അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.ആറ് മാസം കൊണ്ട് സ്വർണ്ണവും പണവുമൊക്കെ അവൻ ബുദ്ധിപൂർവ്വം കൈക്കലാക്കി.അവന് വേറേയും ഭാര്യമാർ ഉണ്ടായിരുന്നത്രേ. എല്ലാം അറിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു”

അൽ‌പ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു. മൌനം ഭംഞ്ജിച്ച് കൊണ്ട് അകത്ത് നിന്നും അവളുടെ ഉമ്മ ഉമ്മറത്തേയ്ക്ക് വന്നുകൊണ്ട് എന്നോട് വളരെ ഗൌരവത്തിൽ ചോദിച്ചു,

“ടാ നീ ഷാഹിനാനെ പെണ്ണ് കാണാൻ വന്നതാ? നിനക്കവളെ കെട്ടിക്കൂടേടാ?”

ഞാൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു.ഞാൻ  ഷാഹിനായെ നോക്കി.അവൾ  ദ്വേഷ്യത്തോടെ  ഉമ്മയുടെ നേർക്ക് തിരിഞ്ഞു ,

“ഉമ്മാ, അകത്തേയ്ക്ക് പോ, ആ റൂമിൽ പോയി ഇരിക്ക് ഹും പോ”

അവളുടെ ആജ്ഞ ഒരു കൊച്ചു കുട്ടിയെപ്പോലെ അവളുടെ ഉമ്മ അനുസരിച്ച് അകത്തേയ്ക്ക് പോയി. ഷാഹിന എന്നെ നോക്കി,

“സോറി ടാ,നീ ഒന്നും കാര്യമാക്കേണ്ട.എല്ലാം കൊണ്ടും പടച്ചവൻ എന്നെ പരീക്ഷിച്ച് കൊണ്ടിരിക്കയാണ്. എന്റെ ജീവിതം നശിച്ചതിന്റെ വിഷമത്തിൽ  ബാപ്പ ഏറെ ദുഃഖത്തിലായിരുന്നു. ഡൈവേർസ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ബാപ്പ എന്റെ കാര്യം ഓർത്ത് ഹ്യദയം തകർന്നാണ് മരിച്ചത്.ബാപ്പാടെ മരണം ഉമ്മാനെ ആകെ തളർത്തി. അതിന് ശേഷം ഉമ്മാക്ക് മാനസികമായി സുഖമില്ലാതെയായി. കുറേ ചികിത്സിച്ചു. ഒന്നും ഫലം കണ്ടില്ല. പിന്നെ സാമ്പത്തികമായി ബുദ്ധിമുട്ടായപ്പോൾ ചികിത്സയൊക്കെ നിർത്തി.ആ കഥകളൊന്നും പറഞ്ഞാൽ തീരില്ല”

“കൂടെ പഠിച്ചിരുന്നവരിൽ ആരേയും പിന്നെ കണ്ടില്ലേ?”

“ആരേയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.എന്റെ വിധി ഞാൻ തന്നെയല്ലേ അനുഭവിച്ച് തീർക്കേണ്ടത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ. സംസാരിച്ചിരുന്ന് നിനക്കൊരു ചായ പോലും തന്നില്ലല്ലോ. പാലില്ലെടാ,ഒരു  കട്ടനെടുക്കട്ടെ?

“വേണ്ട, ഞാൻ ഇറങ്ങട്ടെ ഷാഹിനാ,നിനക്ക് പണം വല്ലതും വേണോടാ?ഞാൻ കുറച്ച് പണം തരട്ടെ?”

“വേണ്ടടാ,ഒന്നും വേണ്ടാ, നിന്നെ കണ്ടത് തന്നെ മനസ്സിന് വലിയ സന്തോഷം, നീ ഇറങ്ങാൻ വരട്ടേടാ, നീ എന്റെ മോളെ കണ്ടില്ലല്ലോ? നീ ഇരിക്ക് ഞാൻ അവളെ എടുത്തിട്ട് വരാം.ഇന്ന് നേഴ്സറി ഇല്ലാത്തോണ്ട് അവൾ എഴുനേറ്റിട്ടില്ല”

അവൾ അകത്ത് പോയി രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞുമായി എന്റെ മുന്നിലേക്ക് വന്നിട്ട് പറഞ്ഞു,

 “ഇതാടാ എന്റെ മോൾ, ഫാത്തിമ!“

“മോൾക്ക് കൊടുക്കാൻ ഒരു മിഠായി പോലും വാങ്ങിയില്ലല്ലോ”

“സാരമില്ല,അവൾക്കതൊന്നും ശീലമില്ല”

ആ കൊച്ചു മിടുക്കി ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് എന്നെ നോക്കിക്കൊണ്ട്  ഷാഹിനാട് ചോദിച്ചു,“ ഉമ്മച്ചീ ഇതാണോ എന്റെ വാപ്പച്ചി?”

ആ ചോദ്യത്തിനു മുന്നിൽ ഞങ്ങളുടെ ചിരി മങ്ങി,എങ്കിലും ഒരു ക്യത്രിമ ചിരി വരുത്തിക്കൊണ്ട് ഷാഹിന, “ഇത് ഉമ്മച്ചീടെ ഫ്രന്റാ, മോൾടെ വാപ്പച്ചി ഗൾഫിലല്ലേ? മോൾടെ വാപ്പച്ചിയോട് വേഗം വരാൻ ഉമ്മച്ചി ഈ ഫ്രന്റിനോട് പറഞ്ഞിട്ടുണ്ട് ട്ടോ!മോൾടെ വാപ്പച്ചി വേഗം വരും. എന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് അവളുടെ കവിളിൽ ഷാഹിന മെല്ലെ ചുംബിച്ചു.

ഞാൻ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഷാഹിന എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു,

“നീയായത് കൊണ്ട് ചോദിക്യാ,ഗൾഫില് വല്ല അറബികളുടെ വീട്ടില് അടുക്കളപ്പണിക്കുള്ള വല്ല വിസയും തരപ്പെടുത്തിത്തരാൻ നിനക്ക് പറ്റുമോടാ?ബുദ്ധിമുട്ടാവില്ലെങ്കിൽ നിനക്കൊന്ന് ശ്രമിക്കാമോ?

അതിനുത്തരമായി ഞാനൊന്ന് മൂളി. അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഒരു മഴ പെയ്തെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു,കാരണം ആ മഴയത്ത് മനസ്സിലെ സങ്കടം മാറുന്നത് വരെ ഒന്ന് പൊട്ടിക്കരഞ്ഞ് നടന്നാലും എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ എന്ന് സമാധാനിച്ചു.അൽ‌പ്പം കഴിഞ്ഞില്ല,എന്നെ ആശ്വസിപ്പിക്കുമാറ് ഒരു മഴത്തുള്ളി എന്റെ നെറുകിൽ വന്ന് ചുംബിച്ചു, പിന്നീടതൊരു പെരുമഴയായി മാറി. ഞാനാമഴയിൽ ഏറെ നേരം നനഞ്ഞു!മനസ്സിലെ സങ്കടം മുഴുവൻ മഴത്തുള്ളികൾ ഏറ്റ്വാങ്ങി ഭൂമിയിലേക്ക് അലിഞ്ഞ് ചേർന്നു!


പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്ന്

$
0
0
ഇതൊരു പുരാണമാണ്,സാക്ഷാല്‍ പഞ്ചകര്‍മ്മ പുരാണം. ഇതിവിടെ തുടങ്ങി ഒരു മെഗാ സീരിയല്‍ പോലെ നീണ്ട് വളര്‍ന്ന് എവിടെച്ചെന്ന് അവസാനിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല, എങ്കിലും ഇതിനൊരു അവസാനമുണ്ട് എന്നതാണ് ഈ പുരാണത്തിന്റെ ആദ്യ പ്രത്യേകത.ഈ പുരാണത്തെക്കുറിച്ച് ആധികാരികമായി പറയുകയാണെങ്കില്‍ ബൈ ദി ബൈ അങ്ങിനെയൊന്നില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്‍ സ് അപോണ്‍ എ റ്റൈം ഫുഡ്ബോള്‍ കളിക്കാന്‍ പോയി ഡിസ്ക് തെറ്റിയ ഒരു കഥനിങ്ങള്‍ കേട്ടിരുന്നല്ലൊ! ഒരു കണക്കിന് പറഞ്ഞാല്‍ ഈ പുരാണം അതിന്റെ ഒരു തുടര്‍ച്ചയാണ്. പിന്നീട് ഞാന്‍ അന്നുഭവിച്ച ഒരു മാസത്തെ ആശുപത്രി ജീവിതം! ചെറുതുരുത്തിയിലെ കേന്ദ്ര സര്‍ക്കറിന്റെ കീഴിലുള്ള പഞ്ചകര്‍മ്മ അയുര്‍വേദിക് റിസര്‍ച്ച് സെന്റര്‍,‘പഞ്ചകര്‍മ്മ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ആയുര്‍വേദ ആശുപത്രിയിലാണ് സംഭവ ബഹുലമായ ഈ പുരാണം അരങ്ങേറുന്നത്. ഇനി കുറച്ച് ദിവസത്തേയ്ക്ക് ഞാന്‍ നിങ്ങളെ പഞ്ചകര്‍മ്മയിലേക്ക് ക്ഷണിക്കുന്നു.സ്വാഗതം... പഞ്ചകര്‍മ്മയിലേക്ക്.... പഞ്ചകര്‍മ്മ പുരാണത്തിലേക്ക്!

കുറുപ്പിന്റെ ഉഴിച്ചല്‍ ചികിത്സ കൊണ്ടും എന്റെ പരിപൂര്‍ണ്ണമായ റെസ്റ്റ് കൊണ്ടും ഞാന്‍ പൂ‍ര്‍വ്വാധികം ശക്തിയായി ഉയിര്‍ത്തെഴുന്നേറ്റു.പിന്നീടവിടന്ന് എല്ലാ കാര്യത്തിനും ചക്കക്കൂ‍ട്ടാന്‍ കണ്ട ഗ്രഹണിപ്പിള്ളാരെപ്പോലെ ഒരാര്‍ത്തിയായിരുന്നു.നീട്ടി വെച്ചിരുന്ന കല്യാണ സല്‍ക്കാരങ്ങളും വിരുന്നുകളും തകൃതിയായിത്തന്നെ പുനരാരംഭിച്ചു.ഞാന്‍ റെസ്റ്റിലാണെന്ന് കരുതി വിരുന്ന് വിളിക്കാന്‍ മറന്നവരെ അങ്ങോട്ട് വിളിച്ച് വിരുന്നിന് എത്താമെന്ന് അറിയിച്ചു. വിരുന്ന് തരാതെ അവര്‍ക്കൊരു വൈക്ലഭ്യം വേണ്ട എന്ന് കരുതി മാത്രം!അല്ലാതെ വിരുന്ന് സദ്യയോര്‍ത്ത് കൊതിയായിട്ടൊന്നുമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.ഒടുവില്‍ എല്ലാ സുഖ സൌഭാഗ്യങ്ങള്‍ക്കും അവധി പറഞ്ഞ് കൊണ്ട് ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക് പറന്നു.എയര്‍പോര്‍ട്ടില്‍ നിന്നും പലവട്ടം തിരിച്ച് വീട്ടിലേക്കോടിപ്പോകാന്‍ മനസ്സ് പറഞ്ഞെങ്കിലും സുരക്ഷിതമായ ഒരു ഭാവിയെയോര്‍ത്ത് എല്ലാം സഹിച്ചു,ക്ഷമിച്ചു.

തുടര്‍ന്ന് ഒരഞ്ച് വര്‍ഷക്കാലം ഒരു സാധാ ഗള്‍ഫ്കാരനെപ്പോലെ മുന്നോട്ട് നീങ്ങി.കുറുപ്പിന്റെ ചികിത്സയുടെ ഗ്യാരണ്ടി പതിയെ തീര്‍ന്ന് വരുന്ന പോലെ എനിക്ക് തോന്നി.എനിക്ക് ശക്തമായ പുറം വേദന ആരംഭിച്ചു.എവിടേയും അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥ. മൂലക്കുരു ഉള്ളവര്‍ക്ക് മാത്രമല്ല പുറം കടച്ചില്‍ ഉള്ളവര്‍ക്കും ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്ന് ഞാ‍ന്‍ മനസ്സിലാക്കി.ഗള്‍ഫിലെ സര്‍വ്വരോഗ സംഹാരിയായ ‘പനഡോളിന്’ പോലും എന്റെ വേദനയെ അല്‍പ്പം പോലും കുറക്കാ‍നായില്ല.വേദന ഓരോ ദിവസം ചെല്ലുന്തോറും അസഹ്യമായിക്കൊണ്ടിരുന്നു.ചങ്ങലക്കുറിയില്‍ ആളുകള്‍ ചേരുന്ന പോലെ എന്റെ പുറം വേദനയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് കൂടുതല്‍ അവയവങ്ങള്‍ വേദനയില്‍ പങ്ക് കൊണ്ടു. അതില്‍ ആദ്യം കാലുകളായിരുന്നു,പിന്നെ കൈകള്‍.ചുരുക്കിപ്പറഞ്ഞാല്‍ വേദനകളുടെ ഒരു ഹോള്‍സെയില്‍ കേന്ദ്രമായി എന്റെ ശരീരം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ജോലിയില്‍ തുടരാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ചികിത്സ തീരും വരെ ലീവ് തരാവില്യാന്ന് അര്‍ബാബ് അസന്നിഗ്ദമായി പ്രഖ്യാപിച്ചത് കോണ്ടും ഞാന്‍ ജോലി രാജിവെച്ച് ചികിത്സാര്‍ത്ഥം നട്ടിലേക്ക് മടങ്ങി.ഫുട്ബോള്‍ കളിച്ച് മെസിയും റൂണിയുമെല്ലാം കൈനിറയെ സമ്പാദിക്കുമ്പോള്‍ എനിക്കെന്റെ ആകെയുണ്ടായിരുന്ന ജോലി ഫുഡ്ബോ‍ള്‍ കളിച്ചത് കൊണ്ട്  നഷ്ടപ്പെടുത്തേണ്ടി വന്നു.ഫുഡ്ബോളിനെ അന്ന് ഞാനേറെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും  മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

ചികിത്സാര്‍ത്ഥം ആദ്യം എത്തിയത് ത്യശൂരിലെ മെട്രോപൊളീഷന്‍ ആശുപത്രിയിലായിരുന്നു. അവിടത്തെ എല്ലുരോഗ വിദഗ്ദന്‍ എന്റെ ഡിസ്കടക്കമുള്ള ഭാഗാങ്ങളുടെ മൂന്ന് വ്യത്യസ്ത എക്സ് റേ പടം  എടുപ്പിച്ചു. അതയാളത് തിരിച്ചും മറിച്ചും നോക്കി. ഞാനും കാര്യമായിത്തന്നെ നോക്കി. എനിക്കതില്‍ കാര്യമായ കുഴപ്പമൊന്നും കാണാന്‍ കഴിഞ്ഞില്ല!ഡോക്ടര്‍ പക്ഷേ അതിലെന്തെങ്കിലും കുഴപ്പം കണ്ടേ അടങ്ങൂ എന്ന ഭാവത്തില്‍ മൂന്ന് എക്സ് റേ ഷീറ്റിലും മാ‍റിമാറി നിരീക്ഷിച്ച് കൊണ്ടിരിക്കയാണ്. പിന്നെ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയില്ലെങ്കില്‍ എക്സ് റേ എടുക്കാന്‍ ചിലവാ‍യ പണം വ്യഥാവിലാകുമല്ലോ എന്ന് ഞാനും കരുതി.അല്‍പ്പം കഴിഞ്ഞില്ല ഡോക്ടര്‍ ഒരു തീരുമാനത്തിലെത്തിയ പോലെ പറഞ്ഞു,

“ഒരു ചെറിയ കുഴപ്പമുണ്ട്”

എനിക്കാശ്വാസമായി എക്സ് റേ എടുത്ത കാശ് മുതലായി! ഡോക്ടര്‍ എക്സ് റേ ഷീറ്റില്‍ ഒരു പോയിന്റില്‍ തൊട്ട് കാണിച്ച് കൊണ്ട് പറഞ്ഞു,

“ദാ ഇവിടെ ഡിസ്കിനടുത്തുള്ള നട്ടെല്ലിന്റെ കശേരുക്കളില്‍ ഒരു ഗ്യാപ്പുണ്ട്.അത് വികാസം പ്രാപിക്കുന്നത് കൊണ്ടാണ് വേദന വരുന്നത്,ഈ ഗ്യാപ്പ് ആയിരത്തില്‍ ഒരാള്‍ക്കേ കാണൂ.ജന്‍മനാ ഉണ്ടാകുന്നതാ, പേടിക്കാനൊന്നുമില്ല!”

ജന്മനാ ഗ്യാപ്പോ? ഇനി അത് വല്ല ജനറേഷന്‍ ഗ്യാപ്പ് വല്ലതുമാണോ? ജന്മനാ അന്ധന്‍, മൂകന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോ ഇതാ‍ ‘ജന്മനാ ഗ്യാപ്പും‘! കലികാലം തന്നെ!ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഓര്‍ത്തോ ഡോക്ടര്‍ എനിക്കുള്ള പരിഹാര കര്‍മ്മങ്ങള്‍ ഉരുവിട്ടു തുടങ്ങി.

“‍ഞാനൊരു ബെല്‍റ്റിന് എഴുതിത്തരാം,അതൊരു മൂന്ന് മാസം കെട്ടണം”

 നാട്ടില്‍ വീതിയുള്ള പച്ച ബെല്‍റ്റ് കെട്ടി നടക്കുന്ന എല്ലാവരേയും പോലെ ഞാനും ബെല്‍റ്റ് കെട്ടി നടക്കുന്നത് വെറുതെ ഒന്നോര്‍ത്തു. ഓര്‍ത്തോ തുടര്‍ന്നു,

“മൂന്നു മാസം കൊണ്ട് കുറവില്ലെങ്കില്‍ പിന്നെ ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരും, എന്തായാലും ബെല്‍റ്റ് കെട്ടി നോക്കൂ”

ഓപ്പറേഷന്‍ എന്ന് കേട്ടപ്പോള്‍ എന്റെ ചങ്കൊന്ന് പിടച്ചു.ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

പിന്നീട് ഓര്‍ത്തോ കല്പിച്ച ബെല്‍റ്റ് കണ്ട് ഞാന്‍ ഞെട്ടി!പച്ച ബെല്‍റ്റിന്റെ നാലിരട്ടി വീതി! റെസ്ലിങ്ങുകാര്‍ക്ക് സമ്മാനമായി കിട്ടാറുള്ളത്രയും പോന്ന ബെല്‍റ്റ്!വീതിയുള്ള ഭാഗം പിന്നിലോട്ടാക്കിയിട്ട് വേണം കെട്ടാനെന്ന് മാത്രം!ആദ്യ ദിവസം ബെല്‍റ്റ് കെട്ടിയപ്പോള്‍ ശരിക്കും ഫ്രീസറില്‍ നിന്നും എടുത്ത കോഴിയെപ്പോലെയായിരുന്നു ഞാന്‍! സ്റ്റെഡി വടി! നില്‍ക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം ഭയങ്കര ബുദ്ധിമുട്ട്, മാത്രമല്ല ഉള്ള വേദന പോരാഞ്ഞ് ബെല്‍റ്റ് കെട്ടിയതിന്റെ ഒടുക്കത്തെ വേദന വേറെയും!ബെല്‍റ്റിട്ടുകൊണ്ട് മുന്നൊട്ടുള്ള ഒരു  ജീവിതം സാധ്യമല്ലെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.ഇങ്ങനെ വേദന സഹിക്കുന്നതിലും നല്ലത് ഓപ്പറേഷനാ‍ണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.എല്ലാവരുടെ മുഖത്തും മ്ലാനത പരന്നു. ഓപ്പറേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റു സാധ്യാതകള്‍ ഓരോരുത്താരും അന്വേഷിച്ച് കൊണ്ടിരുന്നു.ഇപ്പോള്‍ വീട്ടില്‍ എല്ലാവരും കൂട്ടത്തോ‍ടെ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.പക്ഷെ മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

നാട്ടിലുള്ള സകല തണ്ടല്‍ വേദന,പുറം വേദന,കൈമുട്ട് വേദന കാല്‍ മുട്ട് വേദന തുടങ്ങി അസുഖമുള്ളവരുടേയും എന്തിനധികം കടയില്‍ നിന്നും കളരി മര്‍മ്മാണി തൈലം വാങ്ങുന്നവരുടെ വരെ അസുഖ വിവരങ്ങളും ചികിത്സാ മുറകളും,അനുവര്‍ത്തിച്ച ചികിത്സാ രീതിയും എന്ന് വേണ്ട വയറിന്റെ ശോധനയുടെ വരെ കാനേഷുമാരി എടുക്കപ്പെട്ടു.അതിന്റെ ആകെത്തുക്കയായി ആയുര്‍വേദമാണ് നല്ലതെന്നും അതല്ല അയുര്‍വേദമല്ലേ നല്ലതെന്നും അതല്ല ആയുര്‍വേദം മാത്രമാണ് നല്ലതെന്നുമുള്ള അവസാന തീരുമാനത്തിലെത്തി.ആ തീരുമാന പ്രകാരമാണ് വള്ളത്തോളിന്റെ നാട്ടിലുള്ള ‘പഞ്ചകര്‍മ്മയില്‍’ എന്നെ കൊണ്ട് ചെന്നെത്തിച്ചത്.

പഞ്ചകര്‍മ്മയെക്കുറിച്ച് പറയുകയാണെങ്കില്‍ ചില പാചക റാ‍ണികള്‍ ഒരു സാധനം കൊണ്ട് ഒരായിരം വിഭവങ്ങള്‍ ഒരുക്കുന്നത് പോലെ ആയുര്‍വേദം കൊണ്ട് ഏതൊക്കെ രോഗങ്ങളെ ഭേതമാക്കാന്‍ കഴിയും എന്ന് റിസര്‍ച്ച് ചെയ്യുന്ന ഒരു കേന്ദ്രം കൂടിയാണ് പഞ്ചകര്‍മ്മ.ആയുര്‍വേദത്തില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ ചികിത്സയും അവിടെ ലഭ്യമായിരുന്നു.അങ്ങിനെ ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മയോടൊപ്പം പഞ്ചകര്‍മ്മയുടെ പടി കടന്ന് ഓ.പിയില്‍ എന്റെ ഊഴം കാത്ത് ‍ ക്യൂ നിന്നു.

ഓര്‍ത്തോ ഡോക്ടര്‍ എടുപ്പിച്ച എക്സ് റേ ഷീറ്റുകളുമായി ഞാന്‍ ഡോക്ടറുടെ മുന്നില്‍ ഇരുന്നു.അദ്ദേഹം മരുന്ന് ചീട്ടില്‍ എന്തോ കുറിച്ച ശേഷം എന്താ‍ പ്രശ്നം എന്ന ഭാവേന എന്നെ നോക്കി. ഞാന്‍ രോഗ വര്‍ണ്ണന തുടങ്ങി,

“നട്ടെല്ലിന് ഒരു ഗ്യാപ്പ്, അത് വികാസം പ്രാപിക്കുന്നത് കൊണ്ട് ഭയങ്കര പുറം വേദന!”

“നട്ടെല്ല്ലിന് ഗ്യാപ്പോ?“ ഡോക്ടര്‍ ഞെട്ടിയെന്ന് തോന്നുന്നു. അദ്ദേഹം ചിരിച്ച് കൊണ്ട് എന്റെ കയ്യില്‍ നിന്നും ആ എക്സ് റേ ഷീറ്റ് വാങ്ങി നോക്കിയ ശേഷം ചിരിവിടാ‍തെ ചോദിച്ചു,

“ഗ്യാപ്പാണെന്ന് ആരാ പറഞ്ഞത്? ഗ്യാപ്പൊന്നുമല്ലടോ! എന്തെങ്കിലും ശക്തമായി പുറകില്‍ വന്ന് ഇടിച്ചതായി ഓര്‍ക്കുന്നുണ്ടോ?”

പെണ്ണുമ്പിള്ള കുനിച്ച് നിര്‍ത്തി മുതുകത്ത് പഞ്ചാരിമേളം കൊട്ടിയിട്ടുണ്ടോ എന്നാണോ ചോദിക്കുന്നതെന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു!എന്നാലും ശക്തമായി ഇടികിട്ടാന്‍ തക്ക കാരണമുണ്ടായതായി ‍ ഓര്‍മ്മവന്നില്ല.ഫുഡ്ബോള്‍ കളിക്കുമ്പോള്‍ ഡിസ്ക് തെറ്റിയതും അത് പിന്നെ കുറുപ്പ് ഉഴിഞ്ഞ് ശരിയാക്കിയതും ഞാന്‍ വിവരിച്ചു.

ഡിസ്ക് തെറ്റി ഉഴിഞ്ഞ കഥ കേട്ടപ്പോള്‍  ഡോക്ടര്‍ക്ക് എന്റെ രോഗത്തിന്റെ ടെക്നിക്ക് പിടികിട്ടിയെന്ന് തോന്നുന്നു.അന്നത്തെ ഉഴിച്ചിലില്‍ പിഴവ് സംഭവിച്ചത് കൊണ്ടാണ് വീണ്ടും വേദന വന്നതെന്നും ഒരു മാസത്തെ ചികിത്സയും അത്രയും ദിവസത്തെ നല്ല്ലരിക്കയും (റെസ്റ്റ്) കൊണ്ട് ശരിയാകുമെന്നും ഡോക്ടര്‍ പറഞ്ഞു.ഞങ്ങള്‍ക്ക് ആശ്വാസമായി. രണ്ട് ദിവത്തിനു ശേഷം അഡ്മിറ്റ് ആവാനുള്ള തയ്യാറെടുപ്പോടെ വരാന്‍ പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.

പുതിയ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ സന്തോഷത്തിലായിരുന്നു.രണ്ട് ദിവസത്തിന് ശേഷം പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാകാനുള്ള തയ്യാറെടുപ്പുകള്‍ രാവിലെ  തന്നെ തുടങ്ങി. ആശുപത്രിയില്‍ സഹായത്തിന് ഉമ്മ വരാമെന്നേറ്റു. അവസാനമാ‍യി ലീവിന് വന്ന് പോകുമ്പോള്‍ ഞാന്‍ ഭാര്യക്ക് കൊടുത്ത ഒരു അപ്ലിക്കേഷന്‍ അവള്‍ ഫയലില്‍ സ്വീകരിച്ച്  സത്വര നടപടിയെന്നൊണം അന്നേയ്ക്ക് ആറ് മാസം പഴക്കമുള്ള ഗര്‍ഭിണിയായിരുന്നു.അത് കൊണ്ട് തല്‍ക്കാ‍ലം ആശുപത്രിയിലെ സഹായത്തിന് അവള്‍ വരേണ്ടതില്ല എന്ന തീരുമാനം മുഖം കറുപ്പിച്ച് കൊണ്ട് അവള്‍ അംഗീകരിച്ചു.ആ കാലത്ത് സാധാ‍രണ ആശുപത്രിയിലേക്ക് പ്രസവത്തിന് പോകുമ്പോള്‍ മാത്രമേ ഇത്തരം തയ്യാറെടുപ്പോടെ പോകാറുണ്ടായിരുന്നുള്ളൂ‍. ഏതാണ്ട് അതേ ഒരു ഒരുക്കത്തോടെ ഞാനും ഉമ്മയും പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാവാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.ഞങ്ങളുടെ വാഹനം അകലെ മറയുന്നത് വരെ എല്ലാവരും പ്രാര്‍ത്ഥനകളോടെ നോക്കി നിന്നു.ഭാര്യയുടെ കണ്ണുകളില്‍ നനവു പടര്‍‍ന്നിരുന്നു.

ഞങ്ങളുടെ വാഹനം മുള്ളൂര്‍ക്കര വഴി അധികം അകലേയല്ലാത്ത ചെറുതുരുത്തിയിലെ പഞ്ചകര്‍മ്മയെ ലക്ഷ്യമാ‍ക്കി നീങ്ങി!

തുടരും..........

അളിയന്‍ ജോക്കുകള്‍!!

$
0
0

സര്‍ദാര്‍ ജോക്കുകളും ടിന്റുമോന്‍ ജോക്കുകളും നമ്മള്‍ ആവോളം ആസ്വദിച്ചല്ലോ.ആ ശ്രേണിയിലേക്ക് ഞാന്‍ പുതിയൊരു ജോക്ക് കൂടി പരിചയപ്പെടുത്തുകയാണ്. ഇത് ചിലപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയാലോ? ലോകത്തിലെ ഞാനടക്കമുളള സകലമാന അളിയന്മാര്‍ക്കും ഞാനീ “അളിയന്‍ ജോക്ക്സ്” ഡെഡിക്കേറ്റ് ചെയ്യുന്നു.

അളിയനും ചെയിഞ്ചും

‎"അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ?

“അയ്യോ അളിയാ എന്റെ കയ്യ്യില്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ”

“ഈ അളിയന്റെ ഒരു കാര്യം! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും!”

അളിയനും വിരുന്നും

‎"അളിയാ പെങ്ങളെയും കൂട്ടി അടുത്താഴ്ച വരണം.വിരുന്ന് കഴിഞ്ഞിട്ട് പോകാം”

“അതിനെന്താ അളിയാ ഞങ്ങള്‍ രണ്ടാഴ്ച അവിടെ താമസിച്ചേ മടങ്ങൂ”

“അളിയാ ഞാന്‍ ആഴ്ച എന്ന് പറഞ്ഞത് ഞായറാഴ്ച മാത്രമേ ഉദ്ധേശിച്ചുള്ളൂ

അളിയനും ഷോപ്പിങ്ങും

“അളിയാ എന്താ കയ്യിലൊരു പൊതി? ഷോപ്പിങ് കഴിഞ്ഞ് വരുവാണോ?”

“എനിക്കൊരു ഷര്‍ട്ട് വാങ്ങിയതാ അളിയാ“

“സന്തോഷമായി അളിയാ, എന്റെ ഷര്‍ട്ടിന്റെ സൈസ് വരെ അളിയന്‍ ക്യത്യമായി മനസ്സിലാക്കിയല്ലോ! കള്ളന്‍!”

അളിയനും പുതിയ കാറും

“അളിയോ പുതിയ കാറൊക്കെ വാങ്ങിച്ചോ,ആ ചാവി ഒന്ന് തന്നേ ഓട്ടി നോക്കട്ടെ”

“അളിയനതിന് ഡ്രൈവിങ് അറിയില്ലല്ലോ?”

“ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!”

അളിയനും സിനിമയും

“അളിയാ മമ്മൂട്ടിയുടെ പുതിയ പടം റിലീസുണ്ട്. പോയാലോ?”

“മമ്മൂട്ടിക്കുണ്ടോ അഭിനയിക്കാനറിയുന്നു.കത്തി പടമാവും, ഞാനില്ല!”

“രണ്ട് ബാല്‍ക്കണി ടിക്കറ്റ് കിട്ടിയിട്ടുണ്ട്,എന്നാല്‍ ഞാന്‍ കൂട്ടുകാരനെ കൂട്ടിക്കോളാം”

“ബാല്‍ക്കണി ടിക്കറ്റാണെങ്കില്‍ പറയണ്ടേ,ഞാനും വരാം.എന്ത് മാത്രം അവാര്‍ഡ് കിട്ടിയ മനുഷ്യനാ മമ്മൂട്ടി!”

അളിയനും ജോലിയും

“അളിയാ ഒരു അയ്യായിരം രൂപയൊന്ന് മറിക്കാനുണ്ടാവോ? ശമ്പളം കിട്ടിയാല്‍ തിരിച്ച് തരാം”

“ശമ്പളം കിട്ടാന്‍ അളിയന് ജോലി വല്ലതും ഉണ്ടോ?

“കരിനാക്ക് വളക്കാതെ അളിയാ, ‘ശ്രമിച്ചാ‘ കിട്ടാത്ത ജോലിയുണ്ടോ? ഈ അളിയന്റെ ഒരു കാര്യം!”

അളിയനും പോലീസും

“ഹലോ..അളിയാ.. എന്നെ പോലീസ് പിടിച്ചു അളിയാ”

“അളിയനിപ്പോ എവിടേയാ നില്‍ക്കുന്നത്?”

“അതറിയാമെങ്കില് എന്നെ പോലീസ് പിടിക്യോ അളിയാ?”

അളിയനും സ്മോളും

“അളിയാ മക്കളാണേ സത്യം. ഞാനൊരു തുള്ളി അടിക്കില്ല”

“ഒരു ഗള്‍ഫ്കാരന്‍ തന്നതാ,സ്കോച്ചാ..ജോണീവാക്കര്‍”

“മക്കള്‍ക്ക് സത്യം തിരിച്ചറിയാനുളള പ്രായമാവാത്തോണ്ട് മാത്രാ ഞാനിത് കഴിക്കുന്നത് അളിയാ,സത്യം!”

അളിയനും കല്യാണവും


“അളിയന്‍ വന്നത് നന്നായി, കല്യാണത്തിനൊരു പോത്തില്ലാതെ ഇരിക്യായിരുന്നു”

“അളിയന്‍ എന്താ ഉദ്ധേശിച്ചത്?”

“അല്ല അളിയനാകുമ്പോള്‍ നല്ല പോത്തിനെ കണ്ടാല്‍ അറിയാലോ!“

********************************************************************************************************
(“അളിയന്‍‍ ജോക്ക്സ്“ മറ്റൊരവസരത്തില്‍ തുടരും)

പഞ്ചകര്‍മ്മ പുരാണം - ഭാഗം രണ്ട്

$
0
0
ഞങ്ങളുടെ കാര്‍ പത്തരയോടെ പഞ്ചകര്‍മ്മയുടെ ഗേറ്റ് കടന്ന് ഒരു മാവിന്‍ ചുവട്ടിലെ തണലിലേക്ക് ഒഴുകി നിന്നു.അഡ്മിഷന് വേണ്ടി ഓഫീസിന് മുന്നില്‍ അല്‍പ്പ നേരം നില്‍ക്കെണ്ടി വന്നെങ്കിലും പിന്നീട് സജി എന്ന ചെറുപ്പക്കാരന്‍ ഇടപെട്ട് കാര്യങ്ങള്‍ വളരെ വേഗം ശരിയാക്കിത്തന്നു.ഓഫീസില്‍ നിന്നും ഒരു സ്റ്റീല്‍ കിണ്ണവും(പ്ലേറ്റ്) ഒരു സ്റ്റീല്‍ ഗ്ലാസും എനിക്കനുവദിക്കപ്പെട്ടു. ഇനി മുതല്‍ ഞാന്‍ അവിടെ അറിയപ്പെടുക “ബെഡ് നമ്പര്‍ 17“ എന്നാണെന്ന് സജി പറഞ്ഞപ്പോള്‍ വെളുത്ത കുപ്പായത്തിന്റെ പോക്കറ്റിന്റെ ഭാഗത്ത് കറുത്ത അക്കത്തില്‍ 17 എന്ന് എഴുതിയ യൂണിഫോം ഉണ്ടാകുമോ എന്ന് വെറുതെ ഞാനൊന്ന് ഭയപ്പെട്ടു.

പഞ്ചകര്‍മ്മയുടെ കോമ്പൌണ്ട് നിറയെ മാവടക്കമുള്ള വന്‍ മരങ്ങളായിരുന്നു.എന്റെ വരവ് അറിയിക്കാന്‍ മാവിന്റെ വലത്തോട്ട് ചാഞ്ഞ ഇടത്തേ കൊമ്പ് പൊട്ടി വീഴുകയോ, വന്‍ കാറ്റടിച്ച് അപ്പൂപ്പന്‍ താടികള്‍ മാനത്ത് വട്ടമിട്ട് പറക്കുയോ ഉണ്ടായില്ല, എന്നാല്‍ മാവിന്റെ ചില്ലയില്‍ ഇരുന്ന ഇണക്കാക്കളില്‍ ഒന്ന് നടത്തിയ വെണ്‍പുഷ്പവ്യഷ്ടി തലനാരിഴയ്ക്ക് തെക്കോട്ട് മാറി ഭൂമിയില്‍ പതിച്ചു.തന്റെ കണക്ക് കൂട്ടല്‍ തെറ്റിയ ഒരു ജാള്യത ആ കാക്കയുടെ  അന്നത്തെ ഉറക്കം കെടുത്തിയിട്ടുണ്ടാവണം.

ഓഫീസ് കെട്ടിടത്തിന്റെ ഇടത് ഭാഗത്തുള്ള കെട്ടിടത്തിലാണ് പുരുഷന്മാരുടെ വാര്‍ഡ് എന്ന് അറിഞ്ഞതിന്‍ പ്രകാരം ഞാനും ഉമ്മയും കാ‍റില്‍ നിന്നും ബാക്കി സാധനങ്ങള്‍ കൂടി എടുത്ത് ആ കെട്ടിടത്തിലേക്ക് നടന്നു.വരാന്തയിലേക്ക് എത്തിയപ്പോള്‍ അങ്ങേ തലയ്ക്കല്‍ അഞ്ചാറാളുകള്‍ തോര്‍ത്ത് മുണ്ടുടുത്ത് വരിവരിയായി നില്‍പ്പുണ്ടായിരുന്നു. ഉമ്മാടെ വീടിനടുത്തെ ഇല്ലത്തെ നമ്പൂരിമാര്‍ വീട്ടില്‍ ഇതുപോലെ തോര്‍ത്തും താഴേക്ക് നീണ്ട് കിടക്കുന്ന കൌപീനവുമണിഞ്ഞ് നില്‍ക്കാറുള്ളത് മനസ്സില്‍ തെളിഞ്ഞു വന്നു.കാരണം അവിടെ നില്‍ക്കുന്നവരില്‍ ചിലരുടെ തോര്‍ത്തിനു താഴെ കോണകവള്ളി കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. എന്റെ സംശയം ഉമ്മയോട് പറഞ്ഞു,
“കണ്ടാ നമ്പൂരിമാര്‍ കൂട്ടത്തോടെ  ആശുപത്രീല് വന്ന് കിടക്കണത് കണ്ടാ? ക്ഷയം ക്ഷയം!”

“പിന്നേപ്പോ, ഇക്കണ്ട നമ്പൂരിമാര്‍ക്ക് ഒന്നിച്ച് ക്ഷയരോഗം വര്വേ? നിന്റെ ഒരു പോയത്തം, മിണ്ടാണ്ട് നടക്കടാ” ഉമ്മ നയം വ്യക്തമാക്കി. 

“അയ്യോ ഉമ്മാ ക്ഷയരോഗമാണ് എന്നല്ല. ഈ നമ്പൂരി ഇല്ലങ്ങളൊക്കെ നശിച്ചതിന് കാരണമാ‍യി പറയാറില്ല്ലേ സുകൃതക്ഷയം സുകൃതക്ഷയം എന്ന്! ഞാനതാ ഉദ്ദേശിച്ചത്”
ഉമ്മാടെ പ്രതികരണം തല്‍ക്കാലം ഒരു ഗൌരവം കലര്‍ന്ന ചിരിയിലൊതുങ്ങി!ഭാഗ്യം.

വരാന്ത അവസാനിക്കുന്നതിന് മുന്‍പായി ഇടത് ഭാഗത്തും വലതുഭാഗത്തുമായി രണ്ട് വാര്‍ഡുകള്‍. ഞങ്ങള്‍ നേരെ ഇടത് ഭാഗത്തെ വാര്‍ഡിലേക്ക് കയറി.വീണ്ടും ഇടത്തോട്ട് തിരിഞ്ഞാല്‍ രണ്ടാമത്തെ ബെഡ്ഡായിരുന്നു എന്നെ കാത്ത് കിടക്കുന്ന മധുരപ്പതിനേഴാം ബെഡ്! ഞങ്ങള്‍ വരുന്നത് അന്തേവാസികള്‍ അറൈവല്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങി വരുന്നത് പ്രതീക്ഷയോടെ നോക്കി നില്‍ക്കും പോലെ ഞങ്ങളെയും  നോക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ കട്ടിലിനടുത്ത് വന്ന് സാധനങ്ങളെല്ലാം കട്ടിലിന്റെ സൈഡിലുണ്ടായിരുന്ന ഇരുമ്പിന്റെ ഒരു കൊച്ചു അലമാരയില്‍ വെച്ചു. ബെഡില്‍ പുതിയ ഷീറ്റ് വിരിച്ച് ഞാനതില്‍ കയറിക്കിടന്നു.ഉമ്മ അടുത്ത ബെഡിനടുത്ത് നിന്നിരുന്ന സ്ത്രീയുമായി നയതന്ത്രചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു.

അച്ചടക്കമില്ലാത്ത ഒരു ക്ലാ‍സ് റൂം പോലെയാ‍ണ് എനിക്കാ വാര്‍ഡ് അനുഭവപ്പെട്ടത്.ചിലര്‍ കട്ടിലില്‍ ഇരിക്കുന്നു,മറ്റുചിലര്‍ കിടക്കുന്നു, ചിലര്‍ കട്ടിലിനടുത്തുള്ള നാല്‍ക്കാലികളില്‍ ഇരിക്കുന്നു. ചില ബെഡുകള്‍ കാലിയായി കിടക്കുന്നു. വാര്‍ഡിലാകെ തൈലത്തിന്റേയും അരിഷ്ടത്തിന്റേയും ഗന്ധമുണ്ടായിരുന്നെങ്കിലും അത് പക്ഷേ അത്ര രൂ‍ക്ഷമുള്ളതായിരുന്നില്ല്ല.ഫാനിന്റെ കറക്കം കണ്ടപ്പോള്‍ അതിന്റെ ഡിസ്കിനും കാര്യമായ എന്തോ തകരാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.ഞാനങ്ങിനെ ഫാനും നോക്കിക്കൊണ്ട് നെടുവീര്‍പ്പിട്ട് കീടക്കുമ്പോള്‍ ഇടത്തെ ബെഡില്‍ നിന്നും ഒരു ശബ്ദം എന്നെത്തേടിയെത്തി.ഞാനാ ശബ്ദത്തിന് നേരെ തിരിഞ്ഞു. കാഴ്ചയില്‍ ഒരമ്പത് വയസ് തോന്നിക്കും, മെലിഞ്ഞ ശരീരം.അല്‍പ്പം ചിരികലര്‍ത്തിക്കൊണ്ടാണ് ചോദ്യം,
“എന്താ അസുഖം?”

പുറം വേദന എന്ന് പറഞ്ഞാല്‍ ഒരു വെയിറ്റ് കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് എനിക്ക് തണ്ടല്‍ വേദനയാണെന്ന് പറഞ്ഞു.അല്പ നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു,

“എവിട്യാണ് വീട്?”

“ഇവിടെ അടുത്താ വാഴക്കോട്, നിങ്ങള്‍ എവിടുന്നാ?”

“ഞാന്‍ പാലക്കാടാണ്, തത്തമംഗലം”
തനി പാലക്കാടന്‍ ശൈലിയില്‍ അയാളുടെ നീട്ടിയുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു.അയാള്‍ സംസാരിക്കാന്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കൂടുതല്‍ വാചാലനായി.

“ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും പണ്ടത്തെ ചെറുപ്പക്കാരുടത്രേം ആരോഗ്യം ഇല്ല.കാല്യാണം കഴിഞ്ഞാ പിറ്റേ ദിവസം തുടങ്ങും തണ്ടല്‍ വേദന”

അതെനിക്കിട്ട് താങ്ങീതാണോ എന്ന് വരെ ഞാന്‍ സംശയിച്ചു.എങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അയാളോട് ചോദിച്ചു,
“എന്താ നിങ്ങടെ അസുഖം?“

“എനിക്ക് തണ്ടല്‍ വേദന തന്നെ. പക്ഷേ കല്യാണത്തിന് മുന്‍പ് തുടങ്ങീതാ,കല്യാണം കഴിഞ്ഞപ്പോള്‍ അത് കൂടി,കുറേ ചികിത്സ നടത്തി.അവസാനാ ഇവിടെ എത്തീത്,ഇപ്പോ കുറവുണ്ട്,നല്ല കുറവുണ്ട്”

എനിക്ക് സത്യത്തില്‍ ചിരി വന്നു.ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അയാളേയും പെടുത്താന്‍ ഞാന്‍ പാട് പെട്ടു.എങ്കിലും തണ്ടല്‍ വേദനയെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു,പക്ഷേ പാലക്കാട്ട് കാരന്റെ ആ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

സംസാരത്തിനിടയില്‍ പുറത്ത് ബക്കറ്റില്‍ കൊട്ടുന്ന ശബ്ദം കേട്ടു.ഏതോ ഹതഭാഗ്യന്‍ ബാത്ത് റൂ‍മിലെ വെള്ളം കഴിഞ്ഞത് കൊണ്ട് കൊട്ടുകയാണെന്നാണ് ഞാന്‍ കരുതിയത്.ഞാന്‍ സംശയ രൂപേണ പാലക്കാട്ട്കാരനെ നോക്കി.

“അത് ശാപ്പാട് വന്നതാണ്! ആ പാത്രം കൊണ്ട് പോയി വാങ്ങിക്കോളീന്‍...” അയാള്‍ നീട്ടിപ്പറഞ്ഞു.
ഉമ്മ രണ്ട് പാത്രങ്ങളുമാ‍യി വരാന്തയിലേക്ക് പോയി. പുറത്ത് പാത്രങ്ങളുടെ കലപില കൂട്ടലുകള്‍ എന്റെ ശാപ്പാട് സ്വപ്നങ്ങളെ ഉണര്‍ത്തി.ഇനിയുള്ള ഒരു മാസക്കാലം ശുദ്ധ വെജിറ്റേറിയനായി കഴിയണമല്ലോ എന്ന ചിന്ത എന്നെ അലട്ടാതിരുന്നില്ല.എങ്കിലും ചോറും സാമ്പാ‍റും പപ്പടവുമെല്ലാമുള്ള ഒരു മിനി ഊണ് കൊണ്ട് തല്‍ക്കാലം പൊരുത്തപ്പെട്ട് പോകാമെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് കൊണ്ടിരുന്നു.

ആ സമാ‍ധാനത്തിന്റെ ആയുസ്സ് ഉമ്മ തിരിച്ച് വന്നതോടെ തീര്‍ന്നു.ഇനി എന്ത് പറഞ്ഞ് മനസ്സിനെ സാന്ത്വനപ്പെടുത്തും എന്നൊരു ആധിയായിരുന്നു പിന്നീട്! കാരണം ഉമ്മ കൊണ്ട് വന്ന പാത്രത്തില്‍  നല്ല ആവി പറക്കുന്ന കഞ്ഞിയും,  ഫുഡ്ബോളിനെപ്പോലെ ഞാന്‍ വെറുക്കുന്ന കാബേജ് തോരനും!ഇതിനെ ശാപ്പാടെന്ന ഓമനപ്പേരിട്ട് വിളിച്ച പാലക്കാട്ട്കാരനെ ഞാന്‍ ദയനീയമായി നോക്കി! പക്ഷേ അയാളുടെ നിഷ്കളങ്കത എനെ ഹഠാതാകര്‍ഷിച്ചു.

കഞ്ഞിബ്രേക്ക് ആയപ്പോഴേക്കും എല്ലാ ബെഡിലും ആളുകള്‍ എത്തി.ഇപ്പോള്‍ ഒരു ബെഡ് പോലും കാലിയില്ല.ഹൌസ് ഫുള്‍!എക്സിബിഷന്‍ ഹാളില്‍ വെച്ച വസ്തുവിനെപ്പോലെ എല്ലാവരും എന്നെ നോക്കുന്നുണ്ട്. എല്ലാവരേയും വഴിയെ പരിചയപ്പെടാമല്ലൊ എന്നോര്‍ത്ത് ഞാന്‍ ഒരു തണ്ടല്‍ വേദനക്കാരന്റെ സകല ഭാവാഭിനയത്തോടും ഗൌരവത്തോടും കൂടി കിടന്നു.ഉച്ചയുറക്കം അവിടെ നിഷിദ്ധമായിരുന്നു.ചികിത്സയുടെ ഭാഗമെന്നോണം ആര് ഉറങ്ങിയാലും തൊട്ടടുത്തുള്ള ബെഡിലുള്ള ആള്‍ക്കാണ് ഉറങ്ങുന്നവനെ ഉണര്‍ത്തേണ്ട ഉത്തരവാദിത്വം.ഒന്ന് രണ്ട് തവണ ഞാന്‍ കണ്ണടച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞിട്ടും പാലക്കാട്ടെ തത്തമംഗലത്ത്കാരന്‍ വിശ്വാസിച്ചില്ല, എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

നാലുമണിയോടെ ഡോക്ടര്‍ രണ്ട് ലേഡി നേര്‍സ്മാരോടൊപ്പം റൌണ്ട്സിനു വന്നു. അവര്‍ ഓരോരുത്തരുടെയും ബെഡിനരികെ ചെന്ന് ചികിത്സയുടെ ഫലങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ചിലര്‍ കൈ ഉയര്‍ത്തിക്കാണിക്കുന്നു,ചിലര്‍ കാലുകള്‍,മറ്റു ചിലര്‍ പുറം തിരിഞ്ഞ് നിന്ന് മുതുകും പുറവും കാണിക്കുന്നു,ചിലര്‍ കഴുത്ത് കാണിക്കുന്നു, അവിടെയെല്ലാം ഡോക്ടര്‍ തൊട്ട് നോക്കുകയും ഉപദേശങ്ങള്‍ നല്‍കൂകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കൂ‍ട്ടത്തില്‍ ആര്‍ക്കും മൂലക്കുരുവിന്റെ അസുഖം ഉണ്ടാവരുതേ എന്ന് ഞാന്‍ ഒരു കാര്യവുമില്ലാതെ ആഗ്രഹിച്ചു.അവസാനം എന്റെ ഊഴമായി.ഞാന്‍ തിരിഞ്ഞ് നിന്ന് പുറം കാണിക്കണോ എന്ന് ചിന്തിച്ചതും ഡോക്ടര്‍ പറഞ്ഞു,

“പുതിയ അഡ്മിഷനല്ലെ, നാളെ മുതല്‍ ചികിത്സ ആരംഭിക്കാം”

പിന്നെ നേഴ്സ്മാരോടാ‍യി എന്തൊ തൈലം കുറിക്കാനായി പറഞ്ഞ് അദ്ദേഹം അടുത്ത ബെഡിനരികിലേക്ക് നടന്നു.നേഴ്സ് ഒരു ലിസ്റ്റ് തന്നു,അതില്‍ രണ്ട് തൈലങ്ങളുടെ പേര്‍ കുറിച്ചിരുന്നു.അത് പുറത്ത് നിന്നും വാങ്ങാന്‍ പറഞ്ഞ് തള്ളക്കോഴിയുടെ പിന്നാലെ കോഴിക്കുഞ്ഞുങ്ങള്‍ പോകുന്നത് പോലെ അവര്‍ ഡോക്ടറുടെ പിന്നാലെ പോയി.ഞാന്‍ വീണ്ടും ബെഡിലേക്ക് കയറിക്കിടന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ സജി വന്നു.

“അതേയ് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കണം“
അതിനെന്താ വാങ്ങാമല്ലോ എന്ന് ഞാന്‍

“നാളെ മുതല്‍ കിഴി പിടിക്കണം”

അത് കേട്ടപ്പോള്‍ എന്റെ മനസ്സ് നിഷ്കളങ്കമായാത് കൊണ്ട് മാത്രം ഞാനൊന്ന് ചിരിച്ചു.അത് കണ്ടപ്പോള്‍ സജിക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു,സജി പ്രതികരിച്ചു,

“ന്തൂട്ടാ നീ ചിരിക്കണേ? ഇലക്കിഴി നടത്തേണ്ട കാര്യാ പറഞ്ഞേ,കിഴി കെട്ടാന്‍ രണ്ട് കിഴിത്തുണി  വാങ്ങണം പിന്നെ രണ്ട് അരഞ്ഞാണോം!”

“അരഞ്ഞാണോ?“ എനിക്കത്ഭുതമായി ഞാന്‍ സജിയോട് പറഞ്ഞു
“ഇത്തിരി നേരത്തെ അറിയായിരുന്നെങ്കില്‍ വീട്ടില്‍ വെല്ലിമ്മാടെ വെള്ളി അരഞ്ഞാണം ഉണ്ടായിരുന്നു, അത് കൊണ്ടുവരാമായിരുന്നു!”

സജിക്ക് ദ്വേഷ്യം വന്നെന്ന് തൊന്നുന്നു,
“നീയെന്തിട്ടാ ഈ പറേണത്? അരഞ്ഞാ‍ണം എന്ന് പറഞ്ഞത് കോണകം! മനസ്സിലായാ?

ഇപ്പോള്‍ എല്ലാം എനിക്ക് കുറേശെ മനസ്സിലായി. തോര്‍ത്ത് മുണ്ട്,കോണകം,നമ്പൂരിമാര്‍, വരിവരിയായി നില്‍ക്കല്‍ എല്ലാം ഒരു ചിത്രം കണക്കെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു.ഇപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.


തുടരും....

അളിയന്‍ ജോക്സ് വീണ്ടും!

$
0
0
പ്രിയമുള്ളവരേ,
ഇതിന് മുന്‍പ് പോസ്റ്റ് ചെയ്ത “അളിയന്‍ ജോക്കുകള്‍ക്ക്“ ലഭിച്ച ‘വന്‍ വരവേല്‍പ്പ്‘ കണക്കിലെടുത്തും ലക്ഷക്കണക്കിന്...സോറി പതിനായിരക്കണക്കിന് വായനക്കാര്‍....
“എന്തോ?“
അല്ല ആയിരക്കണക്കിന് വായനക്കാര്‍ വീണ്ടും അളിയന്‍ ജോക്കുകള്‍ ആവശ്യപ്പെട്ടതിനാല്‍...
“കേട്ടില്ല”
ക്ഷമിക്കണം നൂറ് കണക്കിനാളുകള്‍ വീണ്ടും ആവശ്യപ്പെട്ടതിന്‍ പ്രകാരം!
“എന്തൂട്ട്!“
സത്യമായിട്ടും രണ്ട് മൂ‍ന്നാലാളുകള്‍ ആവശ്യപ്പെട്ടതാട്ടാ, ഇനി കുറക്കാന്‍ പറ്റില്ല! അല്ലാ പിന്നെ!
അപ്പോള്‍ പറഞ്ഞ് വന്നത് ഒരിക്കല്‍ കൂടി അളിയന്‍ ജോക്കുകള്‍ പോസ്റ്റ് ചെയ്യുകയാണ്.
സദയം ക്ഷമിക്കുമല്ലോ!

അളിയന്റെ അത്ഭുതം!

“അളിയാ അത്ഭുതം! ദേണ്ടേ എന്റെ പോക്കറ്റില്‍ നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍!”

“പരട്ട അളിയാ, അളിയന്‍ ഇട്ടിരിക്കുന്നത് എന്റെ ഷര്‍ട്ടാ!”

അളിയനും ഹോട്ടലും

“അളിയോ ഈ ഹോട്ടല്‍ മഹാകത്തിയാ!ഭയങ്കര ബില്ല്, അളിയന്‍ കൊടുത്തോ,ഞാന്‍ പേര്‍സെടുക്കാന്‍ മറന്നു!”

“ഭാഗ്യം പേര്‍സ് മറന്നത്! അളിയനെങ്ങാന്‍ ‘വയറ്‘ കൊണ്ടു വരാന്‍ മറന്നിരുന്നെങ്കില്‍.....!

അളിയന്റെ സ്നേഹം

“അളിയോ അളിയന്‍ വന്നില്ലായിരുന്നെങ്കില്‍ അത്രേം ആളുകളുടെ തല്ല് ഞാന്‍ ഒറ്റയ്ക്ക് കൊള്ളേണ്ടി വന്നേനെ!”

“മൂലക്കുരു പൊട്ടുമ്പോഴാ അളിയന്റെ വയറ്റീന്ന് പോക്ക്! അളിയനാണളിയോ സ്നേഹമുള്ള അളിയന്‍!”

അളിയനും ഞാനും

“അല്ലടോ ഇന്നലെ രണ്ട് അളിയന്മാര്‍ക്കും നല്ല അസ്സല് തല്ല് കിട്ടീന്ന് കേട്ടല്ലോ, നേരാണോ?”

“സത്യാ ! അവര് രണ്ടാളുണ്ടായിരുന്നു ഞാനും ന്റെ അളിയനും ഒറ്റയ്ക്ക്! കൊതി തീരെ കിട്ടി“

പരിഷ്കാരി

“ഞാനൊരു പരിഷ്കാരിയാണളിയോ! ഭാര്യ ജോലിക്ക് പോകുന്നത് എനിക്ക് അഭിമാനമാണ്”

“എന്റെ പെങ്ങളും പരിഷ്കാരിയാ!അളിയന്‍ അടുക്കളപ്പണി ചെയ്യുന്നത് അവള്‍ക്കും അഭിമാനാ“

അളിയന്റെ കല്യാണം

“അളിയോ അളിയനൊരു പെണ്ണ് കെട്ടിയിട്ട് വേണം എനിക്കൊരു കുട്ടിയുണ്ടായിക്കാണാന്‍”

“പരട്ട അളിയാ അളിയനെന്താ ഉദ്ദേശിച്ചേ?”

“അതല്ല അളിയാ അളിയനൊരു കുട്ടിയുണ്ടായിക്കാണാനുള്ള കൊതി കൊണ്ട് പറഞ്ഞതാ!”

അളിയനും പല്ലും

“അളിയോ ഒരു പല്ലല്ലേ കേടുള്ളത് ഉണ്ടായിരുന്നുള്ളൂ പിന്നെന്തിനാ രണ്ട് പല്ല് പറിച്ചത്?”

“സ്പെഷല്‍ ഓഫറുണ്ടായിരുന്നു അളിയോ, ഒരു പല്ലെടുത്താല്‍ ഒരു പല്ല് ഫ്രീയായി എടുക്കും എന്ന്! പല്ലൊന്ന് പോയാലെന്താ ഓഫറ് പോയില്ലല്ലോ! ഞാനാരാ മോന്‍!”

അളിയനും പോലീസും

“അളിയനെ ഇന്നലെ പോലീസ് പിടിച്ചെന്ന് കേട്ടല്ലോ എന്താ പ്രശ്നം?”

“ആ കവലയില് വാടക വീട്ടിലുള്ള സ്ത്രീയെ അളിയന്‍ അറിയുമോ?”

“അളിയോ അവര് പുതുതായി സ്ഥലം മാറി വന്ന വനിതാ പോലീസാ“

“സ്റ്റേഷനിലെത്തി എസ് ഐ പറഞ്ഞപ്പഴാ അളിയാ എനിക്കും മനസ്സിലായത്!”

******************************************************************************************************
അളിയന്‍ ജോക്ക്സ് പുതിയ സ്റ്റോക്ക് എത്തിയാല്‍ തുടരും...

പഞ്ചകര്‍മ്മ പുരാണം - ഭാഗം മൂന്ന്

$
0
0
ഒന്നാം ഭാഗം 
രണ്ടാം ഭാഗം

വൈകുന്നേരം നാലര മുതല്‍ ആറ് മണി വരെ സന്ദര്‍ശകര്‍ക്കുള്ള സമയമാണ്.രോഗികളെ കാണാനുള്ളവര്‍ നാലരയാകുമ്പോഴേക്കും ഗേറ്റിന് പുറത്ത് തിങ്ങി നില്‍പ്പുണ്ടാവും.സെക്യൂരിറ്റി ഗേറ്റ് തുറന്നതും ആളുകള്‍ ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി അവനവന്റെ ബാഗേജിന്റെ അടുത്തേക്ക് ഓടുന്നത് പോലെ അവരവരുടെ ആളുകളുടെ കട്ടിലിന് ചുറ്റും വട്ടം കൂടി നില്‍ക്കും,പിന്നെ കട്ടിലിന്റെ ഓരത്ത് ഇരിക്കും.അതിനു ശേഷം വാര്‍ഡ് മൊത്തം ഒരു കല്യാണ വീടുപോലെ ബഹളമയമാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍,അന്വേഷണങ്ങള്‍,നാട്ടിലെ പുതിയ വിശേഷങ്ങള്‍ എല്ലാം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈമാറപ്പെടും.ചിലര്‍ കൂട്ട് നില്‍ക്കുന്ന ആള്‍ക്ക് രാത്രിയില്‍ കഴിക്കാനുള്ള ഭക്ഷണവുമായിട്ടാവും വന്നിട്ടുണ്ടാവുക.പല തരത്തിലുള്ള സ്വാദുകളുടെ നറുമണം കുറേ നേരത്തേക്ക് വാര്‍ഡില്‍ തങ്ങി നില്‍ക്കും.രോഗിക്ക് അവിടെ നിന്നും കിട്ടുന്ന ഭക്ഷണമൊഴിച്ച് മറ്റൊരു ഭാക്ഷണസാധനവും മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കുന്നത് പഥ്യപ്രാകാ‍രം നിഷിദ്ധമായിരുന്നു. ഒളിച്ച് കഴിക്കാനും കഴിയില്ല, കാരണം സജി എല്ല്ലാം പ്രത്യേകം നോട്ട് ചെയ്യുമാ‍യിരുന്നു.

അന്ന് രാത്രിയില്‍ ഉമ്മാക്ക് കഴിക്കാനുള്ള ഭക്ഷണവുമായി ഉപ്പയാണ് വന്നത്.വാങ്ങാ‍നുള്ള തൈലവും മറ്റുമൊക്കെ വാങ്ങിത്തന്ന ശേഷമാണ് ഉപ്പ പോയത്.ഇല്ലെങ്കിലും ആറ് മണി കഴിഞ്ഞാല്‍ ഒരു സന്ദര്‍ശകനേയും അവിടെ നില്‍ക്കാന്‍ സെക്യൂരിറ്റിക്കാ‍രന്‍ അനുവദിക്കില്ല്ലായിരുന്നു. അന്നും പതിവു പോലെ കൃത്യം ആറ് മണിക്ക് സെക്യൂരിറ്റിക്കാരന്‍ വാര്‍ഡില്‍ തിരച്ചില്‍ നടത്താന്‍ എത്തി. അപ്പുറത്തെ വാ‍ര്‍ഡില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്ത് അയാള്‍ ഒരു കുട്ടന്‍പിള്ള കോണ്‍സ്റ്റബിള്‍ സ്റ്റൈലില്‍ ആട്ടി ഗേറ്റിന് പുറത്താക്കി.ആത്മാ‍ര്‍ത്ഥമായി തന്റെ കടമ നിര്‍വഹിച്ച അനുഭൂതിയില്‍ അയാള്‍ എന്‍ സി പട്ടണം പൊടിയെടുത്ത് മൂക്കില്‍ വലിച്ച് കയറ്റി.മൂക്കൊന്ന് തിരുമ്മി അയാള്‍ തന്റെ കസേരയില്‍ പോയിരുന്നു.

സന്ധ്യയായപ്പോള്‍ വാര്‍ഡ് അല്‍പ്പം നിശബ്ദമാ‍യി.ചിലര്‍ ആ നേരത്ത് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നത് കൊണ്ടാണ്  ആ നിശബ്ദതയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ആ നിമിഷങ്ങളില്‍ ഞാ‍നും എന്റെ അസുഖം എത്രയും വേഗം സുഖമാവണേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.പൂ‍ജ ചെയ്യുമ്പോള്‍ മണിയടിക്കുമ്പോലെ എന്റെ പ്രാര്‍ത്ഥന കഴിഞ്ഞതും ബക്കറ്റില്‍ കൊട്ടുന്ന ആ ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങി.പിന്നീട് പ്രാര്‍ത്ഥനയില്‍ കോണ്‍സന്‍ഡ്രേഷന്‍ കിട്ടാത്തത് കൊണ്ട് ഞാന്‍ ആ പരിപാടി നിര്‍ത്തിയിട്ട് നിഷ്കളങ്കനായ തത്തമംഗലത്ത് കാരനോട് ചോദിച്ചു,
“ശാപ്പാടാവും അല്ലേ?”

“അതേ, രാത്രി ശാപ്പാട് ഏഴ് മണിക്ക് വരും”

ഇത്രയും നേരത്തെ രാത്രി ശാപ്പാട് കഴിച്ച ശീലമില്ലെങ്കിലും പുതിയ ശീലങ്ങള്‍ ഓരോന്നോരോന്നായി ഞാന്‍ ശീലിക്കാന്‍ പഠിക്കുകയായിരുന്നു.വീണ്ടും ആവി പറക്കുന്ന കഞ്ഞിയും കാബേജ് തോരനേക്കാളും ഫുഡ്ബോളിനേക്കാ‍ളും ഞാനേറെ വെറുക്കുന്ന ‘കൊത്തമര’ തോരനുമായിരുന്നു.ഇന്ന് കൊത്തമരയാണോ എന്ന് ചോദിച്ച് നിരാശരാ‍യ മറ്റ് രണ്ട് മൂന്ന് പേരും എന്നെപ്പോലെ കടുത്ത കൊത്തമര വിരോധികളാണെന്ന് മനസ്സിലാക്കി സ്വയം ആശ്വസിച്ചു.എങ്കിലും തത്തമംഗലത്ത് കാരന് കൊത്തമരത്തോരന്‍ വലിയ ഇഷ്ടമായിരുന്നു!

ഏഴരയോടെ കഞ്ഞികുടി യജ്ഞം തീര്‍ന്നു.കൃത്യം പത്ത് മണിയ്ക്ക് തന്നെ വാര്‍ഡിലെ ലൈറ്റ് അണയ്ക്കപ്പെട്ടു.സജി അക്കാര്യത്തില്‍ വളരെ കൃത്യനിഷ്ടയുള്ളവനായിരുന്നു.എങ്കിലും വരാന്തയിലെ അണയ്ക്കാത്ത ട്യൂ‍ബ് ലൈറ്റിന്റെ വെട്ടം വാര്‍ഡില്‍ നേരിയ പ്രകാശം പരത്തിയിരുന്നു.ഇപ്പോള്‍ വാര്‍ഡ് അല്‍പ്പം കൂടി നിശബ്ദമാണ്. എല്ലാവരും ഉറക്കത്തെ പ്രതീക്ഷിച്ച് കിടപ്പാണ്.ചിലരുടെ നിശ്വാസങ്ങള്‍ പതിയെ കൂര്‍ക്കം വലികളായി പരിണമിച്ചു. പിന്നീടെപ്പോഴോ കൂര്‍ക്കം വലിയുടെ താളലയത്തില്‍ മയങ്ങി ഞാനും ഉറങ്ങിപ്പോയി.

രാവിലെ കൃത്യം അഞ്ച് മണിയോടെ ഞാന്‍ ഉറക്കില്‍ നിന്നും ഉണര്‍ത്തപ്പെട്ടു.കണ്ണുകള്‍ തിരുമ്മി നോക്കുമ്പോള്‍ മുന്നില്‍ വെളുത്ത ഓവര്‍കോട്ടിട്ട് മുഖത്ത് നോക്കിയാല്‍ ‘തങ്കമ്മ സിസ്റ്റര്‍’ എന്ന് വിളിക്കാവുന്ന ഒരു നേഴ്സ് കയ്യില്‍ രണ്ട് സ്റ്റീല്‍ ഗ്ലാസുമായി നില്‍ക്കുന്നു. അപ്പോഴാണ് ചികിത്സ അന്ന് മുതല്‍ തുടങ്ങുന്ന കാര്യം എന്റെ മനസ്സില്‍   തെളിഞ്ഞത്.എന്നാലും ഇത്ര കൊച്ചു വെളുപ്പാന്‍ കാലത്ത്തന്നെ ചികിത്സ ആരംഭിക്കുമെന്ന് ഞാന്‍ നിരീച്ചതല്ല.സിസ്റ്റര്‍ അതിലൊരു ഗ്ലാ‍സ് എനിക്ക് നേരെ നീട്ടിയിട്ട് അതിലെ ‘നെയ്യ്’ എന്നോട് കുടിക്കാന്‍ പറഞ്ഞു.എന്റെ ആരോഗ്യ കാര്യത്തില്‍ അവരുടെ ശുഷ്കാന്തിയെ ഞാന്‍ മനസാ നമിച്ചു. കുട്ടിക്കാലത്തെങ്ങോ ചോറിന്റെ കൂടെ നെയ്യ് കൂട്ടിയ ഓര്‍മ്മ ഒരു നേര്‍ത്ത പാട പോലെ മനസ്സില്‍ ഊറി വന്നു.ഗര്‍ഭിണികള്‍ക്ക് നാലാം മാസത്തില്‍ അവരുടെ വീട്ടില്‍ കൊണ്ട് പോയി ‘നെയ്യ് കുടിപ്പിക്കല്‍’ എന്നൊരു ചടങ്ങ് ഉള്ളതും ഞാനോര്‍ത്തു. ഭാര്യയ്ക്ക് രണ്ട് തവണ ആ അവസരം കൈവന്നപ്പോള്‍ എനിക്ക് നെയ്യ് കുടിക്കാന്‍ പഞ്ചകര്‍മ്മ തന്നെ വേണ്ടി വന്നല്ലോ എന്നോര്‍ത്ത് ഞാന്‍ പഞ്ചകര്‍മ്മയെ അളവറ്റ് സ്നേഹിച്ചു.

നേഴ്‍സിന്റെ കയ്യില്‍ നിന്നും നെയ്യിന്റെ ഗ്ലാസ് ഞാനും മറ്റൊരു ഗ്ലാസ് ഉമ്മയും വാങ്ങി.ഉമ്മ വാങ്ങിയ ഗ്ലാ‍സ് സൈഡ് ടേബിളില്‍ വെച്ചു.ഞാന്‍ ഗ്ലാസിലേക്കൊന്നു നോക്കി.ആ ചെറിയ ഗ്ലാസില്‍ പകുതിയോ‍ളമുണ്ടായിരുന്നു നെയ്യ്.ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ ഒറ്റവലിക്ക് കുടിക്കാനായി ചുണ്ടോടടുപ്പിച്ചതും നെയ്യിന്റെ ഒരു രൂക്ഷ ഗന്ധം എന്റെ മൂക്കില്‍ തുളച്ച് കയറി. ഞാനാ ഗ്ലാസ് മൂക്കിന്റെ ഏഴയലത്ത് നിന്ന് മാറ്റിപ്പിടിച്ച് ദയനീയമാ‍യി ഉമ്മാട് ചോദിച്ചു,
“ഉമ്മാ ഇത് പശുവിന്‍ നെയ്യൊന്നുമല്ല.വല്ലാത്തൊരു മണോം”

“പിന്നേ നിന്നെ നെയ്യ് കുടിക്കാന്‍ കൂട്ടിക്കൊണ്ട് വന്നിരിക്യല്ലേ,നീ ഒറ്റ വലിക്കതങ്ങ് കുടിച്ചേ”

ഉമ്മ കാര്യം പറഞ്ഞ് ഞാനത് കുടിക്കുന്നതും കാത്ത് നിന്നു. ഒരു വിധത്തിലും എനിക്കത് ചുണ്ടോടടുപ്പിക്കാന്‍ പ്രയാസമായിരുന്നു. ഒടുവില്‍ ഉമ്മ അടുത്ത ബെഡിലെ സ്ത്രീയില്‍ നിന്നും അല്പം പഞ്ചസാര വാങ്ങി എനിക്ക് തന്നു.നെയ്യ് കുടിച്ച ശേഷം വായിലിടാനുള്ള ‘ടച്ചിങ്സ്’.നിവ്യത്തിയില്ലാതെ മൂക്കും പൊത്തിപ്പിടിച്ച് ഞാ‍ന്‍ നെയ്യ് കുടിച്ചിറക്കി പഞ്ചസാര വാ‍യിലിട്ടു.എങ്കിലും നെയ്യിന്റെ മണവും രുചിയും എന്നില്‍ അസ്വസ്ഥതയുണ്ടാക്കി.

നെയ്യ് കുടിച്ച ക്ഷീണത്തില്‍ ഇത്തിരി നേരം മയങ്ങാമെന്നോ‍ര്‍ത്ത് ഞാന്‍ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.അധികം കഴിഞ്ഞില്ല അപ്പോഴേക്കും അടുത്ത വിളി വന്നു. ഇപ്രാവശ്യം വിളിച്ചത് സാക്ഷാല്‍ പ്രകൃതിയായിരുന്നു! നെയ്യ് കുടിച്ചതിന്റെ പ്രത്യാഘാതമാണെന്ന് ഞാന്‍ മനസ്സിലാക്കി. വയറിനകത്ത് നെയ്യ് പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു.ഞാന്‍ മെല്ലെ കട്ടിലില്‍ നിന്നും എഴുനേറ്റ് കക്കൂസിലേക്ക് നടന്നു.ഈ തിരുമുല്‍ കാഴ്ച അവിടെ എത്തിക്കണേ എന്നായിരുന്നു നടത്തത്തില്‍ എന്റെ പ്രാര്‍ത്ഥന. ഭാഗ്യത്തിന് ഒരു കക്കൂസ് ഒഴിവുണ്ടായിരുന്നു. ഞാന്‍ കയറി ഇരുന്നതും ഒരു ഉരുള്‍പൊട്ടല്‍ തന്നെയുണ്ടായി. ഞാന്‍ ആ ഇരിപ്പില്‍ കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ആ ഡയലോഗ് വെറുതെ ഒന്നോര്‍ത്തു!

“നിങ്ങള് അറീല്ലെ ഞമ്മടെ താമരശേരി ചൊരം! ഞമ്മടെ താമരശ്ശേരി ചൊരേയ്! ഒരിക്കല്‍ ആ ചൊരം ഇറങ്ങുമ്പോ ഇതിന്റെ ബ്രേക്കങ്ങട് പോ‍യി! അപ്പറോം ഇപ്പറോം ഭയങ്കരമായ കുയ്യല്ലെ, കുയീ.എറക്കല്ലേ, പണ്ടാരടങ്ങാന്‍ ഇത്ണ്ടാ പിടിച്ചാലാ അമര്‍ത്തിയാലാ നിക്കണ്! കട്ക്മണി വ്യത്യാസത്തില് ഞമ്മടെ സ്റ്റേറിങ് ഒന്ന് അങ്ങട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാ മതി.ഞമ്മടെ ഇഞ്ചന്‍ തകിട് പൊടി! വിട്ടില്ല.. ഇന്റള്ളാ പടച്ചോനേ ഇങ്ങള് കാത്തോളീന്ന് ഒറ്റ വിളിയാ. എഞ്ചിനങ്ങനങ്ങനെ പറ പറക്കാണ്. ഏത് ഞമ്മടെ ഏറോപ്ലെയിന്‍ വിട്ട ചെല്ക്ക്.....താമരശ്ശേരി ടു കോയിക്കോട് അന്‍പത് കിലോമീറ്ററാ...ഇത് അഞ്ച് മിനിട്ടോണ്ട് എത്തി!”

അങ്ങിനെ അഞ്ച് മിനിറ്റ് കൊണ്ട് താമരശ്ശേരി ചൊരം ഇറങ്ങിയ ക്ഷീണത്തില്‍ ഞാ‍ന്‍ മെല്ലെ എഴുനേറ്റു.ഞാന്‍ ശരിക്കും ക്ഷീണിതനായിരുന്നു.ആ നിന്ന നില്‍പ്പില്‍ ഞാന്‍ നെയ്യിനെ വെറുത്തു,പഞ്ചകര്‍മ്മയെ ശപിച്ചു, എങ്കിലും കുതിരവട്ടം പപ്പുവിനെ എനിക്കിഷ്ടമായിരുന്നു.

സിനിമയില്‍ കൂട്ടബലാത്സംഘത്തിന് ഇരയായ നായിക ചുമരിന്റെ അരിക് പറ്റി വേച്ച് വേച്ച് നടന്ന് വരുന്ന പോലെ ഞാനും ചുമരിന്റെ അരിക് പറ്റി പതിയെ വാര്‍ഡിലെത്തി കട്ടിലില്‍ കയറിക്കിടന്നു. എന്റെ മുഖ ഭാവം കണ്ട ഉമ്മ ചോദിച്ചു,
“എന്താടാ വയറിളകിയോ?”

ഞാന്‍ ദയനീയമായി ഉമ്മാനെ നോക്കിക്കൊണ്ട് പറഞ്ഞു,
‘ഉമ്മ താമരശ്ശേരി ചൊരം ന്ന് കേട്ടിട്ടുണ്ടോ? ഞാന്‍ ആ ചുരം ഇറങ്ങി!“

ഉമ്മാക്കത് ശരിക്കും മനസ്സിലായോ എന്തോ? ചുരം ഇറങ്ങിയത് ഞാനല്ലേ! എന്തായാലും എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിച്ച പോലെ സാമാന്യം ശക്തമായ അടിയൊഴുക്ക് സംഭവിച്ചിട്ടുണ്ടെന്ന് ഉമ്മ മനസ്സിലാക്കിയെന്ന് എനിക്ക് ബോധ്യമായി.ഞാനൊന്ന് മയങ്ങാമെന്ന് കരുതിയതും ഉമ്മ അടുത്ത ഗ്ലാസ് എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു,

“ഇത് കൂടി കുടിക്ക് ഇത് നെയ്യല്ല കഷാ‍യാ”

പാമ്പ് കടിച്ചവന്റെ തലയില്‍ പട്ടി കടിച്ചാല്‍,പാമ്പിന്റെ വിഷം മേലേക്ക് കേറുമോ പട്ടിയുടെ പേ താഴേക്കിറങ്ങുമോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കും ആ കഷായം കണ്ടപ്പോള്‍  ഉണ്ടായി.ഇനിയൊരു താമരശ്ശേരി ചുരമിറങ്ങാനുള്ള ഒരു ത്രാണി എനിക്കില്ലായിരുന്നു.ഞാന്‍ ആ കഷാ‍യത്തിന്റെ ഗ്ലാസ് വാങ്ങി വെറുതെ ഒന്ന് രണ്ട് നെടുവീര്‍പ്പിട്ടു. അപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും....

സമ്പൂര്‍ണ്ണ അളിയന്‍ ചൊല്ലുകള്‍ !!

$
0
0
പ്രിയമുള്ളവരെ,

‘അളിയന്‍ ജോക്സ്’ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നിലയ്ക്ക് അളിയന്മാരെക്കുറിച്ചുള്ള ചൊല്ലുകളും നിങ്ങള്‍ക്കിഷ്ടമാകും എന്ന് കരുതിയാണ് സമ്പൂര്‍ണ്ണ അളിയന്‍ ചൊല്ലുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ലോകത്തിലെ സകലമാന അളിയന്മാര്‍ക്കും ഞാനീ അളിയന്‍ ചൊല്ലുകള്‍ ഒരിക്കല്‍ കൂടി ഡെഡിക്കേറ്റ് ചെയ്യുന്നു!സമ്പൂര്‍ണ്ണ അളിയന്‍ ചൊല്ലുകല്‍!

അളിഞ്ഞതെല്ലാം അളിയനല്ല!!

പുത്തനളിയന്‍ പെര്‍ഫ്യൂം തലയിലും അടിക്കും!!

അളിയന്റെ കുഞ്ഞിനെ വിരുന്നുണ്ണാന്‍ പഠിപ്പിക്കണോ??

അളിയന്‍ മൂത്താലും വിരുന്നുണ്ണല്‍ മറക്കുമോ??

ഉള്ളത് പറഞ്ഞാല്‍ അളിയനും നാറും!!

അഴകുള്ള അളിയന്റേല്‍ കാശില്ല!!

അറിയാത്ത അളിയന്‍ ചൊറിയുമ്പോള്‍ അറിയും!!

തേടിയ അളിയനെ ഷാപ്പില്‍ കിട്ടി!!

അളിയനെ പേടിച്ച് വീട് പൂട്ടണോ??

ഇടഞ്ഞാല്‍ അളിയന് ഭാര്യവീട്ടിന്നും കിട്ടും!!

അളിയന് പൊന്ന് പോരാഞ്ഞിട്ട് അളിയന്റളിയന് പെണ്ണ് കെട്ടാഞ്ഞിട്ട്!!

അളിയനുള്ളപ്പോള്‍ വിരുന്നിന്റെ വില അറിയില്ല!!

അളിയന്മാര്‍ കൂടിയാല്‍ പാമ്പ് ചാവില്ല!!

അളിയനെന്താ ശമ്പളം കൊടുക്കുന്നിടത്ത് കാര്യം!!

എന്തായാലും പെങ്ങളെ കെട്ടി ഇനി അളിയനെന്ന് വിളിച്ചേക്കാം!!

അളിയനില്ലാത്തവന് അളിയനെ കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും സ്മോളടിക്കും!!

വേണമെങ്കില്‍ അളിയന്‍ പുലര്‍ച്ചയ്ക്കും വരും,ഇല്ലെങ്കില്‍ പാതിരാക്കും വരില്ല!!

പണി പോയ അളിയന്‍!!

കിട്ടാത്ത വിരുന്ന് പുളിക്കും!!

അമ്മായിയമ്മ മീശവെച്ചാല്‍ അളിയനാവില്ല!!

അളം മുട്ടിയാല്‍ അളിയനും ഓടും!!

അളിയനോളം വരുമോ അമ്മായിയപ്പന്‍??

അമ്മായിയപ്പന്‍ വേലി ചാടിയാല്‍ അളിയന്‍ മതില് ചാടും!!

പെങ്ങളേം കെട്ടി സ്ത്രീധനോം വാങ്ങി പിന്നേം അളിയന് മുറുമുറുപ്പ്!!

അളിയന്‍ പോയാല്‍ ഷാപ്പിലും തപ്പണം!!

അളിയനേതായാലും സദ്യ നന്നായാല്‍ മതി!!

നാണമില്ലാത്ത അളിയന്റെ മൂലത്തില്‍ ആല് കിളിര്‍ത്താല്‍ അന്നും ഒരു വിരുന്ന്!!

അളിയനെ മറന്ന് വിരുന്നുണ്ണരുത്!!

അളിയന്‍ ചൊല്ലുകള്‍ക്ക് ഇവിടെ തല്‍ക്കാലം വിരാമം കുറിക്കുന്നു.ഇനി എല്ലാവരും അളിയന്‍ ചൊല്ലുകള്‍ ഹ്യദിസ്ഥമാക്കുമല്ലോ!!

പഞ്ചകര്‍മ്മ പുരാണം - ഭാഗം - നാല്

$
0
0
ഭാഗം മൂന്ന് വായിക്കാന്‍ ഇവിടെ ഞെക്കുക

മറ്റൊരു നിവ്യത്തിയും ഇല്ലാത്തത് കൊണ്ട് ഞാന്‍ കഷായമെന്ന് കരുതിയ ആ മരുന്ന് മൂക്ക് പിടിച്ച് ഒറ്റ വലിക്ക് അകത്താക്കി.പഴങ്കഞ്ഞിവെള്ളത്തില്‍ എന്തോ പൊടി കലക്കിക്കുടിക്കുന്നത് പോലെ ഒരു ടേസ്റ്റായിരുന്നു അതിന്. അതിനു ശേഷവും ഞാന്‍ പഞ്ചസാര എടുത്ത് വായിലിട്ടു ടച്ചിങ്സായി! ഒരു നേരിയ ചവര്‍പ്പ് വായില്‍ കിളിര്‍ത്ത് വന്നു. എല്ലാം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ക്ഷമിക്കുകയായിരുന്നു.കാരണം ഞാന്‍ അനുഭവിച്ച പുറം വേദനയും കാല് കടച്ചിലും അത്രയ്ക്കും അസഹ്യമായിരുന്നത് കൊണ്ട് തന്നെ.എന്ത് മരുന്നും എന്ത് ചികിത്സാ വിധിയും അനുഭവിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറയിക്കഴിഞ്ഞിരുന്നു.എന്ത് ത്യാഗം അനുഭവിച്ചായാലും എന്റെ രോഗം എത്രയും വേഗം സുഖപ്പെടണേ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

വീണ്ടും ഞാനൊന്ന് മയങ്ങാമെന്ന് കരുതിയെങ്കിലും മറ്റ് രണ്ട് തവണ കൂടി എനിക്ക് ചെറിയ ചുരങ്ങള്‍ ഇറങ്ങേണ്ടി വന്നു. പേറ് കഴിഞ്ഞ് വയറൊഴിഞ്ഞ പെണ്ണ് കട്ടിലില്‍ ക്ഷീണിച്ച്  മയങ്ങുന്നത് പോലെ ഞാനും ആ കട്ടിലില്‍ കിടന്ന് ചേറിയൊരു മയക്കത്തിലേക്ക് അലിഞ്ഞ് പോയി.  അധികം കഴിയുന്നതിനു മുന്‍പേ സജിയുടെ ശബ്ദം കേട്ട് ഞാന്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു.സജിക്ക് ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നത് അത്ര രസിച്ചില്ലെന്ന് തോന്നുന്നു.അയാളെ പ്രകോപിപ്പിക്കേണ്ടെന്ന് കരുതി ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റിരുന്നു.സജി എന്റെ കട്ടിലിനടുത്തേക്ക് വന്ന്‍ കൊണ്ട് ചോദിച്ചു,

“തേങ്ങ ചിരകണം, നിന്റെ ഉമ്മയെവിടെ?”

“എന്റെ ഉമ്മ കിട്ടിയാലേ തേങ്ങ ചിരകാന്‍ പറ്റൂ?” ഞാന്‍ തീര്‍ത്തും നിഷ്കളങ്കമായി ചോദിച്ചു.

“എട ചെക്കാ കിഴിയിലേക്ക് തേങ്ങ ചിരകി ചേര്‍ക്കണം, മാത്രല്ല അവിടെ കിഴിയിലേക്കുള്ള ഇലകളൊക്കെ കൊണ്ട് വന്നിട്ടുണ്ട് അതൊക്കെ വന്ന് അരിയാന്‍ പറ. രാവിലെത്തന്റെ നിന്റെ ഉമ്മം കിട്ടാഞ്ഞിട്ടാ,ഒന്ന് പോടാപ്പാ” 
സജി അല്‍പ്പം പരിഹാസത്തോടെയാണ് അത് പറഞ്ഞ് പുറത്തേക്ക് പോയത്. ഇലക്കിഴിയിലേക്ക് ആവശ്യമായ ഇലകളൊക്കെ സജിയാണ് രാവിലെ കൊണ്ട് വരുന്നത്. അതില്‍ ആടലോടകം, കൂവളം, മുരിങ്ങയില,പുളിയില, മുരിക്കിന്റെ ഇല തുടങ്ങി പതിനെട്ടോളം തരം ഇലകളുണ്ടെന്നാണ് സജി പറയുന്നത്. അതെല്ലാം അരിഞ്ഞും ചിരകിയ തേങ്ങയും ചേര്‍ത്ത് ഒരാള്‍ക്ക് രണ്ട് ഇലക്കിഴിയാണ് ഉണ്ടാക്കുന്നത്.ഈ കിഴി ചട്ടിയിലിട്ട് ചൂടാക്കിയാണ് ദേഹത്ത് പ്രയോഗിക്കുന്നത്.ഇലക്കിഴി എനിക്കു വിധിച്ചത് ഏഴു ദിവസത്തേയ്ക്കായിരുന്നു.

ഉമ്മ കാന്റീനില്‍ നിന്നും പ്രാതല്‍ കഴിച്ച് വന്നു.വരുന്ന വഴിക്ക് തന്നെ സജിയെ കണ്ടത് കൊണ്ട് ഉമ്മാക്ക് കാര്യം മനസ്സിലായി.ഒരു തോര്‍ത്തും ഒരു ചെറിയ പൊതിയും എന്നെ ഏല്‍പ്പിച്ച് ഉമ്മ ഇലകളരിഞ്ഞ് കിഴിയുണ്ടാക്കാനായി പുറപ്പെട്ടു. ഉണ്ണിയാര്‍ച്ച പണ്ട് കൊള്ളക്കാരുടെ തലയരിയാനായി വാളുമായി പുറപ്പെട്ടെങ്കില്‍,ഇലകള്‍ അരിയാനായി കറിക്കത്തിയുമായാണ് ഉമ്മ  പുറപ്പെട്ടത്.'പുത്തൂരം വാര്‍ഡില്‍' നിന്നും കറിക്കത്തിയുമായി ഇലകളരിയാന്‍  ഉമ്മ നടന്ന് നീങ്ങുന്നത് ഒരു ഗദ്ഗദത്തോടെ ഞാന്‍ നോക്കി നിന്നു.കളരി പരമ്പര ദൈവങ്ങളേ... ഇലകളരിഞ്ഞ് വീഴ്ത്തുമ്പോള്‍ ഉമ്മയുടെ കൈകളില്‍ നിന്നും രക്തം പൊടിയരുതേയെന്ന് ഞാനാ നിന്ന നില്‍പ്പില്‍ പ്രാര്‍ത്ഥിച്ചു!പിന്നെ ഇലക്കിഴിയെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മയെ എനിക്ക് ഇഷ്ടമായിരുന്നു.

ഉമ്മ പോകുന്നതിന് മുന്‍പ് എനിക്ക് നല്‍കി അനുഗ്രഹിച്ച ആ പൊതി ഞാന്‍ മെല്ല തുറന്നു നോക്കി!സംശയമില്ല മൈന തന്നെ എന്ന് പറഞ്ഞ പോലെ അത് സജി അരഞ്ഞാണമെന്ന ഓമനപ്പേരിട്ട് വിളിച്ച കോണകമായിരുന്നു. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പ്രച്ഛന്ന വേഷ മത്സരത്തിന് പേര് കൊടുത്ത്, സ്റ്റേജില്‍ പേരു വിളിക്കുന്നതിന് മുന്‍പ് തയാറായി നില്‍ക്കുന്നത് പോലെ എന്റെ കയ്യിലെ തോര്‍ത്തും കോണകപ്പൊതിയും എന്നെ ആ രംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഈ വേഷപ്പകര്‍ച്ചയോടെ വേണം എന്റെ ഊഴം കാത്ത് ചികിത്സാ മുറിയുടെ മുന്നില്‍ കാത്ത് നില്‍ക്കാന്‍. തലേ ദിവസം അത് പോലെ ഊഴം കാത്ത് നിന്നവരെ നമ്പൂരിമാരാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ച എനിക്ക് ഇന്നവരുടെ കൂട്ടത്തില്‍ ഒരാളായി നില്‍ക്കാനുള്ള സൌഭാഗ്യം കൈവന്നിരിക്കുന്നു. ഞാന്‍ തോര്‍ത്തും പൊതിയുമായി ബാത്ത് റൂമിലേക്ക് വേഷപ്പകര്‍ച്ചയ്ക്കായി നടന്നു.ഒഴിവുണ്ടായിരുന്ന ഒരു കുളിമുറിയില്‍ കയറി ഞാന്‍ വാതില്‍ കുറ്റിയിട്ടു.

ഒരു കോടിവസ്ത്രം കിട്ടിയാല്‍ സന്തോഷിക്കാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ എനിക്ക് കിട്ടിയ കോടിവസ്ത്രം എന്നെ വല്ലാതെ നിരാശനാക്കി. ഒരു പാന്റ്സോ ഷര്‍ട്ടോ ആണെങ്കില്‍ ഇട്ടു നോക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല.ഇതതാണോ? എങ്ങിനെയാണ് അത് അണിയേണ്ടതെന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ച് നിന്നു.വീതിയുള്ള ഭാഗം മുന്നിലേക്കാക്കിയാണൊ അതോ പിന്നിലേക്കാക്കിയാണോ കെട്ടുക എന്നൊരു കണ്‍ഫ്യൂഷന്‍ എന്നെ അലോസരപ്പെടുത്തി. മുന്‍പ് കെട്ടി ശീലമുള്ളതാണെങ്കില്‍ ഒരു പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാമായിരുന്നു.കോണകമുടുത്ത് നിന്ന് കുളിക്കുന്ന ചാമിയെ കുളക്കടവില്‍ കണ്ടിട്ടുണ്ടെങ്കിലും അതിന്റെ സൂക്ഷ്മതയിലേക്കോ അത് കെട്ടിയ രീതിയിലേക്കോ ഒന്നു നോക്കാഞ്ഞതില്‍ എനിക്ക് കുറ്റ ബോധം തോന്നി.സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചേലക്കരയിലുള്ള ഒരു ചെട്ടിയാര് തന്റെ ആര്‍ഭാട ജീവിതം മറ്റുള്ളവരെ അറിയിക്കാന്‍ പട്ടു കോണകമന്വേഷിച്ച് കൊച്ചിയിലേക്ക് പോയ കഥ മാഷ് പറഞ്ഞ് തന്നത് ഓര്‍ത്തപ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരി ഊറിവന്നു.

മതാചാരപ്രകാരം കോണകം ചുറ്റുന്നത് അനുവദനീയമാണോ അല്ലയോ എന്നൊരു ചിന്ത മനസ്സില്‍ കുറേ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു.ഒരു രോഗ ചികിത്സാര്‍ത്ഥം ഇത്തരമൊരു വസ്ത്രം ഉടുക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഉണ്ടാവാനിടയില്ലെന്ന് ഞാന്‍ ആശ്വസിച്ചു. ഒരു വിധത്തില്‍ ഞാനാ അരഞ്ഞാണം അരയില്‍ കുരുക്കി.ഒരു വലിയ കണ്ണാടിയുണ്ടായിരുന്നെങ്കില്‍ എന്റെ ആ മനോഹര വേഷം ഒന്ന് കാണാമായിരുന്നല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.കോണകത്തിനു മുകളില്‍ തോര്‍ത്ത് ചുറ്റി ഞാന്‍ കുളിമുറിക്ക് പുറത്ത് വന്നു.അപ്പോള്‍ ഞാന്‍ കോണകത്തെ വെറുത്തു,പിന്നെ ശപിച്ചു,എങ്കിലും കോടി വസ്ത്രങ്ങള്‍ എനിക്കിഷ്ടമായിരുന്നു.

ആദ്യരാത്രി കഴിഞ്ഞ് മണിയറയില്‍ നിന്നും അടുക്കളയിലേക്ക് വരുന്ന മണവാട്ടിയെപ്പോലെ എന്റെ മുഖത്ത് വല്ലത്തൊരു നാണവും ലജ്ജയുമൊക്കെയുണ്ടായിരുന്നു. ഒരു വിധത്തില്‍ ഊഴം കാത്ത് നിന്നവരുടെ കൂട്ടത്തില്‍ ഒരുവനായി ഞാനും രൂപാന്തരം പ്രാപിച്ചു.എന്റെ കയ്യില്‍ പുതിയ തൈലം കുപ്പി നല്‍കപ്പെട്ടു.ഉമ്മ അപ്പോഴേക്കും രണ്ട് ഇലക്കിഴികള്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.അടുത്ത ഊഴം എന്റേതാണെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം.ഞാന്‍ ആ ചികിത്സാ മുറിയിലേക്ക് നോക്കി.രണ്ട് എണ്ണത്തോണികള്‍ ഉണ്ട്.ഏകദേശം രണ്ടര അടിയൊളം പൊക്കത്തിലാണ് അവ സ്ഥാപിച്ചിട്ടുള്ളത്.അത് കൂടാതെ കിഴി ചൂടാക്കാനുള്ള രണ്ട് ചട്ടികളും രണ്ട് സ്റ്റൌകളും ആ മുറിയില്‍ സജ്ജീകരിച്ചിരുന്നു.

എന്റെ ഊഴം വന്നു.ഞാന്‍ തൈലം കുപ്പി അവിടെ ഉഴിച്ചിലിനും കിഴി നടത്താനുമൊക്കെ നിന്നിരുന്ന ആളെ ഏല്‍പ്പിച്ചു.അത് ബാലേട്ടനാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ തോര്‍ത്ത് അഴിച്ച് ഒരു കസെരയിലേക്കിട്ടു. ഹോ ആ സമയത്ത് എനിക്കുണ്ടായ ഒരു നാണം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോള്‍ വെറുമൊരു കോണകമുടുത്താണ് എന്റെ നില്‍പ്പ്. ഞാന്‍ അടക്കിപ്പിടിച്ച ചിരിയൊടെ ആ എണ്ണത്തോണിയില്‍ കയറിക്കിടന്നു. ഉമ്മ ചട്ടിയില്‍ ഇലക്കിഴി ചൂടാക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍  ആ എണ്ണത്തോണിയില്‍ നീണ്ട് നിവര്‍ന്ന് കിടന്നു. ആ കിടപ്പില്‍ ഞാന്‍ മെല്ലെ ഒന്ന് തല പൊക്കി ശരീരത്തിലേക്ക് നോക്കി.തലവഴി വെള്ള തട്ടമിട്ട് ഇരുത്തിയ ഒരു തവളയുടെ രൂപം പോലെയുള്ള ആ ഭാഗം കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ചമ്മല്‍ തോന്നി. ഞാന്‍ അപ്പുറത്തെ എണ്ണത്തോണിയിലേക്ക് നോക്കി. അതിന്റെ മുകളില്‍ കടപ്പുറത്ത് തിമിംഗലം ചത്തടിഞ്ഞ പോലെയുള്ള ആ വലിയ ശരീരം കണ്ടപ്പോള്‍ എനിക്ക് തെല്ല് ആശ്വാസം തോന്നി.അയാളും എന്നെപ്പോലെ വെറുമൊരു കോണകത്തിലാണല്ലോ കിടക്കുന്നത് എന്ന ആശ്വാസം. പക്ഷേ അയാളുടെ അടുത്ത് നിന്നിരുന്ന ചെറുപ്പക്കാരിയായ സ്ത്രീയെ കണ്ടപ്പോള്‍ എനിക്ക് വീണ്ടും നാണം വന്നു. അറിയാതെ പോലും ആ സ്ത്രീ എന്നെ തിരിഞ്ഞ് നോക്കരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.അഥവാ എങ്ങാനും നോക്കിയാല്‍ ആ സ്ത്രീക്ക് മനസ്സിന് നല്ല ഉറപ്പ് കൊടുക്കണേയെന്ന് ഞാന്‍ ആ ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

ബാലേട്ടന്‍ തൈലം ഒരു ചെറിയ പാത്രത്തിലേക്കൊഴിച്ച് ചൂടാക്കി.അതില്‍ നിന്നും അല്‍പ്പം രണ്ട് കൈകളിലും മുക്കിപ്പിടിച്ച് ആദ്യം കാല്പാദങ്ങളിലും,പിന്നീട് കാല്‍ മുട്ടുകളിലും,കൈകളിലും ചെവികളിലും പിന്നെ നെറുകയിലും തൊടുവിച്ചു. അറക്കാന്‍ പിടിക്കുന്നതിന് മുന്‍പ് കോഴിക്ക് വെള്ളം കൊടുക്കുന്നത് പോലെ ഒരു ചടങ്ങാവുമെന്ന് ഞാനും ഊഹിച്ചു.അതിനു ശേഷം എന്റെ ദേഹം മുഴുവന്‍ തൈലം തേച്ച് പിടിപ്പിച്ചു.അപ്പോഴും ഞാന്‍ ആ സ്ത്രീയ്ക്ക് മനസ്സിന് ശക്തി നല്‍കണേയെന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു.

ചൂടാക്കിയ ഒരു കിഴി ബാലേട്ടന്‍ കാലില്‍ വെച്ചു.കാല് പൊള്ളിയ വേദനയില്‍ വല്യവായില്‍ നിലവിളിച്ചാലോ എന്ന് വരെ തോന്നിയതാണ്.ഞാന്‍ എന്തേങ്കിലും ശബ്ദമുണ്ടാക്കിയാല്‍ അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീയുടെ ശ്രദ്ധ എന്നിലേക്കെങ്ങാനും തിരിഞ്ഞെങ്കിലോ എന്നോര്‍ത്ത് ഞാന്‍ വേദന കടിച്ചമര്‍ത്തിക്കിടന്നു.അപ്പോഴും ഞാനാ സ്ത്രീയുടെ മനഃശക്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ചൂട് കൂടുതലുണ്ടോ എന്ന ബാലേട്ടന്റെ ചോദ്യത്തിന് വേദനയില്‍ മുങ്ങിയ ഒരു മൂളലാണ് ഞാന്‍ മറുപടിയായി നല്‍കിയത്. ഷര്‍ട്ട് ഇസ്തിരി ഇടുന്ന പോലെ ബാലേട്ടന്‍ എന്റെ ശരീരത്തെ ഇസ്തിരിയിട്ടു കൊണ്ടിരുന്നു.ഒരു കിഴി ചൂടാറുമ്പോഴേക്കും അടുത്ത കിഴി ചൂടാക്കിക്കൊടുത്തിരിക്കുമായിരുന്നു. എന്റെ സകലമാന ഏപ്പുകളും ഇളകുന്നത് പോലെ എനിക്ക് തോന്നി.ഞാന്‍ വേദന കൊണ്ട് പുളഞ്ഞു.എന്നാലും ആ സ്ത്രീയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു.

ബാലേട്ടന്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ എന്നില്‍ കൂടുതല്‍ ശക്തിയോടെ കിഴി നടത്തിക്കൊണ്ടിരുന്നു.വേദന കൊണ്ട് എന്റെ മുഖം ചുവന്ന് തുടുത്തു. മുഖം അത്ര വെളുപ്പില്ലാത്തത് കൊണ്ട് അത് ആരും കണ്ടില്ലെന്ന് മാത്രം.ആ വേദന സഹിച്ച് കൊണ്ട് ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു!

തുടരും...........

കുഞ്ഞീവി തിരൂര്‍ ബ്ലോഗേര്‍സ് മീറ്റിന്!

$
0
0

ഈ വരുന്ന ഏപ്രില്‍ മാസം 17നു തുഞ്ചന്‍ പറമ്പില്‍ വെച്ച് നടക്കുന്ന മീറ്റില്‍ പങ്കെടുക്കുന്ന ബായക്കോട്ടെ കുഞ്ഞീവി അതിന്റെ ഒരുക്കങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ വേണ്ടി തിരൂര്‍ക്ക് പോകാന്‍ തീരുമാനിക്കുന്നു.കുഞ്ഞീവി തിരൂരിലേക്ക് പോകുന്നതും മറ്റ് രസകരമായ സംഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.ബായക്കോട്ടെ കുഞ്ഞീവിയുടെ തിരൂര്‍ യാത്ര!

രാവിലെത്തന്നെ കുഞ്ഞീവി  ഇരുനിലവീടിന്റെ അടുത്തുള്ള തന്റെ കൊച്ചു വീട്ടില്‍ നിന്നും ഇറങ്ങി. ഇത്തവണ കുഞ്ഞീവി മകള്‍ സൂറാനെ കൂട്ടാതെയാണ് തിരൂര്‍ക്ക് പുറപ്പെട്ടത്. ബായക്കോട് സെന്ററിലെ കുഞ്ഞാന്റെ ചായക്കടയില്‍ നിന്നും കടുപ്പത്തിലൊരു ചായയും കുടിച്ച് കുഞ്ഞീവി ബസ് കാത്ത് വെയിറ്റിങ് ഷെഡില്‍ നിന്നു.അപ്പോള്‍ അത് വഴി വന്ന ഒരു നാട്ടുകാരന്‍,

“എങ്ങടാ കുഞ്ഞീവിത്താ രാവിലെത്തന്നെ,വല്ല കല്യാണത്തിനാണോ?”

“വല്ല കല്യാണത്തിന് ഇജ്ജ് പോയാ മതി, ഞാന്‍ പോണതേയ് തുഞ്ചന്‍ പറമ്പിലേക്കാ”

“തുഞ്ചന്‍ പറമ്പെന്ന് പറഞ്ഞാല്‍ വല്ല പൂരപ്പറമ്പ് പോലാണോ ഇത്താ?”

“ഡാ മഴക്കാലത്തെങ്കിലും ഉസ്കൂളിന്റെ എറേത്ത് കേറി നിക്കാത്ത അനക്കെന്ത് തുഞ്ചന്‍ പറമ്പ്, അതറിയാന് മിനിമം ഒരു ബ്ലോഗെങ്കിലും വായിക്കണം പഹയാ!”

“ആ എന്തോ, ഇത്താ ഈ നേരത്ത് ഷൊര്‍ണൂര് വഴിയൊരു പാസഞ്ചറുണ്ട് തിരൂര്‍ക്ക്,അതില് പൊയ്ക്കോളീന്‍”

“ബേണ്ട മാനേ ആ പൂതി അന്റെ മനസ്സിലിരിക്കട്ടെ! ചെറുപ്പക്കാരികള്‍ക്ക് തന്നെ പാസഞ്ചറില്‍ യാത്ര ചെയ്യാന്‍   പറ്റണില്ല, പിന്നെയാണ്  ഇത്രേം മൊഞ്ചുള്ള ഞാന്‍  പോണത്!“

“അന്നങ്ങനെ ഒറ്റപ്പെട്ട ഒരു സംഭവമുണ്ടായീന്ന് വെച്ചിട്ട് പിന്നേം ഉണ്ടവോ?അതിലൊക്കെ ഞമ്മള് ദുഃഖോം ആദരാഞ്ജലീം ഒക്കെ രേഖപ്പെടുത്തീല്ലെ?”

“ബല്യ കാര്യായി, ആ കുട്ടി ജീവനും മാനത്തിനും വേണ്ടി നെലോളിച്ചപ്പോ കേള്‍ക്കാത്ത ആളുകള് ഉളുപ്പില്ലാതെ ദുഃഖിച്ചിട്ട് എന്താക്കാനാ?ഒരു കെട്ട് നോട്ടാണ് തീവണ്ടീന്ന് പുറത്ത് വീണതെങ്കി ചങ്ങല വലിക്കാനും കൂടെ ചാടാനും ആളുകളുണ്ടായേനെ! എന്നിട്ടിപ്പോ അനുശോചനോം ഒരു ചങ്ങലീം ദുഃഖാചരണോം! പെറ്റ വയറിനേ അതിന്റെ വെഷമം മനസ്സിലാവൊള്ളൂ.അതിന്റെ തള്ളക്കും തന്തക്കും പോയി, അല്ലാണ്ടെന്താ? ന്നാലും ആ വഴി പോകുമ്പോ ആ കുട്ടീടെ കരച്ചിലു ഒരു കൂരമ്പ് പോലെ എല്ലാവരുടേം നെഞ്ചിലും തറക്കും,അത്രക്ക് ബല്യ ദ്രോഹാ ഞമ്മളാ കുട്യോട് കാണിച്ചത്!”

“അതൊക്കെ പറഞ്ഞിട്ട് കാര്യമില്ല ഇത്താ കഴിഞ്ഞത് കഴിഞ്ഞു, ഇനി വരാണ്ട് നോക്ക്വാ. അല്ല ഇത്താ എന്താ ഈ പറമ്പില് പരിപാടി?

“ബരണ ഏപ്രില്‍ മാസം പയിനേഴാം തേതി കൊറെ ബ്ലോഗെഴുത്ത്കാര് ഒന്നിച്ച് കൂടണണ്ട്. അതിന്റെ ഒരുക്കങ്ങളൊക്കെ ഏത് ബരെ ആയിന്ന് നോക്കാന്‍ പോവാ!”

“ശരി ഇത്താ അതാ ബസ്സ് വരുന്നുണ്ട്. ഇനി കുന്ദംകുളം വഴി പൊയ്ക്കോളിന്‍”

കുഞ്ഞീവിക്ക് അടുത്ത സെന്ററായ വടക്കാഞ്ചേരിക്ക് ബസ് കിട്ടുന്നു. അവിടെ ചെന്നിറങ്ങി കുഞ്ഞീവി കുന്ദംകുളം ബസ്സില്‍ കയറിയിരിക്കുന്നു.പതിയെ തിരക്കാവുന്ന ബസ്സിലെ കിളി ആളുകളെ ഒതുക്കി നിര്‍ത്താന്‍ പാട് പെടുന്നു,
കിളി:ആ സ്ത്രീകളൊന്ന് പുറകോട്ട് ഇറങ്ങി നിന്നേ, അവിടെ ഫുഡ്ബോള് കളിക്കാള്ള സ്ഥലണ്ടല്ലോ. ഹലോ ചേട്ടന്മാരെ ഒന്ന് മുന്നിലിക്ക് കേറി നിന്നെ”

ഇത് കേട്ട് ക്ഷുഭിതയായ കുഞ്ഞീവി,”ഡാ കിളി, ഇജ്ജെന്താ ഈ പറേണത്? അബടെ ഫുഡ്ബോളു കളിക്കാന്‍ സ്ഥലണ്ട് ന്ന് പറഞ്ഞാ സകല ആണുങ്ങളും പിന്നെ ഗോളികളാകും,പിന്നെ കാണുന്ന ബോളുകളൊക്കെ അവര് പിടിക്കേം ചെയ്യും. ആ കേസ് പിന്നെ അന്റെ ബാപ്പ വന്ന് തീര്‍ക്കോ? അവന്റെ ഒരു ഫുഡ്ബോളു കളിക്കണ ഗ്രൌണ്ട്!”

“എന്റെ ഇത്താ ഇത് ഞങ്ങള് സ്ഥിരം പറയാറുള്ളതാ.അതങ്ങട്ട് പറഞ്ഞാലേ ആളുകള് കേറി നിക്കൊള്ളോന്ന് വെച്ചാ എന്ത് ചെയ്യാനാ?”

“അത് ശരി ബെറുതെയല്ല ബസ്സിലും പീഡനം നടക്കണത്.ഇങ്ങക്ക് ഇതില് കൊള്ളണ ആളെ കേറ്റിയാല്‍ പോരെ? ഇങ്ങനെ കുത്തി നിറക്കാന്‍ നിക്കണൊ?”

“ഇത്താ ബസ് ചാര്‍ജ് കൂട്ടട്ടെ അപ്പോ ആലോചിക്കാം,ഇത് മൊതലാവണ്ടെ?”

“ഇങ്ങനെ മൊതലാക്കിയാ തെറ്റൊന്നും ബരില്ല.” അങ്ങിനെ പറഞ്ഞ് പറഞ്ഞ് ബസ്സ് കുന്ദംകുളത്തെത്തി.കുഞ്ഞീവി അവിടെ നിന്നും തിരൂര്‍ക്കുള്ള ബസ്സില്‍ കയറി. കുറേ കഴിഞ്ഞ് കണ്ടക്ടര്‍ ആ വഴി വന്ന് കൊണ്ട്.

 “ഒരു വെല്ലിമ്മാടേ കാശ് കിട്ടാണ്ടല്ലോ,കൂറ്റനാട് സ്റ്റോപ്പീന്ന് കേറീത്” കുഞ്ഞീവിയെ നോക്കിക്കൊണ്ട്, “ഇത്താ കൂറ്റനാട് സ്റ്റോപ്പീന്ന് കേറീത് നിങ്ങളാ?”

“പ്ഫ ശെയ്ത്താനെ, കൂറ്റനാട് കേറീത് അന്റെ കെട്യോളെ! ബേണ്ടാദീനം പറഞ്ഞാലുണ്ടല്ലോ! ഞമ്മളു തിരൂര്‍ക്കാടൊ,അതിന്റെ കായി തന്നില്ലേ?”

“പൊന്നാര ഇത്താ ആള് മാറീതാ,ഇത്താടെ കാശ് കിട്ടിയതാ” കണ്ടക്ടര്‍ പിന്നെ അവിടെ അധികം നിന്നില്ല.ബസ് തിരൂരെത്തും വരെ അയാളാ വഴി വന്നതേയില്ല. ബസ് തിരൂര്‍ സ്റ്റാന്‍ഡില്‍ എത്തി. കുഞ്ഞീവി ബസ്സില്‍ നിന്നും ഇറങ്ങി ചുറ്റും നോക്കി.അപരിചിതമായ ആ സ്ഥലം കുഞ്ഞീവിക്ക് പക്ഷേ ഒരു പ്രശ്നമായിരുന്നില്ല. അവര്‍ അടുത്ത് കണ്ട ഒരാളോട് വഴി ചോദിച്ച് മനസ്സിലാക്കാന്‍ തീരുമാനിച്ചു.

“അല്ല മൂപ്പരേ, ഈ എഴുത്തച്ഛന്റെ പറമ്പിലേക്ക് എങ്ങിനേ പോവാ?”

“എഴുത്തച്ചന്റെ പറമ്പോ? എഴുത്തച്ചന് പറമ്പുണ്ടോന്നറീല്ല നമ്പീശന് ഒരു എസ്റ്റേറ്റുണ്ട്,അതിനു നേരെ പോയാല്‍ മതി!”

“ഇത്തിരി എന്‍ഡൊസള്‍ഫാന്‍ കിട്ടിയാല് അനക്ക് ജ്യൂസടിച്ച് തരായിരുന്നു. അത് മനുസന്മാര്ക്ക്  നല്ലതാന്ന് മന്ത്രി പറഞ്ഞേക്കണ്.ഇജ്ജേത് നാട്ട് കാരനാ മനുസാ? തിരൂരും എഴുത്തച്ഛനേം അറിയാത്ത ആളോ? എടോ മനുഷ്യാ തുഞ്ചന്‍ പറമ്പ് അറിയോ തനിക്ക്?“

“അങ്ങിനെ പറ,ഇങ്ങള് ഒറ്റയ്ക്ക് പോണ്ട ഞാനും ഇങ്ങടെ കൂടെ വന്ന് അങ്ങോട്ടാക്കിത്തരാ”

“അന്റെ ഖല്‍ബിലു ഇത്രേം മൊഹബ്ബത്ത് ഇള്ളതിലു പെരുത്ത് സന്തോഷം,പക്ഷേ ഞമ്മള് തല്‍ക്കാലം ഒറ്റയ്ക്ക് പൊയ്ക്കോളാ ട്ടാ.ഇജ്ജൊരു ഓട്ടോ പിടിച്ച് തന്നാ മതി!”

“ഇവിടത്തെ ഓട്ടോറിക്ഷക്കാരൊക്കെ നിഷ്കളങ്കന്മാരായത് കൊണ്ടും ഇവിടെ രണ്ട് മൂന്ന് സെക്രട്ടേറിയറ്റ് ഇല്ലാത്തത് കൊണ്ടും മിനിമം ചാര്‍ജ് കൊടുത്താ മതീട്ടാ ഇത്താ! ഞാന്‍ കൂടി വരായിരുന്നു!”

“ബേണ്ട മാനെ ഇജ്ജ് ബേണ്ടാത്തത് ആലോയിച്ച് ശരീരം ക്ഷീണിക്കണ്ട,ഞമ്മളു ഈ ഓട്ടോല് പൊയ്ക്കോളാട്ടാ”
കുഞ്ഞീവി ഓട്ടോയില്‍ കയറി തുഞ്ചന്‍പറമ്പിന്റെ പ്രധാന കവാടത്തില്‍ വന്നിറങ്ങുന്നു.അവിടെ വന്നിറങ്ങിയപ്പോള്‍ കവാടത്തിനു മുന്നില്‍ ഒരേ പോസില്‍ നിന്ന് ഫോട്ടോയെടുക്കുന്ന രണ്ട് പേരെ കുഞ്ഞീവി കാണുന്നു. അവരുടെ അടുത്ത് ചെന്ന്കൊണ്ട് കുഞ്ഞീവി.
കുഞ്ഞി:"അല്ല കൂട്ടരേ ഇങ്ങളെന്താ ഗ്രൂപ്പ് ഡാന്‍സ് കാര് സ്റ്റെപ്പിട്ട് നിക്കണ പോലെ ഒരേ പോലെ നിക്കണ്,ഇങ്ങടെ വല്ല ഗ്രൂപ്പ് ഡാന്‍സും ഇണ്ടാ ഇബടെ?”
അത് കേട്ടതും ഫോട്ടം പിടിക്കല്‍ മതിയാക്കി കൊട്ടോട്ടിയും നന്ദുവും ചമ്മല്‍ മറയ്ക്കാന്‍ പാട് പെട്ട് ഒരു സൈക്കിളില്‍ നിന്നും വീണ ചിരി പാസാക്കിക്കൊണ്ട് കുഞ്ഞീവിയോട്,കൊട്ടോട്ടിക്കാരന്‍.
“ഞങ്ങളിവിടെ ഒരു ബ്ലോഗ് മീറ്റ് നടത്തണുണ്ട് അതിന്റെ ഒരുക്കങ്ങളൊക്കെ നോക്കി മനസ്സിലാക്കാന്‍ വന്നതാ.ഇത്ത എവിടന്നാ?”

കുഞ്ഞീവി: പടച്ചോനേ...തേടിയ അളിയനെ ഷാപ്പില്‍ കിട്ടി എന്ന് പറഞ്ഞ പോലെ,ഞമ്മളും അതന്വേഷിക്കാന്‍ ബന്നതല്ലേ? ഇന്നെ മനസ്സിലായില്ലേ ഞമ്മളാണ് ബായക്കോട്ടെ കുഞ്ഞീവി!”

കൊട്ടോട്ടി:എന്നിട്ടെവിടെ കാണാനില്ലല്ലോ?”

കുഞ്ഞി: പ്ഫ ശെയ്ത്താനെ, ഇങ്ങനെ കാണ്ണോരുക്കൊക്കെ ഞമ്മള് കാണിച്ചൊടുക്കും ന്ന് അന്നോടാരാണ്ടാ പറഞ്ഞേ,ബെറുതെ ന്റെ ബായീലിരിക്കണത് കേക്കണ്ട ഹാ”

കൊട്ടോട്ടി: എന്റെ ഇത്താ അതല്ലാ,ഇത്താന്റെ മോള് സൂറാനെ കാണുന്നില്ലല്ലോ എന്നാ ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ അയ്യേ...”

കുഞ്ഞി:‘അന്റെ ഉദ്ദേശം എന്തായാലും നടക്കൂല്ലാ മോനെ,ബെറുതെയാണൊ ഞമ്മള് സൂറാനെ കൊണ്ട് ബരാഞ്ഞത്? ഏതാടാ ബം,സൂറാന്ന് പറഞ്ഞപ്പൊ ഓന്റെ ബായില് കപ്പലോടിക്കാള്ള ബെള്ളംണ്ടല്ലോ, എന്താ അന്റെ പേര്?

“ഞാന്‍ നന്ദു / naNdu / നന്ദു”

കുഞ്ഞി:ഇജ്ജെന്താടാ ലോട്ടറിക്കാര് പറയണ പോലെ പറയണത്? അനക്കെവിട്യാ നൊന്ദേ?”

നന്ദു: ഇത്താ ഞാന്‍ എഴുത്തുകുത്തുകള്‍ എന്ന ബ്ലോഗിന്റെ മൊതലാളിയാ.എന്റെ പേരാ നന്ദു.ബ്ലോഗില്‍ എഴുതിയ പോലെയാ ഇപ്പൊ പേരു പറയാറ്,അതാ എക്കോ വന്നത്!”

കുഞ്ഞി: ഇജ്ജാളൊരു ചൊങ്കനാണ് ട്ടാ.അല്ല അന്റെ പേരു പറഞ്ഞില്ലല്ലൊ.

കൊട്ടോട്ടി: ഞാന്‍ കൊട്ടോട്ടിക്കാരന്‍

കുഞ്ഞി: ഇജ്ജ് കൊട്ടേ കൊട്ടക്കയിലോ എന്ത് വേണേലും വിറ്റോ,അന്റെ പേരു പറ പുള്ളേ”

കൊട്ടോട്ടി: സാബു എന്നാ പേര്,കൊട്ടോട്ടിക്കാരന്‍ എന്ന് ബ്ലോഗിലുള്ള പേരാ.

കുഞ്ഞി: ആ അന്നെ ഞമ്മള് ചേറായീല് ബെച്ച് കണ്ട ഒരോര്‍മ്മണ്ട്.അന്നനക്ക് ഇത്രേം ഗ്ലാമറില്ലാട്ടൊ.അന്റെ കുട്യോള്‍ക്കൊക്കെ സുഖല്ലേ? അല്ലാ ആ ബാഗും പിടിച്ച് നിക്കണ ആള് ഇങ്ങടെ കൂട്ടത്തിലുള്ളതാ?

കൊട്ടോട്ടി: അതേ ഇത്താ അത് ഡോക്ടര്‍ ആര്‍ കെ തിരൂരാ!

കുഞ്ഞീവി: ഡോക്ടറെ ആര്‍ക്കും തിരീല്ലെങ്കി പിന്നെ കുടീലിരുന്നാ പോരെ? ഇത് നല്ല കൂത്ത്!”

കൊട്ടോട്ടി: അല്ല ഇത്താ ആര്‍.കേ. തിരൂര്‍ എന്ന പേരില്‍ പഞ്ചാരഗുളിക വിക്കണ അല്ല പഞ്ചാര ഗുളിക എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആളാ”

കുഞ്ഞി: അത് ശരി അപ്പോ മൂപ്പരുടെ കയ്യിലുള്ളത് ജാലിയന്‍ വാലാ ബാഗാവും അല്ലേ?അതൊക്കെ പോട്ടെ ഒരുക്കങ്ങളൊക്കെ കേമല്ലേ? മീറ്റിന് ഞമ്മടെ മുനീറിനെ ഇറക്കണ്ണ്ട് ന്ന് കേട്ടല്ലോ നേരാണാ? ഓന്‍ ബര്വോ?

കൊട്ടോട്ടി: അയ്യോ ഇത്താ മുനീറല്ല,സൊവനീറാ.അതിലു എല്ലാ ബ്ലോഗര്‍മാരെക്കുറിച്ചും,നമ്മെ വിട്ടുപോയ ബ്ലോഗര്‍മാരെക്കുറിച്ചും ഒക്കെ വിശദമായിട്ട് ഉണ്ടാകും!”

കുഞ്ഞി: അത് വളരെ നല്ല കാര്യാട്ടാ.ഇങ്ങളു എന്തായാലും ചില്ലറക്കാരല്ലട്ടാ. മറ്റ് കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണില്ലേ?

കൊട്ടോട്ടി: ഇത്താ എല്ലാം വളരെ ഭംഗിയായി നടക്കുന്നുണ്ട്.ക്യത്യമായി എത്ര ആള് വരുന്നുണ്ടെന്ന് ആദ്യം കണക്കെടുക്കണം.അതിനു ശേഷം ഭക്ഷണവും മറ്റും തീരുമാനിക്കാമെന്നാണ് കരുതുന്നത്.ബ്ലോഗില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.അവിടെ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തീരുമാനങ്ങള്‍ എടുക്കുകയാണ്.

കുഞ്ഞി: അത് നന്നായി.ഇനീം അറിയിക്കാന്‍ ബാക്കിയുള്ളോരെ മുഴുവന്‍ അറിയിക്കണം.ഓല പോണ്ടോട്ത്ത്ക്ക് ഓല പോണം ആള് പോണ്ടോട്ത്ത്ക്ക് ആളും,പുടി കിട്യാ?

നന്ദു: അതൊക്കെ ഞങ്ങള് വേണ്ട പോലെ ചെയ്യാം ഇത്താ.പിന്നെ എന്ത് ആവശ്യത്തിനും വിളിക്കാന്‍ ഞങ്ങടെ മൊബൈല്‍ നംബറും  കൊടുത്തിട്ടുണ്ട്.

കുഞ്ഞി: പിന്നേ ആ നമ്പറില്‍ വിളിച്ച് കൊറച്ച് കായി കടം ചോദിച്ചാ ഇയ്യിപ്പോ കൊടുക്കും! ഹി ഹി ഹി “
എല്ലാവരും ചിരിക്കുന്നു.അന്നേരം കുഞ്ഞീവിയുടെ മൊബൈല്‍ ശബ്ദിക്കുന്നു.

“ഹലോ കുഞ്ഞീവി സ്പീക്കിങ്ങ്”

“ഉമ്മാ ഞാനാ സൂറ”

“എന്താ മോളേ വല്ല പ്രശ്നോം ഉണ്ടോ?”

“ഇല്ല ഉമ്മാ ഇവിടെ ആ വാഴക്കോടന്‍ വന്നിട്ടുണ്ട്, എന്നെ ബ്ലോഗ് മീറ്റിന് ക്ഷണിക്കാന്.എന്നേം കൊണ്ടു പോകാന്ന് പറയ്ണ്ട്”

“പടച്ച റബ്ബേ ഓന്‍ ക്ഷണോം തുടങ്ങ്യാ? പൊന്നു മോളെ ഇജ്ജ് സൂക്ഷിക്കണം, ഓന് രണ്ട് കയ്യും തികച്ച് ഒള്ളതാ.ഓനങ്ങനെ പലതും പറയും,ഇജ്ജ് പെരേക്കേറി വാതിലടച്ചേ,ഓന്‍ കോണം ഇട്ടോണ്ടാണോ ബന്നിരിക്കണ്?”

“അത് നോക്കണോ ഉമ്മാ ?”

“പ്ഫ ഹിമാറേ അറക്കും ഞാന്‍, ഓനാ പഞ്ചകര്‍മ്മേന്ന് ബരണ ബയ്യാണോന്നറിയാന്‍ ചോദിച്ചതാ,ഓനോട് ഞാനിപ്പൊ അങ്ങട് എത്തും ന്ന് പറയ്.അപ്പോ പൊയ്ക്കോളും, ന്നാ ബെച്ചൊ ഞാന്‍ ബെക്കം ബരാം!”

കുഞ്ഞീവി ഫോണ്‍ കട്ട് ചെയ്ത് മൂവരോടുമായി.
“അപ്പഴേ മീറ്റ് ഉസാറായി നടക്കട്ടെ,ഞമ്മടെ എല്ലാ സഹായോം ഉണ്ടാവും,അപ്പോ ഞമ്മക്കിനി മീറ്റിന്റെ അന്ന് കാണാം,ഇപ്പോ ഞമ്മളു പെരേ പോയില്ലെങ്കിലേ സൂറാന്റെ ജീവിതം ബായ നക്കും, അപ്പോ എല്ലാവരോടും! മീറ്റിനു കാണാം, എല്ലാവരും ബരണേ.....”
***************************************************************************************
മീറ്റിനെക്കുറിച്ച് ഇനിയും അറിയാത്തവരും പേരു നല്‍കാത്തവരും ഇവിടെഞെക്കുക!

പഞ്ചകര്‍മ്മ പുരാണം - ഭാഗം -അഞ്ച്

$
0
0
നാലാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!

ഉന്ത് വണ്ടിയില്‍ വന്ന തമിഴന്‍ ഇസ്തിരിക്കാരനെപ്പോലെ  ബാലേട്ടന്‍ എന്നെ കിഴികള്‍  കൊണ്ട് മാറി മാറി ഇസ്തിരി ഇട്ട് കൊണ്ടിരുന്നു.വേദന കടിച്ചമര്‍ത്തി ഞാന്‍ എണ്ണത്തോണിയില്‍ കിടന്ന് ഞെളിപിരി കൊണ്ടു.വേദന കാരണം ഞാന്‍ അപ്പുറത്തെ ആ ചേച്ചിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ തന്നെ മറന്ന് പോയി.അതെന്നില്‍ അല്‍പ്പം അസ്വസ്ഥതയുണ്ടാക്കി. അല്‍പ്പം കഴിഞ്ഞ് ബാലേട്ടന്‍ മലര്‍ന്നു കിടന്നിരുന്ന എന്നോട് കമഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു.ഇനി പുറത്താണ് കിഴി നടത്തേണ്ടത്. ബാലേട്ടന്‍ പറഞ്ഞതും കട്ടിലില്‍ കിടന്ന് തിരിയുന്ന പോലെ ഞാന്‍ തിരിഞ്ഞതും, ദേ കിടക്കണ് വല്യപ്പന്‍ ചാലില്, എന്ന പറഞ്ഞ പോലെ ഞാന്‍ എണ്ണത്തോണിയില്‍ നിന്നും തെന്നി താഴേയ്ക്ക് വീഴാന്‍ പോയതും ഒരുമിച്ചായിരുന്നു.ദൈവം കാത്തു,കൃത്യസമയത്ത്  എന്നെ ബാലേട്ടന്‍ ആ വീഴ്ചയില്‍ നിന്നും രക്ഷിച്ചു.ബാലേട്ടന്‍ എന്നെ തടുത്ത് പിടിച്ചെങ്കിലും തൈലം തേച്ച് വഴുക്കലുള്ള എനെ ശരീരത്തില്‍ എവിടേയും ബാലേട്ടന് പിടികിട്ടിയില്ല. ഒടുവില്‍ ബാലേട്ടന് പിടി കിട്ടിയത് എന്റെ കോണക വള്ളിയില്‍! ബാലേട്ടന്‍ ഒരു വിധം എന്നെ പിടിച്ച് എണ്ണത്തോണിയിലേക്ക് കിടത്തി.

ഞാനാകെ പേടിച്ചിരുന്നു.ആ വീഴ്ച താഴേക്കായിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ കാലുകള്‍ കൂട്ടിക്കെട്ടി മടക്കിയേനെ എന്നൊരു നടുക്കം എന്നിലുണ്ടായി. എന്റെ പ്രാര്‍ത്ഥനകളെ നിഷ്ഫലമാക്കിക്കൊണ്ട് അപ്പുറത്തെ ചേച്ചി എന്നെ നോക്കി ചെറു പുഞ്ചിരിയോടെ ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിക്കുന്നതായി എനിക്ക് തോന്നി. പിന്നെ ഞാനങ്ങോട്ട് നോക്കിയതേയില്ല. പക്ഷേ ഞാനെന്റെ കോണകത്തെക്കുറിച്ചോര്‍ത്തു. ബാലേട്ടന്‍ എന്നെ പിടിച്ച സമയത്ത് അതിന്റെ വള്ളിയെങ്ങാന്‍ പൊട്ടിയിരുന്നെങ്കില്‍.ഹോ! അതോര്‍ത്തപ്പോള്‍ വല്ലാത്തൊരു നടുക്കം  ഇലക്ട്രിസിറ്റി ബില്ല് കണ്ട പോലെ ഉള്ളിലൂടെ പാഞ്ഞ് പോയി.അത്രയും ആളുകളുടെ മുന്‍പില്‍ ഇത്തിരി പോന്ന ആ കോണകം കൂടി ഇല്ലാത്ത അവസ്ഥ.! ഓര്‍ക്കുന്തോറും എന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.എന്റെ കോണകത്തെ കുറിച്ച് എനിക്കേറെ മതിപ്പ് തോന്നി.മാനം രക്ഷിക്കാന്‍ ഒരു കോണക വള്ളിക്കുമാവുമെന്ന ഒരു പാഠം ഞാന്‍ അവിടെ വെച്ച് മനസ്സിലാക്കി!

ഇത്തിരിപ്പോന്ന ഒരെലി സിംഹത്തെ ആപത്തില്‍ നിന്നും രക്ഷിക്കാം എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്നതിലുമധികം ആശ്ചര്യം കേവലമൊരു കോണകം എന്നില്‍ സൃഷ്ടിച്ചിരിക്കുന്നു.ഞാന്‍ കോണകത്തെ പിന്നെ ആരാധനയോടെ നോക്കി. ലോകത്തില്‍ കോണകത്തെ  ആര്‍ത്തിയോടല്ലാതെ ആരാധനയോടെ നോക്കുന്നത് ഒരു പക്ഷേ ഞാനായിരിക്കാമെന്ന് വെറുതെ മനസ്സിലോര്‍ത്തു.ഞാന്‍ കോണകത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.ആ ഇഷ്ടത്തിന് എന്റെ മാനത്തിന്റെ വില നല്‍കി ഞാന്‍ എന്റെ കോണകത്തെ വീണ്ടും ആരാധിച്ചു. ബലാത്സംഘം ചെയ്യാനൊരുങ്ങുന്ന വില്ലന്റെ കയ്യില്‍ നിന്നും നായികയെ രക്ഷിക്കുന്ന ഒരു നായക പരിവേഷം എന്റെ കോണകത്തിന് കൈവന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ബലാത്സംഘങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,പക്ഷേ കോണകത്തെ ഇപ്പോള്‍ എനിക്ക് വലിയ ഇഷ്ടമായിത്തുടങ്ങിയിരുന്നു.

ചൂടുള്ള ഇലക്കിഴികള്‍ പുറത്ത് കൂടി ഓടിക്കളിക്കുന്നത് അത്യന്തം വേദനയോടെ ഞാന്‍ അറിഞ്ഞ് കൊണ്ടിരുന്നു.“മതി കിഴി നടത്തിയത്! എനിക്ക് വേദനിക്കുന്നു“ എന്ന് പറഞ്ഞ് ആ എണ്ണത്തോണിയില്‍ നിന്നും ഇറങ്ങിപ്പോയാലോ എന്ന് വരെ എനിക്ക് തോന്നി.പക്ഷേ എന്റെ പ്രശ്നം അത് കൊണ്ട് തീരില്ലല്ലോ. വേദന സഹിച്ചാണെങ്കിലും എന്റെ അസുഖം ഭേതമായാല്‍ മതി എന്ന ഒരു ചിന്തയാല്‍ ഞാന്‍ എല്ലാം സഹിച്ച് എണ്ണത്തോണിയില്‍ കമഴ്ന്ന് കിടന്നു.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.ആരും കാണാതെ അത് തുടയ്ക്കാന്‍ വൃഥാ ഒരു ശ്രമം നടത്തി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ,കയ്യിലുണ്ടായിരുന്ന തൈലത്തിന്റെ അംശം കണ്ണിലായി കൂടുതല്‍ കണ്ണുനീര്‍ പ്രവാഹമുണ്ടായി.എങ്കിലും ഞാന്‍ കരഞ്ഞതല്ല തൈലം കണ്ണിലായതാണെന്ന കാരണം ഇനി പറയാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കല്‍പ്പം ആശ്വാസം തോന്നി.ഞാന്‍ കണ്ണുനീരിനെ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ ബാലേട്ടനെ എനിക്കിഷ്ടമായിരുന്നു.

കിഴിനടത്തല്‍ കഴിഞ്ഞപ്പോള്‍ എണ്ണത്തോണിയില്‍ നിന്നും ഇറങ്ങാന്‍ ബാലേട്ടന്‍ എന്നെ സഹായിച്ചു.ഞാന്‍ ഉടനെ കസേരയില്‍ ഇട്ടിരുന്ന തോര്‍ത്തെടുത്ത് ഉടുത്ത് ഡീസന്റായി.എന്റെ ആ തിടുക്കം കണ്ട് ആ ചേച്ചി വീണ്ടും നോക്കി.എനിക്ക് ആകെ അങ്ങ് വല്ലാതായി. ആ ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത് നന്നായി എന്ന് ഞാന്‍ വെറുതെ ആ‍ശ്വസിച്ചു. “വെയ് രാജാ വെയ് ഒന്ന് വെച്ചാല്‍ രണ്ട്,രണ്ട് വെച്ചാല്‍ നാല്” എന്ന് പറഞ്ഞ പോലെ വരുമ്പോള്‍ കൊണ്ട് വന്നതിന്റെ  ഇരട്ടി വേദനയോടെ ഞാന്‍ ആ ചികിത്സാ മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു. രണ്ട് മൂന്നാല് ദിവസം നല്ല വേദയുണ്ടാകുമെന്ന് ബാലേട്ടന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.രണ്ട് മൂന്നാല് ദിവസം സഹിച്ചാല്‍ പിന്നെ അത് ശീലമാവുമല്ലോ എന്ന് ഞാനും കരുതി സമാധാനിച്ചു. ഇനി അടുത്ത യജ്ഞം കുളിയാണ്.ഞാന്‍ നേരെ കുളിമുറിയിലേക്ക് നടന്നു.

ചൂട് വെള്ളം കൊണ്ട് വേണം കുളിക്കാന്‍. സോപ്പ് ഉപയോഗിക്കാന്‍ പാടില്ല, പകരം ചെറുപയറ് പൊടിയാണ്.ചൂട് വെള്ളം നേരത്തേ പിടിച്ച് വെക്കണം.ഇല്ലെങ്കില്‍ ചിലപ്പോള്‍ ചില പെമ്പറന്നോത്തികള്‍ കെട്യോനെ വിളിക്കുന്നത് പോലെ “ശൂ ശൂ“ എന്ന ശബ്ദമേ പൈപ്പില്‍ നിന്നും ഉണ്ടാവുകയുള്ളൂ.അത് കൊണ്ട് വെള്ളം തീരുന്നതിന് മുന്‍പേ പിടിച്ച് വെക്കും.മരത്തിന്റെ ഒരു സ്റ്റൂളില്‍ ഇരുന്നാണ് കുളി. പുറത്തെ തൈലമൊക്കെ തേച്ചിളക്കി കഴുകിക്കളയുന്നത് ഉമ്മയാണ്.എന്നെ കുളിപ്പിക്കുമ്പോള്‍ ഉമ്മ “എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടെടീ....“ എന്ന ഗാനം മൂളുന്നുണ്ടോ എന്ന് ഞാന്‍ ചെവിയോര്‍ക്കും. ചെറുപ്പത്തില്‍ എന്നെ കുളിപ്പിച്ചതിന് ശേഷം ഇത്ര വലുതായിട്ടും എന്നെ കുളിപ്പിക്കേണ്ടി വന്നത്  ഉമ്മാടെ ഭാഗ്യമോ അതോ ദൌര്‍ഭാഗ്യമോ എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടി. എന്തായാലും ഭാഗ്യമായി കരുതുന്നുണ്ടാവില്ല കാരണം സ്വന്തം മക്കള്‍ രോഗിയായിക്കാണാന്‍ ഏത് അമ്മയ്ക്കാണാവുക? ഏതൊരമ്മയ്ക്കും സഹിക്കാത്തത് പോലെ എന്റെ ഉമ്മയും എന്നെയോര്‍ത്ത് സങ്കടപ്പെട്ട് കാണണം.എനിക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു കാണണം.

മുമ്പൊരിക്കല്‍ തിരുവനതപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് രോഗത്തോട് പൊരുതിയ എന്നെ പ്രാര്‍ത്ഥനകളോടേയും കണ്ണീരോടേയും ദൈവത്തെ വിളിച്ച് കേണപേക്ഷിച്ച് കൊണ്ടും  ജീവിതത്തിലേക്ക് വലിച്ച് കൊണ്ട് വന്നത് ഉമ്മയാണ്.മെഡിക്കല്‍ കോളേജിന്റെ ആ വാര്‍ഡില്‍ മരണം എന്റെ തൊട്ടടുത്ത് വരെ വന്നിട്ടും എന്നെ വിട്ടു കൊടുക്കാതെ, വിട്ടു കൊടുക്കാന്‍ കൂട്ടാക്കാതെ എന്റെ കട്ടിലിന്റെ തലഭാഗത്തിരുന്ന് ഉമ്മ ഒഴുക്കിയ കണ്ണുനീരും പ്രാര്‍ത്ഥനകളും കൊണ്ട് മാത്രമാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ടൈഫോയിഡ് ബാധിച്ച്  മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടവരില്‍ ഏറേയും മരണത്തിന് കീഴടങ്ങിയിട്ടും ,തൊട്ടടുത്ത ബെഡിലെ അവിടത്തെ ഡോക്ടറുടെ അനിയന്‍ കൂടിയായ രോഗിയേയും മരണം തട്ടിയെടുത്തിട്ടും എന്റെ കൈപിടിച്ച് കരഞ്ഞ് പ്രാര്‍ത്ഥിച്ച്  ഉമ്മ എന്നെ മരണത്തിന്റെ കയ്യില്‍  നിന്നും തട്ടിപ്പറിക്കുകയായിരുന്നു. ഇല്ലെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. പ്രിയപ്പെട്ട വായനക്കാരേ , നിങ്ങളുടെ ഭാഗ്യദോഷത്തെയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു.നിങ്ങളെ  എഴുതി ദ്രോഹിക്കാന്‍ എന്റെ ജീവിതം ഇപ്പോഴും ബാക്കി! ഞാന്‍ രോഗങ്ങളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഉമ്മാനെ എനിക്കേറെ ഇഷ്ടമാണ്.

തുടരും......

ഇലക്ഷന്‍ കാല പരീക്ഷാ ചോദ്യപ്പേപ്പര്‍!

$
0
0
ആള്‍ കേരള പൊളിറ്റിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡ്പഞ്ചവത്സര പരീക്ഷ -2011-2016പൊളിറ്റിക്കല്‍ ജോഗ്രഫി

I. വിട്ടു പോയത് ബ്രാക്കറ്റില്‍ നിന്ന് പൂരിപ്പിക്കുക: 2 മാര്‍ക്ക് വീതം
1.ഐസ്ക്രീം വിവാദത്തിന് ശേഷം കൂടുതല്‍ ...................ഉണ്ടായി:കുഞ്ഞാലിക്കുട്ടി          
( പുഷ്ടി, ആമ്പിയര്‍, ആത്മവിശ്വാസം, പിക്കപ്പ്)
2. മാര്‍ച്ച് ഇരുപത്തേഴ് ..........................ആണ്.
(ദുഃഖ വെള്ളി, സെകന്‍ഡ് സാറ്റര്‍ഡേ, ഏപ്രില്‍ ഫൂള്‍, മെയ് ദിനം)

3.പോലീസ് ഇച്ഛിച്ചതും സി ബി ഐ കണ്ടെത്തിയതും .....................
(എസ് കത്തി,കൊലപാതകം,സില്‍മാ നടി,കാരി സതീശന്‍)

4.17 തവണ സര്‍ക്കാര്‍ ചിലവില്‍ മുന്‍ മന്ത്രി പറന്നത് ..........................
(മദ്രാസിലേക്ക്,മക്കാവുവിലേക്ക്,ദുബായിയിലേക്ക്,സ്വിസ് ബാങ്കിലേക്ക്)

5. അരിക്കും പലവ്യഞ്ചനത്തിനും വിലയേറിയാല്‍ നമ്മള്‍...............ശീലമാക്കണം
(പട്ടിണിയും പരിവെട്ടവും,മുട്ടയും പാലും,ബിരിയാണിയും നെയ്ചോറും,ബൂസ്റ്റും ഹോര്‍ലിക്സും)

6. ചിറ്റൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ....................നിര്‍ത്തും എന്ന് അച്യുതന്‍.
(പ്രസവം, കള്ള് കച്ചോടം, രാഷ്ട്രീയം, അഴിമതി)

7.അഭിഷേക് സിങ് സിഘ്വി ഹൈക്കോടതിയില്‍ കേസ് വാദിച്ചത് .................വേണ്ടി.
(ലോട്ടറി മാഫിയക്ക്,കോണ്‍ഗ്രസസിന്, വി ഡി സതീശനു‍,ചിദംബരത്തിന്)

8.വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ................. ഉണ്ടാക്കും.
(ഐസ്ക്രീം, ബോംബ്, എസ് കത്തി, മക്കളെ)

9.കിളിരൂര്‍,വിതുര,സൂര്യനെല്ലി എന്നിവിടങ്ങളില്‍ നടന്നത് ..........................
(യുവജനോത്സവം,പീഡനം,സാഹിത്യ സംഗമം,സമൂഹ സദ്യ)

10.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ വെച്ചടി വെച്ചടി കേറ്റമുണ്ടായത്........
(റെജീനയ്ക്ക്, പെട്രോള്‍ വിലയ്ക്ക്, സവാളയ്ക്ക്, അഴിമതിയ്ക്ക്)

II. ചേരും പടി ചേര്‍ക്കുക: 10 മാര്‍ക്ക്

1. ബാലകൃഷ്ണ പിള്ള            - പാലാഴി റബ്ബേര്‍സ് അഴിമതി
2. അച്യുതാനന്ദന്‍               - ആകാശ പീഡനം
3. ചെന്നിത്തല                   - പൂജപ്പുര ജയില്‍
4. ഉമ്മഞ്ചാണ്ടി                    - വേലിക്ക് പുറത്ത്
5. ടി.എം ജേക്കബ് ‌              - റേഷന്‍ ഡിപ്പോ അഴിമതി
6. പി.ജെ.ജോസഫ്              - ഫേമസ് ഇംഗ്ലീഷ് പ്രസംഗം
7. കെ.എം.മാണി                 - കുരിയാര്‍കുറ്റി അഴിമതി
8. കുഞ്ഞാലിക്കുട്ടി                 - പാമോലിന്‍ അഴിമതി
9. പി.കെ.ശ്രീമതി                 - റൌഫ് അളിയന്‍
10 അടൂര്‍ പ്രകാശ്.                - ഹിമാലയന്‍ കൈക്കൂലി

III. വാക്യത്തില്‍ പ്രയോഗിക്കുക - 5 മാര്‍ക്ക് വീതം
 1. നികൃഷ്ട ജീവി2. പിതൃശൂന്യന്‍3. ശുംഭന്‍4. മദാമ്മ5. വഴിവിട്ട സഹായം
IV. ഒറ്റവാക്യത്തില്‍ ഉത്തരമെഴുതുക. 2 മാര്‍ക്ക് വീതം

1.കോമണ്‍ വെല്‍ത്ത് അഴിമതിയില്‍ എത്ര തുകയാണ് അഴിമതിയിലൂടെ കല്‍മാടി നേടിയത്?

2. എ രാജ ഭാര്യയുടെ അക്കൌണ്ടില്‍ 3000കോടി വിദേശത്ത് കടത്തിയെങ്കില്‍,ഡി എം കേ ക്കും,കോണ്‍ഗ്രസ്സിനും,സി ബി ഐ യ്ക്കും നല്‍കിയ തുകകള്‍ എത്ര?

3.ആദര്‍ശ് ഫ്ലാറ്റ് അഴിമതിയില്‍ ഫ്ലാറ്റ് കിട്ടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ആരെല്ലാം?

4.ടി.എച്ച്.മുസ്തഫയെക്കൊണ്ട് ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസിലേക്ക് വലിച്ചിഴച്ചത് ആര്?

5.വി.എസിന് സീറ്റ് നിഷേധിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ പങ്കും എന്‍ എസ് എസിന്റെ പങ്കും എന്ത്?

6. 22 സീറ്റില്‍ തുടങ്ങിയ ആവശ്യം 15 സീറ്റ് കൊണ്ട് തൃപ്തിപ്പെട്ട മാണിയുടെ അടവ് നയം എന്ത്?

7.വി എസ് ഉണ്ടെങ്കില്‍ എല്‍ ഡി എഫ് ഭരണത്തിലെത്തുമെന്നും വി എസ് ഇല്ലെങ്കില്‍ ഭരണം കിട്ടില്ലെന്നും പറയുന്നവരുടെ രാഷ്ട്രീയം എന്ത്?

8.പാര്‍ളമെന്റില്‍ അവിശ്വാസപ്രമേയം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒഴുക്കിയത് കള്ളപ്പണമോ പാര്‍ട്ടി ഫണ്ടോ?

9.സി.ബി ഐ അന്വേഷിച്ചും സത്യം പുറത്ത് വരാത്ത ലാവലിന്‍ കേസ് അട്ടി മറിക്കുന്ന കേന്ദ്ര   മന്ത്രി ആര്?

10.സമരം നടത്താന്‍ വി എസ്സും കാശ് വാങ്ങാന്‍ മകനും എന്ന ആരോപണത്തിലെ നിജ സ്ഥിതിയെന്ത്?
  

പഞ്ചകര്‍മ്മ പുരാണം - ഭാഗം - ആറ്

$
0
0
അഞ്ചാം കര്‍മ്മം വായിക്കാന്‍ ഇവിടെ ഉഴിയുക!

‘മുല്ലന്‍‘ പോത്തിനെ തേച്ചുരച്ച് കഴുകും പോലെ ഉമ്മ ചെറുപയര്‍ പൊടിയിട്ട് പുറത്തെ മെഴുക്കിളക്കി കഴുകി വൃത്തിയാക്കിത്തന്ന് പുറത്തേക്ക് പോയി.പിന്നെ ആ മരത്തിന്റെ സ്റ്റൂളില്‍ ഒറ്റയ്ക്കിരുന്ന്‍ എന്റെ  വഹ കുളിയായിരുന്നു.ബാത്ത് ടബ്ബില്‍ കിടന്ന് കുളിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു സ്റ്റൂളില്‍ ഇരുന്ന് കുളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് വെറുതേ ഞാന്‍ ഉള്‍പുളകം കൊണ്ടു.തല കഴുകിയത് തണുത്ത വെള്ളം കൊണ്ടാണ്.ചുട് വെള്ളം ഉപയോഗിക്കേണ്ട എന്ന് ആരോ പറഞ്ഞിരുന്നു.അങ്ങിനെ നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങി.മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നിയെങ്കിലും ശരീരത്തിന് മൊത്തമായും ചില്ലറയായും നല്ല വേദനയുണ്ടായിരുന്നു.

ഞാന്‍ പുറത്ത് കടന്നതും ഉമ്മ വന്ന് മരത്തിന്റെ സ്റ്റൂള്‍ കഴുകി വൃത്തിയാക്കി വാര്‍ഡിലെ കട്ടിലിനടുത്ത് കൊണ്ടിടാനായി പോയി.ഇത് പോലെ മുന്‍പ് തറവാട്ട് വീട്ടില്‍ സ്റ്റൂളിലിരുന്ന് കുളിക്കാറുള്ളവരെക്കുറിച്ച് ഞാന്‍ വെറുതേ ഓര്‍ത്തു.തറവാട്ട് വീടിന്റെ പിന്നിലായി ഓലകെട്ടി മറച്ച ഒരു കുളിമുറിയുണ്ടായിരുന്നു പണ്ട്. പ്രസവം കഴിഞ്ഞവര്‍ മഞ്ഞളൊക്കെ തേച്ച് രാവിലെ കുളിക്കാനായി പോകുമ്പോള്‍ പ്രസവശുശ്രൂഷയ്ക്ക് നില്‍ക്കുന്ന സ്ത്രീ സ്റ്റൂളുമായി കുളിമുറിയിലേക്ക് പോകുന്നതും കുളി കഴിഞ്ഞ് വൃത്തിയാക്കിയ സ്റ്റൂളുമായി തിരിച്ച് വരുന്നതും എന്തിനാണെന്ന് അന്നെനിക്കൊട്ടും മനസ്സിലായിട്ടുണ്ടായിരുന്നില്ല.വല്ല വെള്ളം നിറച്ച തൊട്ടിയെങ്ങാനും വെക്കാനാവും എന്നാണ് ഞാന്‍ കരുതിയിരുന്നത്.ഇപ്പോഴല്ലേ ഇരുന്നും കുളിക്കാമെന്ന് മനസ്സിലായത്. സ്റ്റൂള്, പ്രസവം, കുളി ഇവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന ഒരു കാര്യം ഞാന്‍ അന്ന് തത്വത്തില്‍ മനസ്സിലാക്കി.മനുഷ്യശരീരത്തിലൂടെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്ന കുളികളെ പല അവസരത്തിലും പല പേരുകളുള്ള കുളികളായി  നാം  വിളിച്ച് പോരുന്നതും കൂട്ടത്തില്‍ ഓര്‍ത്തു.കൂടാതെ പ്രസവിക്കാതെയും സ്റ്റൂളിലിരുന്ന് കുളിക്കേണ്ടി വരുമെന്ന ഒരു കുളിപാഠവും ഞാന്‍ പഠിച്ചു.

വരാന്തയില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി ലാല്‍ ജോസ് സിനിമയിലെ പാട്ട് സീന്‍ പോലെ കുറേ വെളുത്ത തുണികള്‍ വരിവരിയായി കാറ്റില്‍ ആടിയുലയുന്നത് കണ്ടു.എനിക്കത് വല്ലത്തൊരു കൌതുക കാഴ്ചയായിരുന്നു.മാത്രമല്ല ഇത്രയും കോണകങ്ങള്‍ ഒന്നിച്ച് കാണാന്‍ കഴിയുന്നത് മുജ്ജെന്മ സുകൃതം കൊണ്ടാണേന്നൊക്കെ ഞാന്‍ വെറുതെ ഊറ്റം കൊണ്ടു.കുറച്ച് സമയം കൂടി കഴിഞ്ഞാല്‍ അക്കൂട്ടത്തില്‍ എന്റെ പ്രിയപ്പെട്ട കോണകവും കാറ്റില്‍ ആടുമല്ലോ എന്ന് ഞാനും വെറുതെ ഓര്‍ത്ത് സമാധാനിച്ചു. വെയിലിന് ചൂടേറിക്കൊണ്ടിരുന്നു. നേര്‍ത്ത തൈലഗന്ധിയായ ഒരുഷ്ണക്കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്ന് പോയി. ഞാന്‍ പതിയെ വാര്‍ഡിലേക്ക് നടന്നു.

വാര്‍ഡിലേക്ക് കയറുന്നതിന്റെ വലത് വശത്തെ കട്ടിലിലാണ് ശ്യാം കിടക്കുന്നത്. ഏറിയാല്‍  ഇരുപത്തഞ്ച് വയസ് പ്രായം തോന്നും. ഗള്‍ഫില്‍ ഒരു ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്ക് പോയിക്കൊണ്ടിരിക്കേ ഒരു ദിവസം രാവിലെ ബെഡില്‍ നിന്നും എഴുനേല്‍ക്കാന്‍ നോക്കിയപ്പോള്‍ തന്റെ കാലുകള്‍ അതിന് വഴങ്ങുന്നില്ലെന്ന് ശ്യാം തിരിച്ചറിഞ്ഞു. തന്റെ കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന എന്ന ആ ദുഃഖ സത്യം കൊടിയ വേദനയോടെ ആ ചെറുപ്പക്കാരന്‍ ഉള്‍ക്കൊണ്ടിരുന്നു.ഏറെ കരഞ്ഞത്രേ പാവം. പിന്നെ പിന്നെ തന്റെ വിധിയെ ഓര്‍ത്ത് സമാധാനിച്ച് കൂട്ടുകാരുടെ സഹായത്താല്‍ നാട്ടിലെത്തുകയും പഞ്ചകര്‍മ്മയില്‍ ചികിത്സ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തൃശൂരിലെ കുരിയച്ചിറക്കടുത്താണ് ശ്യാമിന്റെ വീട്.ശ്യാമിന്റെ അളിയന്‍ പഞ്ചകര്‍മ്മയിലെത്തന്നെ ഒരു ഡോക്ടറാണ്.ഞാന്‍ കാണുമ്പോള്‍ ശ്യാമിന് ചെറുതായി ഒറ്റയടി വെച്ച് നടക്കാവുന്ന ഒരു സ്ഥിതിയിലായിരുന്നു, ചികിത്സയുടെ ഫലം ഒന്ന് കൊണ്ട് മാത്രം.ശ്യാമിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സജിയാണ്.ശ്യാമുമായി വളരെ പെട്ടെന്ന് തന്നെ ഞാന്‍ വലിയ കൂട്ടായി.

വാര്‍ഡില്‍ അന്നൊരു സെന്റോഫിന്റെ ദിവസമായിരുന്നു. ശ്യാമിന്റെ തൊട്ടപ്പുറത്തുള്ള മുക്കിലെ ബെഡിലെ ചെറുപ്പക്കാരന്‍ അന്ന് ഡിസ്ചാര്‍ജ്ജായി പോകുവായിരുന്നു. അയാള്‍ക്കും ശ്യാമിനെപ്പോലെ തന്നെ പെട്ടെന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നത്രേ. ഗള്‍ഫിലായിരുന്നു ജോലി. വരുമ്പോള്‍ ആരൊക്കെയോ താങ്ങിയും വീല്‍ ചെയറിലുമൊക്കെ ഇരുത്തി കൊണ്ടു വന്നയാള്‍ വാര്‍ഡിലൂടെ ഓടി നടന്ന് യാത്ര പറയുന്നത് എല്ലാവരിലും സന്തോഷവും ആശ്വാസവും നല്‍കി.അവന്റെ ഉമ്മ ബാക്കി വന്ന അച്ചാറും മറ്റും അടുത്തുള്ളവര്‍ക്ക് നല്‍കുകയും മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കൂടി ചെയ്താണ് അവര്‍ പോയത്.ഏറെ നാളത്തെ സഹവാസത്തിന് ശേഷം വീട്ടില്‍ നിന്നും ഒരംഗം പോകുന്ന വിഷമമായിരുന്നു എല്ലാവരുടേയും മുഖത്ത്.പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞത് എനിക്ക് കാണാമായിരുന്നു.കാലുകള്‍ തളരുന്ന രോഗത്തെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ശ്യാമിനെ എനിക്കിഷ്ടമായിരുന്നു.

അന്നത്തെ ഉച്ചക്കഞ്ഞിയും കുടിച്ച് ഉച്ചയുറക്കത്തിലേക്ക് വഴുതി വീഴും എന്നായപ്പോള്‍ ഇടത് കട്ടിലില്‍ കിടന്നിരുന്ന തത്തമംഗലത്ത് കാരന്‍ നിഷ്കളങ്കന്‍ എന്നെ വിളിച്ചു.ഒരു പന്നിപ്പടക്കം കയ്യിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ പാവത്തെ എറിഞ്ഞേനെ, എനിക്ക് അത്രയ്ക്കും ദ്വേഷ്യം വന്നു ,കാരണം ഉഴിച്ചില്‍ കഴിഞ്ഞതിന്റെ ക്ഷീണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു..ആ ക്ഷീണത്തില്‍ ഒന്ന് മയങ്ങാന്‍ തുടങ്ങിയതും വിളി വന്നു.എങ്കിലും ഉറങ്ങിയതല്ല എന്ന് തെളിയിക്കാനായി കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ച് അയാളോടെന്താണെന്ന് ചോദിച്ചു.അയാളൊരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു,

“നിങ്ങള് നെന്മാറ വല്ലങ്ങി വേല കണ്ടിട്ടുണ്ടോ?“

പിന്നേ വേലയും കണ്ടു വിളക്കും കണ്ടു, കടല്‍ തീരം കണ്ടു കപ്പല്‍ കണ്ടു, എന്ന് പറയാന്‍ തോന്നിയതാണ് പക്ഷേ ആ നിഷ്കളങ്കനായ തത്തമംഗലത്ത്കാരന്റെ മുഖത്ത് നോക്കി അങ്ങിനെ പറയാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ സൌമ്യമായി പറഞ്ഞു,
“ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്,ഗംഭീര വെടിക്കെട്ടല്ലേ?”

“അതേന്ന്,ഇപ്രാവശ്യത്തെ വേലയ്ക്ക് കൂടാന്‍ പറ്റില്യ.മറ്റന്നാളാ വേല! യോഗല്യാ, അതന്നെ!”

അയാളുടെ നിഷ്കളങ്ക മുഖത്ത് വിരിഞ്ഞ ശോകഭാവം എന്നെ ഒരു ഗായനാക്കാഞ്ഞത് ഭാഗ്യം.ഞാന്‍ പതിയെ ചോദിച്ചു,
“അസുഖം മാറിയിട്ട് വേലയ്ക്കൊക്കെ പോകാല്ലോ.ആദ്യം അസുഖം മാറട്ടെ!”

“ഏയ് അസുഖം മാറിയാല്‍ വേലക്കും കൂലിക്കുമൊന്നും പോകാന്‍ പറ്റില്യാന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.റെസ്റ്റാ ഫുള്‍ റെസ്റ്റ്! ഇനി മക്കള് വേലക്ക് പോട്ടെ.എന്നെക്കൊണ്ട് പണിയൊന്നും ഇനി എടുക്കാന്‍ വയ്യ!”
ഹമ്പമ്പട വേലായുധാ..നീയൊരു ഒന്നൊന്നര നിഷ്കളങ്കനാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ചായകുടിയ്ക്ക് ശേഷം സന്ദര്‍ശകര്‍ക്കുള്ള സമയമായി.വീണ്ടും ഓരോ കട്ടിലിനടുത്ത് ബന്ധുക്കള്‍ വട്ടമിട്ട് നിന്നു. ഉമ്മ അടുത്ത വാര്‍ഡില്‍ ഒരു പരിചയക്കാരി വന്നിട്ടുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി.എന്നെ കാണാന്‍ ആരേങ്കിലുമൊക്കെ ഓറഞ്ചും മുന്തിരിയുമായൊക്കെയായി വരുമെന്നും കരുതി ഞാന്‍ കട്ടിലിലങ്ങനെ കറുത്ത മുന്തിരിയാണോ വെളുത്ത മുന്തിരിയാണോ കൂടുതല്‍ ഇഷ്ടമെന്നൊക്കെ ചിന്തിച്ച് കിടന്നു.അല്‍പ്പം കഴിഞ്ഞില്ല ഒരാള്‍ എന്റെയടുത്ത് വന്ന് മരത്തിന്റെ സ്റ്റൂളില്‍ ഇരുന്നു.കയ്യില്‍ ഫ്രൂട്ട്സിന്റെ പൊതി കാണാഞ്ഞതില്‍ എനിക്കല്‍പ്പം നിരാശയുണ്ടായെങ്കിലും ഞാന്‍ ആ അപരിചിതനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞ് തുടങ്ങി,
“ഞാന്‍ കുറച്ചീസായിട്ട് കോയമ്പത്തൂരായിരുന്നേ, ഇന്ന് രാവിലേയാ വന്നത്”

എന്തിനാ രാവിലെത്തന്നെ വന്നത് വല്ല സദ്യേം ഉണ്ടായിരുന്നോ എന്ന് ഫ്രൂട്ട്സ് കൊണ്ട് വരാത്തതിന്റെ നിരാശയില്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് പക്ഷേ ഞാന്‍ വെറുതെ ഒന്ന് മൂളി.അയാള്‍ തുടര്‍ന്നു.
“രാധാകൃഷ്ണന്‍ പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത്.എന്തോരം പറ്റി?

പിന്നേ കുഞ്ഞാന്റെ ചായപ്പീട്യല്ലേ പറ്റാന്‍ എന്ന് വീണ്ടും മുന്തിരി കിട്ടാത്ത ദേഷ്യം!പക്ഷേ പുറത്ത് വന്നില്ല,”ഡിസ്കിന് ചെറിയ പ്രശ്നമുണ്ട്,ഒരു മാസത്തെ ചികിത്സോണ്ട് മാറുന്നാ പറഞ്ഞേ”

“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”

“തെങ്ങ് കേറാനോ?”
ഞാനൊന്ന് ഞെട്ടി! ഇനിയെങ്ങാന്‍ ഇയാള്‍ ആലങ്കാരികമായി ഭാര്യയെ  തെങ്ങിനോടുപമിച്ച് ഒന്ന് ആക്കിയതാണോ എന്ന്  സംശയിച്ചു.ഇയാള്‍ എന്റെ ശത്രുക്കള്‍ ആരോ പറഞ്ഞ് വിട്ടതാകാമെന്ന് ഞാന്‍ ഊഹിച്ചു.എന്നെ കണ്ടാല്‍ ഒരു തെങ്ങ് കയറ്റക്കാരനെപ്പോലെ തോന്നാന്‍ മാത്രമുള്ള ഗ്ലാമറേ എനിക്കുള്ളോ എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.എന്റെ രക്തം എന്തിനോ വേണ്ടി തിളച്ചു.എങ്കിലും ഒരു പാണ്ടി തമിഴനായി എന്നെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.ദ്വേഷ്യവും സങ്കടവും സമം ചേര്‍ത്ത ഭാവവുമായി ഞാന്‍ അയാളോട് പറഞ്ഞു,

“ഞാന്‍ തെങ്ങ് കേറണ ആളൊന്നുമല്ല.നിങ്ങള്‍ക്ക് ആള് മാറിയതാവും”

അയാളെന്നെ സൂക്ഷിച്ച് നോക്കി,വിശ്വാസം വരാത്ത പോലെ അയാള്‍ വീണ്ടും ചോദിച്ചു,
“രാധാകൃഷ്ണനോട് ഞാനൊരാളെ തേങ്ങയിടാന്‍ പറഞ്ഞ് വിടാന്‍ പറഞ്ഞിരുന്നു,ഇന്നു രാവിലെയാണ് അറിയുന്നത് അവന്‍ പറഞ്ഞ് വിട്ട ആ പാണ്ടിത്തമിഴന്‍ എന്റെ തെങ്ങിന്റെ മോളീന്ന് വീണ് ഇവിടെ അഡ്മിറ്റാണെന്ന്.ആ പാണ്ടി നിങ്ങളല്ലേ?”

എന്റെ ചോര വീണ്ടും തിളച്ചു, കണ്ണുകളില്‍ ഇരുട്ട് കയറി, ഒരു തോക്കുണ്ടായിരുന്നെങ്കില്‍ അയാളെ ഒറ്റയടിക്ക് ഞനപ്പോള്‍ കൊന്നേനെ!! അറ്റ് ലീസ്റ്റ് ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ സ്വയം കുത്തി മരിക്കുകയെങ്കിലും ചെയ്യാമായിരുന്നു! അത്രയ്ക്ക് അപമാനമാണ് എന്റെ ഗ്ലാമര്‍ നേരിട്ടത്!ഇതിലും വലിയ പരീക്ഷണം ഇനി ജീവിതത്തില്‍ വരാനില്ലെന്ന് മനസ്സ് പിരികൂട്ടിക്കൊണ്ടിരുന്നു.എന്റെ മുഖത്തെ വിവിധ ഭാവങ്ങള്‍ കണ്ടെന്നോണം അയാള്‍ മെല്ലെ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.ഞാന്‍ എഴുനേറ്റിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയള്‍ പറഞ്ഞു,

“ക്ഷമിക്കണം എനിക്ക് ആള് മാറീതാന്നാ തോന്നണ്.വയ്യാത്തോട്ത്ത് എണീക്കണ്ട കിടന്നോളൂ”

അത്രയും പറഞ്ഞ് അയാള്‍ തിരിഞ്ഞ് നടന്നു.ഞാന്‍ വളരേ ദുഃഖിതനായി വീണ്ടും കട്ടിലില്‍ കിടന്നു.വേറെ ആരും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു.ഭാഗ്യത്തിന് ഉമ്മയും അടുത്തുണ്ടായിരുന്നില്ല. എങ്കിലും എന്റെ സൌന്ദര്യത്തിനേറ്റ ഒരു പ്രഹരം ഉമിത്തീ പോലെ  മനസ്സില്‍ നീറിക്കൊണ്ടിരുന്നു.ഈ അപമാനത്തില്‍ നിന്നും കരകേറാന്‍ മനസ്സ് നാനാ വഴികളിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം തേടിക്കൊണ്ടിരുന്നു.സൈക്കോസിസിന്റേയും സൈക്കാട്രിയുടേയും വഴികളിലൂടെ സഞ്ചരിച്ച മനസ്സ് ഒടുവില്‍  ചില തീരുമാനങ്ങളില്‍ ക്രാഷ്-ലാന്‍ഡ് ചെയ്ത് നിന്നു. അതിന്‍ പ്രകാരം ഇനി ഡോക്ടര്‍ വരുമ്പോള്‍ ‘ഫെയര്‍ ആന്‍ഡ് ലൌലിയെ‘ കുറിച്ചുള്ള അഭിപ്രായം അറിയണം. ‘വിക്കോ ടര്‍മറിക്കിന്റെ‘ കോസ്മെറ്റിക്ക് സാധ്യതയെക്കുറിച്ച് വിശദമായി അറിയണം. വെളുക്കാനുള്ള കഷായങ്ങളും അരിഷ്ടങ്ങളും ആസവങ്ങളും ഡോക്ടറോട് പറഞ്ഞ് ശീട്ട് എഴുതി വാങ്ങണം. ഇനി ഗ്ലാമര്‍ കൂട്ടാതെ എനിക്കൊരു വിശ്രമമില്ല. ചിന്തകളും തീരുമാനങ്ങളും അങ്ങിനെ കാട് കയറിക്കൊണ്ടിരുന്നു. ഞാന്‍ തെങ്ങ് കയറ്റക്കാരെ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ‘ഫെയര്‍ ആന്‍ഡ് ലൌലി‘ എനിക്ക് ഇഷ്ടമായിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു.ഒരു അതിശയം കണ്ടപോലെ എന്നോട് പറയാന്‍ തുടങ്ങി,
“മോനെ അപ്പുറത്തെ വാര്‍ഡില്‍ തെങ്ങിമ്മെന്നും വീണ ഒരു തമിഴന്‍ കിടപ്പുണ്ട് നിന്റെ അത്രേം തടിയുണ്ട് നിന്റെ അതേ പ്രായോം! തണ്ടല് പൊട്ടീന്നാ കേള്‍ക്കണ്.ഇനി നടക്കാന്‍ തന്നെ പറ്റില്ലാത്രേ,കഷ്ടം!“

അതും കൂടിയായപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് മിണ്ടാതെ കിടന്നു.ആ കിടപ്പില്‍ ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും...

പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്

$
0
0
ആറാം കര്‍മ്മത്തിനായി ഇവിടെ കിഴി വെക്കുക!

ആള്‍ക്കൂട്ടത്തിനിടയില്‍ ഉടുമുണ്ട് ഉരിഞ്ഞ് പോയവന്റെ ജാള്യതയോടെ ഗ്ലാമറിനേറ്റ കടുത്ത പ്രഹരത്തില്‍ നിലംപരിശായി ഞാന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്നു.സന്ദര്‍ശകര്‍  കല്യാണ മണ്ഡപത്തിലെ ഭക്ഷണശാലയുടെ വാതില്‍ തുറന്ന് വിട്ടത് പോലെ ഓരോ കട്ടിലിനടുത്തേക്കും വന്നു കൊണ്ടേയിരുന്നു. ഒരപരിചിതനും എന്റെ കട്ടിലിനടുത്തേക്ക് വരല്ലേ എന്ന് ഞാന്‍ വെറുതേ പ്രാര്‍ത്ഥിച്ചു. എങ്കിലും വാര്‍ഡിലേക്ക് കടന്ന് വരുന്നവരെ സ്കാന്‍ ചെയ്ത് കൊണ്ട്  വാതില്‍ക്കലേക്ക് കണ്ണും നട്ട് അടിയേറ്റ സര്‍പ്പത്തെപ്പോലെ ഞാന്‍ കിടന്നു.ഇനിയും ആളു മാറി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാല്‍ അത് താങ്ങാനുള്ള ത്രാണി എന്റെ പിഞ്ചു ഹൃദയത്തിനില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഡിസ്ക് തെറ്റിയവനെ ഗ്ലാമറ് പീഡിപ്പിക്യാ എന്ന് പറഞ്ഞ പോലെയായിരുന്നു എന്റെ അവസ്ഥ. കോളേജില്‍ പഠിക്കുന്ന കാലത്തും ഉച്ചയ്ക്കും വൈകീട്ടും എന്തിനധികം രാത്രി പോലും ഇത്തരമൊരു അവഹേളനം എന്റെ ഗ്ലാമറിനേല്‍ക്കേണ്ടി വന്നിട്ടില്ല എന്നോര്‍ത്തപ്പോള്‍ വീണ്ടും ഞാന്‍ ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും ഗ്ലാമറുള്ള കോളേജ് കുമാരികളെ എനിക്കിഷ്ടമായിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ വാര്‍ഡിലേക്ക് വലിയൊരു വയറും അതിന്റെ പിന്നിലായി ഭാര്യയും അതിനും പിന്നിലായി എന്റെ മകനെ എടുത്ത് കൊണ്ട് അവളുടെ ഉപ്പയും കടന്നു വന്നു. ഭാര്യ ആറാം മാസത്തെ ഗര്‍ഭ കാലം തള്ളിനീക്കുകയായിരുന്നു.ആദ്യത്തേത് ആണ്‍കുട്ടിയായപ്പോള്‍ അടുത്തത് പെണ്‍കുട്ടിയാവും എന്നൊക്കെ ഒരു ചില്ലറ കണക്ക് കൂട്ടലുകളോടെയുള്ള പ്രതീക്ഷകളൊക്കെ ഞങ്ങള്‍ക്കുണ്ടായിരുന്നു.അന്ന് വിശ്വാസത്തിന്റെ പരസ്യം ഇല്ലാത്തോണ്ട് പ്രതീക്ഷയായിരുന്നല്ലോ എല്ലാം!ഈ പ്രതീക്ഷയാണ് പിന്നീട് വിശ്വാസത്തിന് വഴിമാറിയത് എന്ന് ചരിത്രം!

സത്യത്തില്‍ ഈ നവദമ്പതികളുടെ കാര്യം പറഞ്ഞാല്‍ ശരിക്കും ചിരി വരും.കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിയുമ്പോള്‍ തുടങ്ങും ചില കോണുകളില്‍ നിന്നും എന്തേ ഒന്നും ആയില്ലേ,? പ്ലാനിങ്ങിലാണോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍‍.ചിലര്‍ ഹണിമൂണ്‍ കണ്ട് പിടിച്ചത് തന്നെ  ഭാര്യക്ക് വിശേഷം ഉണ്ടാവാന്‍ വേണ്ടിയാണെന്ന് വരെ വിശ്വസിച്ച് കളയും! ഹണിമൂണ്‍ കഴിഞ്ഞ് വരുന്ന വധുവിന്റെ മുഖം നോക്കി ഗര്‍ഭലക്ഷണം പറയുന്ന ഒരേര്‍പ്പാട്  വീട്ടിലെ  മുത്തശ്ശിമാര്‍ക്ക് സ്വായത്തമായിരുന്നത്രേ.ഓരോരോ ലക്ഷണക്കേടുകളേ.മിക്കവാറും  ആ നാളുകളില്‍ ഭാര്യ ആദ്യത്തേത് ആണ്‍ കുഞ്ഞ്  മതിയെന്നും ഭര്‍ത്താവ് ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന നിലയില്‍ ഭാര്യയെപ്പോലെ ഭംഗിയുള്ള പെണ്‍കുട്ടി മതിയെന്നും സ്നേഹ വായ്പ്പോടെ പരസ്പരം  പറയുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരിക്കും! പിന്നെ ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലോ കുഞ്ഞിക്കരച്ചിലോ ഉണ്ടായില്ലെങ്കില്‍ അഭ്യുതയകാംക്ഷികളുടെ അടുത്ത ചോദ്യം വരുകയായി! എന്തടാ വല്ല പ്രോബ്ലോം ഉണ്ടോ? നിനക്കാണോ അതോ അവള്‍ക്കാണൊ പ്രോബ്ലം? തുടങ്ങിയ ചോദ്യാക്രമണങ്ങളാവും.അപ്പോള്‍ പിന്നെ ആണായാലും വേണ്ടില്ല പെണ്ണായാലും വേണ്ടില്ല ഒരു കുഞ്ഞിക്കാല് കണ്ടാ മതിയേന്നാവും ആ കാലത്തെ ദമ്പതികളുടെ പ്രാര്‍ത്ഥന.അങ്ങിനെ നേര്‍ച്ചയും വഴിപാടും ഉരുളി കമഴ്ത്തലുമൊക്കെയായി ഗര്‍ഭമാകും.  ഗര്‍ഭമായാല്‍ പിന്നെ വയറ് നോട്ടക്കാരുടെയും പ്രവചനക്കാരുടേയും അയ്യര് കളിയാകും.

“അതേയ്  വയറ് കണ്ടിട്ട് പെണ്‍കുട്ടിയാന്നാട്ടാ തോന്നണ്. വടക്കേതില് വേട്ടാളന്‍ (കടന്നല്‍)കൂട് കൂട്ടിയത് പെണ്‍ കൂടാണ് ട്ടോ. നീ ഉറപ്പിച്ചോടീ ഇത് പെണ്‍ കുട്ടിയാ.“
അടുത്തത് വേറൊരാള്, “എടീ നിന്റെ കെട്ടിയോന്‍  ഈയിടയ്ക്ക് വളരെ നന്നായിട്ടുണ്ടല്ലോ, ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് നന്നായാല്‍ ഉറപ്പിച്ചോടി ആണ്‍ കുട്ടിയാണെന്ന്,“

പിന്നെ വേറെ ചിലര്‍ വരും ഒറ്റ വയസാണോ ഇരട്ട വയസാണോ എന്നന്വേഷിച്ച്! ഭാര്യക്കും ഭര്‍ത്താവിനും ഒറ്റവയസാണെങ്കില്‍ ജനിക്കുന്ന കുഞ്ഞ് ആണ്‍കുട്ടിയും രണ്ട് പേര്‍ക്കും ഇരട്ട വയസാണെങ്കില്‍ ജനിക്കുന്ന കുഞ്ഞ് പെണ്‍കുട്ടിയുമാണ് എന്നുമൊക്കെയാണ് അവരുടെ കണ്ടുപിടുത്തം. ഇതൊക്കെ വയസും കാലോം നോക്കി ചെയ്യാവുന്ന ഒരു ഏര്‍പ്പാടല്ലാന്ന്  മനസ്സിലാക്കുന്നേയില്ല.എല്ലാ കണക്ക് കൂട്ടലുകളും ശരിയാകേം വേണം, കുളി തെറ്റേം വേണം എന്ന് പറഞ്ഞാല്‍ നടക്കണ്ടേ? ഇനിയെങ്ങാന്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ സ്കാന്‍ ചെയ്ത് നോക്കിയിട്ട് എന്തേങ്കിലും  ചെറിയ പ്രശ്നമുണ്ടെന്നോ മറ്റോ പറഞ്ഞാല്‍ പിന്നെ ആണ്‍കുട്ടിയായാലും വേണ്ടില്ല  പെണ്‍കുട്ടിയായാലും വേണ്ടില്ല, കേടും വയ്യായ്കയും ഇല്ലാത്ത ഒരു കുഞ്ഞ് മതിയേ എന്നാവും  ആ ദമ്പതിമാരുടെ പ്രാര്‍ത്ഥന!ഈ ഗര്‍ഭത്തിന്റെ ഓരോ കാര്യങ്ങളേ!

ഗര്‍ഭാതികാര്യങ്ങളുടെ നാട്ട് നടപ്പ് ഇവ്വിധമായിരിക്കേ നട്ടിലെ അറിയപ്പെടുന്ന ‘വയറ് നോട്ട പ്രവചനക്കാര്‍‘ എന്റെ ഭാര്യയുടെ വയറ് നോക്കി പ്രവചിക്കാനും എത്തിയിരുന്നു. വയറിന്റെ വലിപ്പം കണ്ട് ഭാര്യക്ക് ആണ്‍കുട്ടിയായിരിക്കുമെന്ന് ചിലര്‍ ‘ലക്ഷണം‘ നോക്കി പ്രവചിച്ചിരുന്നു. മറ്റു ചിലര്‍ എന്റെ ശരീരം ക്ഷീണിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയും ഒരു പെണ്‍കുട്ടിയായിരിക്കും എന്ന സന്തോഷ വിധി സമ്മാനിക്കുകയും ചെയ്തു. ആണ്‍കുട്ടിയായാലും വേണ്ടില്ല പെണ്‍കുട്ടിയായാലും വേണ്ടില്ല രണ്ടും കെട്ട ഒരിനമാവരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ആണ്‍കുട്ടിയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ കിട്ടുന്നത് വരെ ഒന്നോ രണ്ടോ ചാന്‍സും കൂടി എടുക്കാം അല്ലെങ്കില്‍ ജനസംഖ്യാ വര്‍ദ്ധനവിലേക്ക് ആളുകളെ എണ്ണം തികയ്ക്കുന്നത് അതോടെ നിര്‍ത്താം, അതായിരുന്നു ഞങ്ങളുടെ ഒരു മിനിമം പരിപാടി. നിര്‍ത്താമെന്നുള്ള തീരുമാനം എടുത്തതിനു പിന്നില്‍ ഇത് പോലെ ചാന്‍സ് നോക്കിയ അടുത്ത വീട്ടിലെ അഹമ്മദായിരുന്നു. അങ്ങേര് ചാന്‍സ് നോക്കി നോക്കി അഞ്ച് പെണ്‍കുട്ടികളാ ഉണ്ടായത്! പാവം അഹമ്മദ് ! ആറാമതൊരു  പരീക്ഷണം അങ്ങേര് പിന്നെ നടത്തിയതേയില്ല എന്നാണ് അറിഞ്ഞത്. ഇഡ്ഡലിത്തട്ടില്‍ ഇഡ്ഡലി മാത്രമേ ഉണ്ടാക്കാനാവൂ എന്ന് പറഞ്ഞ അഹമ്മദിനെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഇഡ്ഡലിപ്പാത്രത്തില്‍ ഉണ്ടാക്കുന്ന ഇടിയപ്പവും കൊഴുക്കട്ടയും എനിക്ക് ഇഷ്ടമായിരുന്നു.

വയറോട് കൂടി ഭാര്യയും കുഞ്ഞിനെ എടുത്ത ഉപ്പയും എന്റെ കട്ടിലിനരികിലേക്ക് വന്നു.ഭാര്യയുടെ കണ്ണുകള്‍ ഈറനണിഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.എന്റെ ക്ഷീണിതനായ ഭാവം കണ്ടിട്ടോ ഞാനൊരു ആശുപത്രി രോഗിയായത് കണ്ടിട്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും എന്നെ ഒരു പാണ്ടിത്തമിഴനായി കരുതിയിട്ടായിരിക്കില്ല അവള്‍ക്ക് സങ്കടം വന്നതെന്ന് ഞാനുറക്കെ വിശ്വസിച്ചു.മകന്‍ എന്നെ അടിമുടി നോക്കിക്കൊണ്ട് ഒടുവില്‍ ഒരു ചോദ്യം എനിക്ക് നേരെ നീട്ടി,
“ഉപ്പച്ചി എന്താ വീട്ടിലേക്ക് വരാത്തെ? ഉപ്പച്ചീടെ വീട് ഇതാ?”
ഞാന്‍ പുചിരിച്ച് കൊണ്ട് അവനെ വാങ്ങി മടിയിലിരുത്തി കവിളില്‍ മുത്തങ്ങള്‍ നല്‍കിക്കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് വരുന്നുണ്ടെന്ന് അവനെ സമാധാനിപ്പിച്ചു.ഞങ്ങള്‍ പതിയെ വിശേഷങ്ങളുടെ കെട്ടുകള്‍ പരസ്പരം കൈമാറിത്തുടങ്ങി. അങ്ങിനെ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തെ ബെഡിലെ തത്തമംഗലത്തുകാരന്‍ നിഷ്കളങ്കന്‍ എന്റെ ഗസ്റ്റുകളെ പരിചയപ്പെടാനായി അടുത്ത് വന്നു.

ഭാര്യയെ നോക്കിക്കൊണ്ട് അയാള്‍ എന്നോട് ചോദിച്ചു,
“ഇത് ഭാര്യയാണല്ലേ?”

ചോദ്യം കേട്ടാല്‍ തോന്നും ഇയാള്‍ക്ക് മുന്‍പ് ഞാന്‍ കാമുകിയെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന്! എങ്കിലും ഞാന്‍ അതേയെന്ന് ഉത്തരം നല്‍കി. പിന്നെ അയാള്‍ അവളുടെ വയറിലേക്കും എന്നേയും മാറി മാറി നോക്കിയ ശേഷം ആക്കിയ ഒരു ചിരിചിരിച്ചു.ആ ചിരിയില്‍ നിന്നും ഒരു പരിഹാസം വായിച്ചെടുക്കാമായിരുന്നു.തണ്ടലില്ലെങ്കിലും ഈ വക കാര്യങ്ങള്‍ക്കൊന്നും ഒരു മുടക്കവും ഇല്ലാ അല്ലേ എന്നായിരിക്കും ആ പരിഹാസമെന്ന് ഞാന്‍ ഊഹിച്ചു. അയാള്‍ നിഷ്കളങ്കനായത് കൊണ്ട് മാത്രം അത് ഞാന്‍ സഹിച്ചു, പിന്നെ ക്ഷമിച്ചു, അല്ലെങ്കില്‍ അയാള്‍ക്ക് ഞാനൊരു പുത്രകാമേഷ്ടി യാഗത്തിന്റെ ഒരു തിയറി ക്ലാസ്  തന്നെ എടുത്ത് കൊടുത്തേനെ! അയാളോട് മാനസികമായ ഒരു ചെറിയ ദേഷ്യം എനിക്ക് തോന്നാതിരുന്നില്ല. അയാള്‍ മടിയിലിരിക്കുന്ന മകനെ നോക്കി അടുത്ത ചോദ്യവും എറിഞ്ഞു,
“ഇത് നിങ്ങന്റെ മോനാണല്ലേ?”
അല്ല ഇതെന്റെ ചെറിയച്ഛനാ എന്ന് പറയണമെന്നുണ്ടായിരുന്നു. അല്ലെങ്കിലും ഈ മലയാളികള്‍ ഇങ്ങനെയാ, കുളി കഴിഞ്ഞ് തോര്‍ത്തും സോപ്പുമായി വരുമ്പോഴും ചോദിക്കും “എവിടന്നാ? കുളി കഴിഞ്ഞിട്ടാണോ?” എന്ന്! ഇനി സിനിമാ തിയറ്ററില്‍ ക്യൂ നില്‍ക്കുകയാണെങ്കിലും ചോദിക്കും ‘എന്താ ഇവിടെ നിക്കണ്,സിനിമയ്ക്കാണോ?“ എന്ന്! ഇതും അത്തരത്തില്‍ ഒരു ചോദ്യമാണെന്ന്  സമാധാനിച്ച് കൊണ്ട് ഞാന്‍ ചിരിച്ച് കൊണ്ട് അതേയെന്ന് പറഞ്ഞു.
“കുട്ടി ഉമ്മാന്റെ പോലാണല്ലോ ഇരിക്കണത്?ബാപ്പാനെപ്പോലെ ആയിരുന്നെങ്കില്‍ കറുത്തിരുണ്ട്  പോയേനെ!”

ഈ കാലമാടന്‍ നിഷ്കളങ്കന്‍ എന്നെ കൊന്ന് കൊലവിളിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി.ഇയാള്‍ എന്നെ വിടുന്ന ലക്ഷണമില്ല. ഏകപക്ഷീയമായ അമേരിക്കന്‍ ആക്രമണം പോലെ അയാള്‍ എന്റെ ഗ്ലാമറിന്റെ മേല്‍ മിസൈലാക്രമണം നടത്തുകയാണ്.ഇയാളെ എത്രയും വേഗം ഈ ആശുപതീന്ന് ഡിസ്ചാര്‍ജ്ജാക്കണേ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി.സകല ദേഷ്യവും മനസ്സില്‍ ഒതുക്കിക്കൊണ്ട് ഞാന്‍ അയാളോട് സ്നേഹ പൂര്‍വ്വം പറഞ്ഞു,

“കാര്യം കുട്ടിക്ക് ഉമ്മാടെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി മുഴുവന്‍ കിട്ടിയത് എന്റേയാ. നേരെ തിരിച്ചായിരുന്നെങ്കില്‍ എന്റെ മോന്റെ അവസ്ഥ എന്താകുമായിരുന്നു!”

അത് കേട്ടതും എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും എല്ലാവരും ചിരിച്ചു,ആ നിഷ്കളങ്കനും നിഷ്കളങ്കമായിത്തന്നെ ചിരിച്ചു, ഒരാള്‍ മാത്രം ചിരിച്ചില്ല.അത് ഭാര്യയായിരുന്നു. ഇപ്പോള്‍ അവളുടെ കണ്ണില്‍ കണ്ണുനീരല്ല, പുകയുന്ന പ്രതികാരം,ദേഷ്യം,ക്രോധം, ആ കണ്ണുകളില്‍ നിന്നും ഒരു അദൃശ്യമായ കോപാഗ്നി എന്റെ നേര്‍ക്ക് പാഞ്ഞു വന്നെങ്കിലും ഒരു ചെറു ചിരിയോടെ ഞാനത് തടുത്തു.രംഗം കൂടുതല്‍ പ്രക്ഷുബ്ദമാകാതിരിക്കാനെന്നവണ്ണം ഉമ്മ രക്ഷയ്ക്കെത്തി,

“ഇവന്‍ അസ്സലായിട്ട് പാട്ട് പാടും ട്ടാ. നേഴ്സറിപ്പാട്ടൊക്കെ കാണാതെ അറിയാം,മോനെ ആ ചേട്ടന് ഒരു പാട്ട് പാടിക്കൊടുത്തേ”

ഉമ്മ മകനോടായി പറഞ്ഞു.ഞാനും അവനെ പ്രോത്സാഹിപ്പിച്ചു. പാട്ട് പാടിയാല്‍ അവനിഷ്ടപ്പെട്ട മിഠായികള്‍ ഷെമിയുടെ ഉപ്പയും ഓഫര്‍ ചെയ്തു.ഓഫര്‍ വന്നതും അവന്‍ ഉച്ചത്തില്‍ തന്നെ പാടി,

“വായക്കോട്ടില് മയ പെയ്തപ്പോ വയീലൊക്കെ കൊയ കൊയാ...
ഞമ്മടെ വായക്കോട്ടില് മയ പെയ്തപ്പോള്‍ വയീലൊക്കെ കൊയ കൊയാ”

ഞാന്‍ ഞെട്ടി.ഒരു തമാശയ്ക്ക് ഞാന്‍ പഠിപ്പിച്ചത് ഒരു ബൂമറാങ് കണക്കെ എനിക്ക് നേരെ തന്നെ വന്നു. ഞാനവന്റെ വാ പൊത്തിപ്പിടിച്ച് ദയനീയമായി ഉമ്മാനേയും ഭാര്യയേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു,

“ഇതാണോ നേഴ്സറി പാട്ടായി പഠിപ്പിച്ചിരിക്കുന്നത് ?“

“ഇത് നേഴ്സറിപ്പാട്ടൊന്നുമല്ല. അവന്‍ വേറെ നേഴ്സറിപ്പാട്ട് ഇപ്പോ പാടും നോക്കിക്കോ! പാടിക്കേ മോനേ”

ഉമ്മ അവനെ ഒരിക്കല്‍ കൂടി നിര്‍ബന്ധിച്ചു. എനിക്ക് പക്ഷേ രംഗം അത്ര പന്തിയാണെന്ന് തോന്നിയില്ല. ഇനി അവന്‍ ഏത് പാട്ടാണ് എടുത്ത് വീശുക എന്നറിയാതെ  നേരിയ ഒരുള്‍ഭയം എന്നിലൂടെ കടന്ന് പോയി. പാട്ട് പാടാന്‍ പുഷ്പാഞ്ജലി കഴിപ്പിക്കുകയും ഇനി പാട്ട് നിര്‍ത്താന്‍ ചുറ്റ് വിളക്ക് നടത്തേണ്ടതുമായ ഒരവസ്ഥയായി എന്റേത്.എല്ലാവരും വിശിഷ്യാ നിഷ്കളങ്കന്‍ മോന്‍ പാടുന്നതും നോക്കി ചെവി കൂര്‍പ്പിച്ച് നില്‍ക്കുകയാണ്.ഉടനെ എന്തേങ്കിലും ചെയ്ത് മകന്റെ മനസ്സ് മാറ്റിയില്ലെങ്കില്‍ അവന്‍ വല്ല പാരഡിയും പാടുമെന്ന് ഞാന്‍ ഉറപ്പിച്ചു.പെട്ടെന്നാണ് എല്ലാവരുടേയും ശ്രദ്ധതിരിയുമാറ് വാര്‍ഡില്‍ അത് സംഭവിച്ചത്.എല്ലാവരും അങ്ങോട്ട് തിരിഞ്ഞു.ഞാനും കട്ടിലില്‍ നിന്നും എഴുനേറ്റ് അങ്ങോട്ട് നടന്നു.അവിടെ കണ്ട കാഴ്ച കാണികളെ അലോസരപ്പെടുത്തി, സങ്കടപ്പെടുത്തി.ആ കഴ്ച കണ്ട ഞാന്‍ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും......

പഞ്ചകര്‍മ്മ പുരാണം - ഭാഗം എട്ട്!

$
0
0
ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!

വാര്‍ഡിന്റെ വലത് ഭാഗത്തെ മൂലയിലുള്ള കട്ടിലിനടുത്ത് ആളുകള്‍ വട്ടം കൂടി നില്‍ക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഏന്തി വലിഞ്ഞ് ഞാനും ആ കാഴ്ച കണ്ടു. ആ ബെഡിലെ പേഷ്യന്റായ കുട്ടേട്ടന്‍ എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ‘കുട്ടന്‍‘ എന്നയാളുടെ വായില്‍ നിന്നും നുരയും പതയും വന്ന് കൊണ്ടിരിക്കുകയും ഒരു കയ്യും കാലുമിട്ട് ശക്തിയായി ചലിപ്പിക്കുകയും ചെയ്യുന്നു. അയാള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.പലരും കൈകാലുകള്‍ ഒതുക്കിപ്പിടിക്കാന്‍ ശ്രമിക്കുകയും,കൂട്ടത്തില്‍ ആരോ കയ്യില്‍ താക്കോല്‍ കൂട്ടം കൊടുക്കുകയും ചെയ്യുന്നുണ്ട്. അല്‍പ്പ നേരത്തെ അപസ്മാര ലക്ഷണങ്ങളില്‍ നിന്നും അയാള്‍ പതിയെ മോചിതനായി തളര്‍ന്ന് ബോധരഹിതനായി കിടന്നു. അപ്പോഴേക്കും സജിയും ഒരു നേഴ്സും വാര്‍ഡില്‍ എത്തിയിരുന്നു.ആളുകളെ കട്ടിലിന്റെയടുത്ത് നിന്നും മാറ്റി നിര്‍ത്തി അയാള്‍ക്ക് കാറ്റ് കിട്ടത്തക്ക രീതിയില്‍ മറ്റൊരാള്‍ ഒരു പത്രം മടക്കിപ്പിടിച്ച് വീശിക്കൊടുത്ത് കൊണ്ടിരുന്നു.എല്ലാവരിലും ആ കാഴ്ച ഒരു മ്ലാനത പരത്തി.വാര്‍ഡ് പെട്ടെന്ന് നിശബ്ദമായി.ആരും പിന്നെ അധികമൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ സന്ദര്‍ശകര്‍ ഓരോരുത്തരായി പതിയെ പുറത്തേയ്ക്കിറങ്ങിത്തുടങ്ങി.

കുട്ടേട്ടന് ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം വരും. കൂലിപ്പണി ചെയ്താണ് അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത്.നന്നായി മദ്യപിക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് പലരില്‍ നിന്നുമായി ഞാനും മനസ്സിലാക്കി.മദ്യപിക്കുമായിരുന്നെങ്കിലും കുടുംബം പട്ടിണിക്കിടാതെ നോക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടേട്ടന്റെ  ശരീരത്തിന്റെ ഒരു വശം പെട്ടെന്ന് തളര്‍ന്ന് പോയി. ദുരിതം ആ കുടുംബത്തില്‍ പക്ഷാഘാതത്തിന്റെ രൂപത്തില്‍ അവതരിച്ചു.കാര്യമായ ചികിത്സയൊന്നും നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത ആ കുടുംബത്തിന്റെ നാഥന്‍ തന്നെ വീണ് പോയപ്പോള്‍ ആ കുടുംബമാകെ പകച്ച് നിന്ന് കാണണം! പക്ഷാഘാതം ശരീരം തളര്‍ത്തിയ കുട്ടേട്ടന് ഇരുട്ടടി പോലെയാണ്  ഭാര്യ അയാളെ ഉപേക്ഷിച്ച് പോയപ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ടാവുക. പട്ടിണി കിടക്കേണ്ടി വന്നെങ്കിലോ  എന്നോര്‍ത്തിട്ടാവണം ഒരു ദിവസം രാവിലെ അയാളുടെ ഭാര്യ മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ട സമയത്ത് സ്വസുഖം തേടിപ്പോയ അയാളുടെ ഭാര്യയെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.

കുട്ടേട്ടന്റെ കൂടെ ആശുപത്രിയില്‍ കൂട്ട് നില്‍ക്കുന്നത് പ്രായമായ അയാളുടെ അമ്മയാണ്. പഞ്ചകര്‍മ്മയില്‍ അവര്‍ക്ക് ചികിത്സ സൌജന്യമായത് കൊണ്ടാണ് അവര്‍ ഇവിടെ അഡ്മിറ്റാക്കിയത്. കുട്ടേട്ടന് ഇതിന് മുന്‍പും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെന്ന് കുട്ടേട്ടനെക്കുറിച്ച് മുന്നേ അറിയുന്ന തത്തമംഗലത്തുകാരനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.  അപ്പോഴാണ് കുട്ടേട്ടന്റെ കൂടെ നില്‍ക്കുന്ന അമ്മയെ ഞാന്‍ ശ്രദ്ധിക്കുന്നത്.എഴുപത് വയസിന് മുകളില്‍ പ്രായമുണ്ട് ആ വൃദ്ധയ്ക്ക്. കണ്ടാല്‍ ശരിക്കുമൊരു പട്ടിണിക്കോലം. ചെവി അല്‍പ്പം പതുക്കെയാണ്.അവര്‍ കട്ടിലിന്റെ ഒരു കാലിന്റെ അരികില്‍ ചാരിയിരുന്ന് കരയുകയാണ്. ആ കാഴ്ച എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.ഈ വയസ് കാലത്ത് മകന്റെ ഈ ദുര്‍വിധി കാണാന്‍ വിധിക്കപ്പെട്ട ആ അമ്മയുടെ രൂപം മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ തീര്‍ത്തു.കുട്ടേട്ടനുള്ള ഭക്ഷണവും മരുന്നും തൈലങ്ങളുമെല്ലാം സൌജന്യമായി പഞ്ചകര്‍മ്മയില്‍ നിന്നും കിട്ടുമെങ്കിലും കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണമൊന്നും ലഭിക്കില്ല. അതിനാല്‍ ആ അമ്മ പലപ്പോഴും പട്ടിണി കിടക്കുകയോ കുട്ടേട്ടന്റെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുകയോ ആണ് പതിവ്. കുട്ടേട്ടന് തന്നെ ചിലപ്പോള്‍ കഞ്ഞി തികയാത്ത അവസരത്തില്‍ വിവരം അറിഞ്ഞ് വല്ലവരും അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലായി. എന്നാലും പട്ടിണിയിരുന്നാലും ആ വൃദ്ധ ആരോടും പരാതി പറയുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്യാറില്ല. കൂടെയുള്ളവര്‍ കണ്ടറിഞ്ഞ് സഹായിക്കുന്നത് മാത്രമാണ് അവരുടെ ആശ്രയം. അത്രയ്ക്കും കഷ്ടമായിരുന്നു അവരുടെ സ്ഥിതി.കുടുംബത്തെ ആകെ വരുമാനക്കാരനാണ് ഒരു വശം തളര്‍ന്ന് കട്ടിലില്‍ കിടക്കുന്നത്. ഭൂമിയില്‍ പട്ടിണിയും പരിവെട്ടവുമായി ജീവിക്കുന്ന ആളുകളെ ദൈവം വീണ്ടും വീണ്ടും ദുരിതങ്ങള്‍ നല്‍കി പരീക്ഷിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ച് ഞാന്‍ വെറുതെ അലോസരപ്പെട്ടു. പട്ടിണിപ്പാവങ്ങളുടെ ദുരിതങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും പട്ടിണിയിലും തളരാതെ തന്റെ മകനെ ശുശ്രൂഷിക്കുന്ന ആ വൃദ്ധ മാതാവിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഇതെല്ലാം കണ്ട് പകച്ച് നിന്ന ഭാര്യ എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് ആ തീരുമാനം പ്രഖ്യാപിച്ചു.ഇനിയുള്ള ദിവസം ആശുപത്രിയില്‍ എനിക്ക് തുണയായി അവള്‍  കൂട്ട് നില്‍ക്കാമെന്ന്! ഒരു മാസത്തെ കാര്യമല്ലേയുള്ളൂവെന്നും എന്റെയടുത്ത് നിന്നില്ലെങ്കില്‍ വീട്ടില്‍ നില്‍ക്കാന്‍ മനസ്സമാധാനം കിട്ടില്ലെന്നും അവള്‍ വയറും തടവിക്കൊണ്ട് ആണയിട്ടു.ഒരു വേള വാര്‍ഡിലുള്ള മറ്റ് രോഗികളുടെ കൂട്ടിരിക്കുന്ന സുന്ദരികളായ സ്ത്രീകളെ കണ്ട് മനം മാറിയതാണോ എന്ന് ഞാന്‍ ആരേയും അറിയിക്കാതെ ഒരു നടുക്കത്തോടെ ഓര്‍ത്തെങ്കിലും അല്ലെന്ന് സ്വയം ഒരു തീരുമാനത്തിലെത്തി ആശ്വസിച്ചു. ഉമ്മയും അവളുടെ ഉപ്പയുമൊക്കെ അവളുടെ ആ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശരായി ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിക്കുകയായിരുന്നു. എങ്കിലും അവസാന ശ്രമമെന്നോണം അവളെ പിന്തിരിപ്പിക്കാനായി ഞാന്‍ രാവിലെ ‘താമരശേരി ചൊരം‘ ഇറങ്ങുന്ന കാര്യവും,ചിലപ്പോള്‍ കാണിക്കയുമായി പോകുമ്പോള്‍ വഴിയിലെങ്ങാനും വെച്ച് ബ്രേക്ക് പൊട്ടിയാല്‍ ബക്കറ്റുമായി പിന്നാലെ ഓടേണ്ടി വരുമെന്നൊക്കെ പറഞ്ഞ് നോക്കി. അവള്‍ എന്തും ചെയ്യും സുകുമാരനെപ്പോലെ  എന്ത് ത്യാഗത്തിനും ഒരുക്കമായിരുന്നു. അവളുടെ ആ സ്നേഹത്തിന് മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ആ കണ്ണുനീരിന് സത്യമായും നീയൊന്നും എനിക്കീ ആശുപത്രിയില്‍ പോലും സമാധാനം തരില്ല്ല്ലല്ലോടീ എന്ന മനോഭാവമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ആണയിടുന്നു.രോഗിയായ ഭര്‍ത്താവിന് ഗര്‍ഭിണിയായ ഭാര്യ കൂട്ട്! ഒരുമാതിരി ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ പറയുന്ന പോലെ! ഈനാമ്പേച്ചികളേയും മരപ്പട്ടികളേയും ഞാന്‍ വെറുത്തു പിന്നെ ശപിച്ചു എങ്കിലും ഭാര്യയുടെ സമീപ്യം എനിക്കേറെ ഇഷ്ടമായിരുന്നു.

സന്ദര്‍ശകരെല്ലാം പോയപ്പോള്‍ തൊട്ടടുത്ത കട്ടിലിലെ പേഷ്യന്റായ ഉണ്ണിയേട്ടന്റെ ഭാര്യ ചന്ദ്രികേച്ചിയാണ് ആദ്യം ഭാര്യയെ പരിചയപ്പെടാനെത്തിയത്. ഉണ്ണിയേട്ടന് അസുഖം പുറം വേദനയാണ്. ഷോള്‍ഡറിന്റെ എല്ലിന് തേയ്മാനം. കണ്ടാല്‍ നമ്മുടെ സില്‍മാ നടന്‍ ജോണിയുടെ ഒരു ഗെറ്റപ്പുണ്ട്. അതേ ശരീരം,ചന്ദ്രികേച്ചി പക്ഷേ ഉണ്ണിയേട്ടന്റെ ശരീരത്തിന്റെ ഒരു കാല്‍ ഭാഗമേ വരൂ.അവര്‍ക്കൊരു മകളുണ്ട്, മിടുക്കിക്കുട്ടി.നേഴ്സറിയില്‍ പോകുന്നുണ്ടത്രേ.അച്ഛനും അമ്മയും ആശുപത്രിയിലായത് കൊണ്ട് മോള്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇത്രേം വിവരങ്ങള്‍ ഞാന്‍ അവരുടെ സംസാരത്തില്‍ നിന്നും ചോര്‍ത്തിയെടുത്തു.വെറുതെ കാറ്റിലൂടെ അലഞ്ഞ് തിരിയുന്ന ശബ്ദങ്ങളെ കാത് കൂര്‍പ്പിച്ച് കൊണ്ട് വലിച്ചെടുത്തു എന്നു മാത്രം!

കുട്ടേട്ടന്റെ ബെഡിന്റെ ഇപ്പുറത്ത് നെല്ലുവായ് എന്ന സ്ഥലത്തുള്ള രാമകൃഷ്ണന്‍ ചേട്ടനാണ് കിടക്കുന്നത്.അതിനിപ്പുറം ബാബുവും കൂട്ടിന് ഭാര്യ സുബൈദ എന്ന സുബു.ബാബു യൂണിയന്‍ പണിക്കാരനായിരുന്നു. ഒരിക്കല്‍ പണിക്കിടെ ചാക്കേറ്റിയപ്പോള്‍ അടി തെറ്റി വീണ് ചാക്ക് ദേഹത്ത് വീണ് തണ്ടലിന് കേട്പാട് സംഭവിച്ചതാണ്.ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല എന്ന ഒരു ദുഃഖവും അവരെ അലട്ടുന്നുണ്ടെങ്കിലും ചികിത്സകളൊന്നും മുടക്കാതെ പ്രതീക്ഷയിലാണവര്‍. അതിനുമിപ്പുറത്തെ കട്ടിലിലാണ് പാവറട്ടിക്കാരന്‍ ആന്റണി മാഷും കൂട്ടിന് ടീച്ചറും! ചക്കിക്കൊത്ത ചങ്കരന്‍ എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസികനായ ഒരു മാഷും അതിന്റെയൊപ്പം ചിരിക്കാന്‍ കൂടാന്‍ ഒരു ടീച്ചറും.ടീച്ചര്‍ ശരിക്കും ഒരു മൂത്ത ചേച്ചിയെപ്പോലെയായിരുന്നു എന്ന് ഭാര്യ പറയാറുണ്ട് കാരണം അവളെ അത്രയ്ക്കധികം ഓരോ കാര്യത്തിനും ടീച്ചര്‍ സഹായിച്ചിട്ടുണ്ട്. ഈ ടീച്ചറും സുബുവും കൂടിയാണ് പിന്നീട് ഭാര്യയുടെ അടുത്തേക്ക് കുശലാന്വേഷണത്തിനും പരിചയപ്പെടലിനുമായി വന്നത്. എന്റെ ചെവിക്ക് ഇനിയും പണി കൂട്ടണ്ട എന്ന് കരുതി ഞാന്‍ മെല്ലെ പാട്ട് സീന്‍ തുടങ്ങിയ ടാക്കീസില്‍ നിന്നും മുള്ളാന്‍ പോകുന്ന പോലെ പുറത്തേക്ക് നടന്നു.

വരാന്തയില്‍ ഇരുട്ട് വീഴുന്നത് തടയാനായി ട്യൂബ് ലൈറ്റ് പ്രകാശം പരത്തുന്നുണ്ടായിരുന്നു. വരാന്തയുടെ അങ്ങേ തലയ്ക്കല്‍ നിന്നും മൂന്നാലു പേര്‍ വാര്‍ഡിനെ ലക്ഷ്യമാക്കി നടന്ന് വരുന്നത് ഞാന്‍ കണ്ടു. അവര്‍ അടുത്തെത്തുംതോറും മുഖചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. ഒരപ്പാപ്പനും അമ്മാമയും കൂടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയും പിന്നെ സജിയും. ലക്ഷണം കണ്ടിട്ട് ശ്യാമിന്റെ അപ്പുറത്തെ ബെഡിലേക്ക് പ്രവേശനം ലഭിച്ച പുതിയ അഡ്മിഷനാണെന്ന് സജിയുടെ കയ്യിലെ ബാഗും കൂടി കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.അപ്പാപ്പനായിരിക്കണം രോഗി.,കണ്ടാല്‍ അങ്ങിനെ തോന്നില്ലെങ്കിലും നല്ല ഉഷാറായിത്തന്നെയാണ് അപ്പാപ്പന്‍ മുന്നില്‍ നടക്കുന്നത്,തൊട്ട് പുറകിലായി അമ്മാമ്മയും. തീരെ തടി കുറവാണെങ്കിലും അമ്മാമയ്ക്കും നല്ല ആരോഗ്യമൊക്കെ തോന്നുന്നുണ്ട്.പിന്നെ കൂടെയുള്ള സുന്ദരിക്കുട്ടിക്ക് ആവശ്യത്തിന് സൌന്ദര്യവും ഇരുപത് ഇരുപത്തിരണ്ട് വയസും പ്രായം കാണും.ആ സുന്ദരിക്കുട്ടി നേരെ നടന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയെങ്കിലോ എന്ന് പേടിച്ച് ഞാന്‍ ചുമരിന്റെ ഓരത്തേക്ക് ചാരി നിന്ന് അവര്‍ക്ക് വഴിമാറിക്കൊടുത്തു. എന്നെ കണ്ടതും സജിക്കെവിടെയോ കുരുപൊട്ടിയെന്ന് തോന്നുന്നു,അതോ ഇനി ആ പെണ്ണിന്റെ മുന്‍പില്‍ ആളാവാനാണോ എന്ന് ഞാന്‍ തെറ്റിദ്ധരിക്കുമാറ് സജി എന്നെ നോക്കിക്കൊണ്ട് അലറി,

“എന്താടാ ലാവെളിച്ചത്ത് കോഴീനെ വിട്ടാക്കിയ പോലെ ഇവിടെ കിടന്ന് തിരിയണ്? പോയി കിടക്കാന്‍ നോക്ക്.ആറ് മണി കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങരുത് മനസ്സിലായോ?”

സജി ഒരു വൈദ്യരായിരുന്നില്ലല്ലോ എന്ന് സമാധാനിച്ച് മനസ്സ് നിറയെ സജിയോടുള്ള ദേഷ്യവുമായി ഒരു സൈക്കിളില്‍ നിന്ന് വീണ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് ഞാനും അവരുടെ പിന്നാലെ വാര്‍ഡിലേക്ക് കയറി.

പ്രതീക്ഷിച്ച പോലെ തന്നെ അത് ശ്യാമിന്റെ  അപ്പുറത്തെ ബെഡിലേക്കുള്ള അഡ്മിഷനായിരുന്നു. ഞാന്‍ ശ്യാമിന്റെ ബെഡിന്റെ തലയ്ക്കല്‍ ഇരുന്നു. സത്യമായും അപ്പാപ്പന്റെ മകളെ വായില്‍ നോക്കുക എന്ന ഉദ്ദേശമായിരുന്നില്ല, മറിച്ച് കെട്ടുപ്രായമായി നില്‍ക്കുന്ന ശ്യാമിന് ആ സുന്ദരിക്കുട്ടിയെ ഒന്നാലോചിച്ചാലോ എന്ന് വെറുതേ മനസ്സില്‍ തോന്നിയത് കൊണ്ട് മാത്രം അവിടെ ഇരുന്നതാണ്. ഞാന്‍ ശ്യാമിനെ വിളിച്ച് ബാബുവിന്റെ കട്ടിലിനടുത്തേക്ക് നടന്നു.ഗൂഡാലോചനയില്‍ പങ്ക് ചേരാന്‍ മാഷും എത്തി.ഞാന്‍ കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു,
”അല്ല മാഷേ എപ്പഴായാലും കല്യാണം വേണം,എന്നാ പിന്നെ ഈ കുട്ടി തന്നെ ആവുന്നതില്‍ എന്താ തെറ്റ്?ബുക്കും പേപ്പറുമൊക്കെ ശരിയാവുമോന്ന് ഒത്ത് നോക്കുകയെങ്കിലുമാവാലോ?”

“എന്ത് ബുക്കും പേപ്പറും?” ബാബുവിന്റെ സംശയം.

“അല്ല ബാബു, ഇവര്‍ക്കീ ജാതകം നോക്കണം പിന്നെ പൊരുത്തം നോക്കണം അങ്ങിനെയുള്ള ഏര്‍പ്പാടില്ലേ,അത് ശരിയാക്കുന്ന കാര്യാ. അല്ലാ എന്താ ശ്യാമേ നിന്റെ അഭിപ്രായം?“ ഞാന്‍ ചിന്താ മഗ്നനായ ശ്യാമിനോട് ചോദിച്ചു.
ശ്യാം ഇല്ലാത്ത ഗൌരവം ഉണ്ടെന്ന് വരുത്തി , “ഞാന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കാന്ന് നിന്നോടാരാ പറഞ്ഞേ? ആദ്യം ഞാനൊന്ന് നന്നായി നടക്കട്ടെ, എന്നിട്ട് മതി കല്യാണമൊക്കെ”

അതിനുള്ള മറുപടി മാഷാണ് പറഞ്ഞത്, “നീയതിന് ദുര്‍നടപ്പിന് ശിക്ഷിക്കപ്പെട്ട് ജയിലിലൊന്നുമല്ലല്ലോ കിടക്കണ്, ഇന്നല്ലെങ്കില്‍ നാളെ നിന്റെ അസുഖം മാറും,പക്ഷേ ഇത്രെം നല്ലൊരു കുട്ടീനെ കിട്ടിയെന്ന് വരില്ലാട്ടാ”
അത് ശരി വെച്ച് കൊണ്ട് ബാബു ശ്യാമിനെ ഉപദേശിക്കുമാറ് തുടര്‍ന്നു, “ശ്യാമേ നമ്മള് നാളെയോ മറ്റന്നാളൊ ഒന്നുമല്ലല്ലോ കല്യാണം നടത്തുന്നത്. അതിനൊക്കെ ഒരുപാട് സമയമില്ലേ ദാസാ? അതോ നിനക്ക് ഒരാഴ്ചക്കുള്ളില്‍ വേണോ?

കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടപെട്ട് ശ്യാമിനോട് പറഞ്ഞു, “ശ്യാമേ ആദ്യം കാര്യങ്ങളൊക്കെ മാഷ് ചെന്ന് അന്വേഷിക്കട്ടെ, മാഷാകുമ്പോ അതിന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും.എന്നിട്ട് നമുക്കൊരു തീരുമാനത്തിലെത്തിയാല്‍ പോരെ?“

ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു.അങ്ങിനെ പരിചയപ്പെടല്‍ കം കല്യാണ സാധ്യതയെ പറ്റി ഗവേഷണം നടത്താന്‍ ആന്റണി മാഷ് അപ്പാപ്പന്റെ കട്ടിലിന്റെ അടുത്തേക്ക് നീങ്ങി.ശ്യാമിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷവും പ്രകാശവും ഞങ്ങള്‍ കണ്ടു.അതും പറഞ്ഞ് അവനെ കളിയാക്കുകയും ചെയ്തു.എങ്ങിനെയെങ്കിലും ആ അപ്പാപ്പന്‍ കല്യാണത്തിന് സമ്മതിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന.ഒരു തമാശയ്ക്ക് തോന്നിയ ആശയമായിരുന്നെങ്കിലും ആ പെണ്‍കുട്ടിയുടെ അടക്കവും ഒതുക്കവും ശാലീനതയുമെല്ലാം കണ്ടപ്പോള്‍ ശ്യാമിനും താല്പര്യം തോന്നുകയായിരുന്നു.പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ മനസ്സിനിണങ്ങിയ പെണ്ണ്.അതായിരുന്നു ഒരു ലയിന്‍. സമ്മന്ത ചര്‍ച്ചകള്‍ക്ക് പോയ മാഷിനേയും കാത്ത് ഞങ്ങള്‍ ബാബുവിന്റെ കട്ടിലിന് ചുറ്റും ഇരുന്നു. ആ ഇരുപ്പില്‍ ഞാന്‍ കാത്തിരിപ്പുകളെ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും കല്യാണങ്ങള്‍ എനിക്കേറെ ഇഷ്ടമായിരുന്നു.

തുടരും....

പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്‍പത്!

$
0
0
എട്ടാം ഭാഗം വായിക്കാത്തവര്‍ ഇവിടെ അമര്‍ത്തുക!

ഇറച്ചിക്ക് പോയവന്‍ വിറച്ചിട്ടും ചത്തു, കാത്തിരുന്നവര്‍ നുണഞ്ഞിട്ടും ചത്തു എന്ന പറഞ്ഞ പോലായിരുന്നു മാഷിനെ കാത്തിരുന്ന ഞങ്ങളുടെ അവസ്ഥ.ആന്റണി മാഷ് ദൌത്യം വിജകരമായി പൂര്‍ത്തിയാക്കി വിജയശ്രീ ലാളിതനായോ ഉണ്ണിമേരി ലാളിതനായോ തിരിച്ചു വരുമെന്ന് കരുതി ഞങ്ങള്‍ ലേറ്റായ തീവണ്ടി കാത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പോലെ കട്ടിലില്‍ കുത്തിയിരുന്നു. അപ്പോഴാണ് വാര്‍ഡിന്റെ വലത്തേ മൂലയിലുള്ള കട്ടിലിലെ പേഷ്യന്റായാ ചാവക്കാട്ട് കാരന്‍ മുഹമ്മദാലിക്ക കാര്യം തിരക്കാന്‍ അങ്ങോട്ട് വന്നത്.മൂപ്പരൊരു എക്സ് ഗള്‍ഫാണ്.വാര്‍ഡിന്റെ മുക്കിലെ കട്ടിലില്‍ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ‘മുക്കിലെ എളാപ്പാ’ എന്നാണ് അദ്ദേഹത്തെ വിളിക്കാറ്.മുക്കിലെ എളാപ്പാക്കും പുറം വേദന തന്നെയാണ് പ്രധാന അസുഖമായി രേഖപ്പെടുത്തിയിരിക്കുന്നത്. എളാപ്പാട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ച് കൊടുത്തു. മൂപ്പര്‍ക്ക് പക്ഷേ അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. ഞങ്ങളെ മൂന്നുപേരേയും മാറി മാറി നോക്കിക്കൊണ്ട് എളാപ്പ എന്നോടായി പറഞ്ഞു,

“ഇത് നിന്റെ ഐഡിയ ആവും അല്ലേ?ഓണത്തിന്റെ എടേല് ഓംബ്ലയിറ്റ് കച്ചോടം എന്ന് കേട്ടിട്ടുണ്ട്, ഇപ്പോ കണ്ടു. നിനക്കൊന്നും ഇവന്‍ മനസ്സമാധാനമായി നടക്കുന്നത് പിടിക്കുന്നില്ല അല്ലേ?”

“അല്ല എളാപ്പാ, ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുത്,എളാപ്പാടെ പുറം വേദനയും കല്യാണവും തമ്മില്‍ വല്ല ബന്ധോം ഉണ്ടോ? എളാപ്പ ഒരു മാതിരി മൂരാച്ചി പിന്തിരിപ്പിന്മാരേപ്പോലെ സംസാരിക്കരുത്. ശ്യാമിനും വേണ്ടെ ഒരു പുറം വേദന അല്ല ഒരു ജീവിതം?”ഞാന്‍ തെറ്റ് തിരുത്തിക്കൊണ്ട് ചോദിച്ചു.

“ഈ ചെറുപ്രായത്തില് തന്നെ അവനൊരു ചായ കുടിക്കാന്‍ വേണ്ടി ഒരു ചായപ്പീടിക തന്നെ  വാങ്ങിക്കൊടുക്കണോ? ആ ഞാന്‍ പറഞ്ഞെന്ന് മാത്രം”
ഒരു ദീര്‍ഘനിശ്വാസത്തോടെ എളാപ്പ മുക്കിലെ കട്ടിലിനെ ലക്ഷ്യമാക്കി നടന്നു.ഞങ്ങള്‍ മാഷിന്റെ വരവും നോക്കി വീണ്ടും നെടുവീര്‍പ്പുകളിട്ടു.

ഒടുവില്‍ അങ്കം ജയിച്ച ചേകവനെപ്പോലെ ആന്റണി മാഷ് ഞങ്ങളുടേ അടുത്തേക്ക് വന്നു.തെക്കേലെ ശാന്ത പരദൂഷണക്കെട്ടുമായി വരുന്നതും നോക്കി സന്തോഷിക്കുന്ന കൊച്ചമ്മമാരെപ്പോലെ ഒരു സന്തോഷം ഞങ്ങളുടെയുള്ളിലും അലയടിച്ചു.മാഷ് വന്ന് കട്ടിലില്‍ ഇരുന്നു.ഒരു നീണ്ട നെടുവീര്‍പ്പോടെ മാഷ് വാര്‍ത്തകള്‍ പങ്ക് വെക്കാന്‍ തുടങ്ങി.
“അതേയ് ആ അപ്പാപ്പന്‍ ഞമ്മള് വിചാരിക്കും പോലെ ചില്ലറക്കാരനല്ലാട്ടാ,കോടീശ്വരനാ കോടീശ്വരന്‍!”

“ശ്യാമിന്റെ ഭാഗ്യം,നീ സുന്നത്ത് ചെയ്തോനാടാ” ബാബു അഭിമാനം കൊണ്ടു.

“സുന്നത്ത് ചെയ്യേ? എന്ത് വിവരക്കേടാ ബാബു നീ പറയുന്നേ?’‘ഞാന്‍ ചോദിച്ചു.

“എന്തോ പുണ്യം ചെയ്തോരെ പറയില്ലേ അതാ ഞാന്‍ ഉദ്ധേശിച്ചത്!” ബാബു നയം വ്യക്തമാക്കി.

“സുകൃതം ചെയ്തോനാന്ന് പറ!, ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ! ബാബു പഴേ നാലാം ക്ലാസാ, പുതിയ സിലബസ് വല്യ  പിടിയില്ല, ന്നിട്ട് മാഷ് പറ” ഞാന്‍ മാഷിനെ പ്രോത്സാഹിപ്പിച്ചു.

“അപ്പാപ്പന്റെ വീട് തൃശൂര് ചിയ്യാരത്താ.ഒറ്റ മോളേയുള്ളൂ.പിന്നെ തൃശൂര് ശക്തന്‍ സ്റ്റാന്റിന്റെ അടുത്ത് അപ്പാപ്പന് 36 സെന്റ് സ്ഥലണ്ട്.ഒരു സെന്റിന് കോടികളാ വില.അപ്പോ അപ്പാപ്പന്റെ ആസ്ഥി നീയൊന്നു കൂട്ടി നോക്യേ?”
മാഷ് ആശ്ചര്യ മുഖഭാവത്തില്‍ എല്ലാവരേയും മാറി മാറി നോക്കി.

“അല്ല മാഷേ മാഷ് അപ്പാന്റെ ആസ്ഥികളുടെ  കണക്കെടുക്കാന്‍ പോയതോ അതോ പെണ്ണ് ചോദിക്കാന്‍ പോയതോ?” സഹി കെട്ട് ശ്യാം തന്നെ ചോദിച്ചു.

“നീ പെടയ്ക്കാതെടാ ചെക്കാ,ഞാന്‍ പറയട്ടെ!” മാഷും വിട്ടില്ല.മാഷ് തുടര്‍ന്നു.
“ഞാന്‍ പരമാവധി മുട്ടി നോക്കി,അപ്പാപ്പന് ഒരു അനക്കവും ഇല്ല.ഒരു വിധത്തിലും അപ്പാപ്പന്‍ അടുക്കുന്നില്ല.അത് കിട്ടുമെന്ന് തോന്നുന്നില്ല മക്കളേ!”

 മാഷ് അത്രയും പറഞ്ഞപ്പോള്‍ എല്ലാവരിലും ഒരു മ്ലാനത പരന്നു.ഞങ്ങള്‍ ദയനീയമായി ശ്യാമിനെ നോക്കി.ഞാന്‍ അവനെ സമാധാനിപ്പിക്കുമാറ് തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു,

“സാരല്യ ശ്യാമേ,ഭൂമീല് മത്തി പെരുകിയ പോലെ പെണ്ണുങ്ങളുണ്ട്, നമുക്ക് വേറെ നോക്കാടാ.ഇതല്ലെങ്കി വേറെ,അല്ലെങ്കിലും ചന്തം നോക്കീട്ടൊക്കെ കെട്ടാന്‍ പറ്റുമോ?വല്ല ആക്സിഡന്റിലും മുഖത്തിനെന്തേങ്കിലും സംഭവിച്ചാ കഴിഞ്ഞില്ലേ? നീ വെറുതെ എന്തേങ്കിലും ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കണ്ട!”

ശ്യാമെന്നെ രൂക്ഷമായൊന്നു നോക്കി.ആ നോട്ടം ഞാന്‍ നേരത്തെ കണ്ടിരുന്നെങ്കില്‍ അവനെ കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ ചേര്‍ത്തേനെ,അത്രയ്ക്കും ക്രോധഭാവം ആ നോട്ടത്തിലുണ്ടായിരുന്നു.അവന്‍ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു,

”വെറുതെ ഇരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിക്യാന്ന് കേട്ടിട്ടുണ്ട്,അതാ ഇപ്പോ ഉണ്ടായേ! പിന്നെ എനിക്കെന്തോന്ന് വിഷമം? പോടേ പോടേ...”
അവന്‍ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചോ ആവോ?അല്‍പ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു.

“പിന്നെ വേറെ ഒരു സാധ്യതയും കൂടിയുണ്ട് ട്ടോ” മാഷ് അവസാനിപ്പിച്ചിട്ടില്ല. അത് കേട്ടതും ഞങ്ങള്‍ വീണ്ടും കാറ്റ് കേറിയ ബലൂണ്‍ പോലെ ഉഷാറായിക്കൊണ്ട് മാഷിനെ ശ്രദ്ധിച്ചു,മാഷ് തുടര്‍ന്നു,
“അപ്പാപ്പനെ ഒന്നൂടെ വളച്ചാല്‍ ചിലപ്പോള്‍ നടക്കും. ഒരു പക്ഷേ ഫ്രന്റോ അല്ലെങ്കില്‍ ബാക്കോ കിട്ടാന്‍ സാധ്യതയുണ്ട്, അതുമല്ലെങ്കില്‍ ചിലപ്പോള്‍ കാല്‍ ഭാഗം കിട്ടാനെങ്കിലും സാധ്യത ഉറപ്പാ. അതായാലും മതി എനിക്ക് സമ്മതാ.ഞാന്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും”

“എന്ത് വൃത്തികേടാ മാഷ് പറയുന്നേ?” എന്റെ ധാര്‍മ്മിക രോഷം അണ പൊട്ടി,”മാഷൊരു മാഷാണോ മാഷേ? മാഷിന് പറയാന്‍ കൊള്ളാവുന്ന ഒരു വര്‍ത്താനാണോ ഇത്? മാഷക്ക് ഒന്നില്ലേലും ഇത്ര പ്രായായില്ലേ?എന്നാലും മാഷ് ആ പെണ്‍കുട്ടിയെ കുറിച്ച് ഇങ്ങനെ പറയുമെന്ന് ഞാന്‍ കുടിക്കണ കഷായത്തില്‍ പോലും വിശ്വസിച്ചില്ല മാഷേ!”  

“നീയെന്താ ഈ പറേണെ?”മാഷ് പ്രതിരോധം തീര്‍ത്തു,” ഞാന്‍ അപ്പാപ്പന്റെ തൃശൂരെ സ്ഥലം ചുളിവിന് കിട്ടുമോന്ന് അന്വേഷിച്ചതല്ലേ? അതിന്റെ മുമ്പീന്നോ അല്ലെങ്കില്‍ പിന്നീന്നോ  പീസായി കിട്ടാന്‍ സാധ്യതയുണ്ടെന്നാ ഞാന്‍ ഉദ്ധേശിച്ചത്! ഇനിയിപ്പോ സ്ഥലത്തിന്റെ കാല്‍ ഭാഗം കിട്ടിയാലും ഞാന്‍ വാങ്ങാമെന്നാ  പറഞ്ഞത് അല്ലാതെ അയ്യേ...”

“അല്ല മാഷിനെ സ്ഥലം കച്ചോടാക്കാന്‍ വിട്ടതോ അതോ പെണ്ണ് ചോദിക്കാന്‍ വിട്ടതോ? സായിപ്പിനെ കണ്ടാല്‍ സാമ്പാറ് മറക്കും എന്ന് കേട്ടിട്ടുണ്ട്.ഇത് വല്ലാത്തൊരു ചതിയായിപ്പോയി മാഷേ!അല്ല എന്നിട്ടും മാഷ് കല്യാണക്കാര്യം ഒന്നും ചോദിച്ചില്ലേ?“ ഞാന്‍ ആകാംക്ഷയോടെ വീണ്ടും ചോദിച്ചു.

“അതിന് ചോദിക്കാന്‍ ആ കുട്ടി പോയില്ലേ? അവള്‍ നാളെ വരും,അപ്പാപ്പനോട് ചോദിക്കുന്നതിനേക്കാള്‍ നല്ലത് നമുക്കാ കുട്ടിയോട് നേരിട്ട് ചോദിക്കുന്നതല്ലേ? ആ കുട്ടിയുടെ ഇഷ്ടമാണല്ലോ പ്രധാനം. നാളെ ആ കുട്ടി വരുമ്പോ ഞാന്‍ നേരിട്ട് ചോദിച്ച് ഒരു തീരുമാനം ഉണ്ടാക്കാം പോരെ?“ മാഷ് പദ്ധതി പ്രഖ്യാപിച്ചു.

“അതേയ് ഇനി മാഷ് ഇടപെടേണ്ട.ഒരു കാര്യം ഏല്‍പ്പിച്ചപ്പോള്‍ അതില്‍ സ്ഥലക്കച്ചോടം കേറ്റിയ സ്ഥിതിയ്ക്ക് നാളേയും അതാവര്‍ത്തിക്കില്ലെന്നാരു കണ്ടു. ഇനി ഞാന്‍ തന്നെ ഇടപെടാം, ശ്യാമേ നീ ഒരു ദിവസം കൂടി ക്ഷെമിക്കെടാ.” ഞാന്‍ വീണ്ടും ശ്യാമിനെ സമാധാനിപ്പിച്ചു.

“അപ്പോള്‍ ഇന്നത്തെ യോഗം പിരിച്ച് വിട്ടിരിക്കുന്നു, വിധിയുണ്ടെങ്കില്‍ കല്യാണ ചര്‍ച്ചകളുമായി വീണ്ടും നാളെ ഒത്തുകൂടാം!” ബാബു മീറ്റിങ് പിരിച്ച് വിട്ടതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ കട്ടിലുകളിലേക്ക് നീങ്ങി.അന്നത്തെ പരിപാടിയില്‍ അവശേഷിക്കുന്ന കഞ്ഞി കുടിയും തോരന്‍ തിന്നലും കഴിഞ്ഞാല്‍ ഉറങ്ങാന്‍ കിടക്കണം. നേരത്തെ എഴുന്നേറ്റ് നെയ്യും കഷായവുമൊക്കെ കുടിക്കാനുള്ളത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ ഉറക്കത്തിലേക്ക് വീഴുമെന്നതിനാല്‍ എല്ലാവരും അവരവരുടെ കട്ടിലില്‍ പോയി കിടന്നു.

കട്ടിലില്‍ ഇരുന്ന് ഞാന്‍ കഞ്ഞിയും അന്നതെ സ്പെഷല്‍ ഐറ്റം കാബേജ് തോരനും ഭാര്യ നല്ല കുത്തരിച്ചോറ് മീന്‍ കറി കൂട്ടിയും കഴിച്ചു. കട്ടിലില്‍ രോഗിയല്ലാത്തവര്‍ക്ക് കിടക്കാന്‍ അനുവാദമില്ലെങ്കിലും ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കിടത്തി ഞാന്‍ താഴെ കിടക്കാമെന്ന് സ്വപ്നേച്ഛ കരുതാത്ത ഞാന്‍ അവളോട് പായയും ഷീറ്റും വിരിച്ച് നിലത്ത് കിടന്നോളാന്‍ പറഞ്ഞു. അവള്‍ കട്ടിലിന്റെ വലത് ഭാഗത്തെ സ്ഥലത്ത് പായ വിരിച്ച് കിടന്നു.അവളെ ആശ്വസിപ്പിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു,
“ആ സജി ഇല്ലായിരുന്നെങ്കില്‍ നിനക്കും കട്ടിലില്‍ കയറി കിടക്കായിരുന്നു,അവന്‍ കണ്ടാല്‍ പ്രശ്നാ!ഇതൊക്കെ കാരണമാണ് ഞാന്‍ നിന്നോട് ഇവിടെ കൂട്ട് നില്‍ക്കണ്ട എന്ന് പറഞ്ഞത്”

“അത് സാരല്യ,ഞാന്‍ ഇവിടെ കിടന്നോളാം,രാവിലെ തണുപ്പടിക്കുകയാണെങ്കില്‍ ഞാന്‍ കട്ടിലില്‍ കയറിക്കിടന്നോളാം” അവള്‍ എന്നേയും ആശ്വസിപ്പിച്ചു.

“എന്നാലും നിനക്കും കൂടി കട്ടിലില്‍ കിടക്കാമായിരുന്നു” ഒരു സമാധാനമില്ലാത്ത പോലെ ഞാന്‍ പറഞ്ഞു.

“പിന്നെ അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ളവര്‍ എന്ത് കരുതും,എനിക്ക് നാണാ! വെറുതെ മറ്റുള്ളോരുടേയും നമ്മുടേം ഉറക്കം കേടുത്തണോ?ഞാനിവിടെ തന്നെ കിടന്നോളാം”

“അപ്പുറോം ഇപ്പുറോമുള്ളവര്‍ എന്ത് കരുതാന്‍‍? ആരുടെ ഉറക്കം കെടാന്‍?പെട്രോള്‍ പമ്പിന്റെയകത്ത് തീപ്പെട്ടി ഉരച്ചാലല്ലേ പേടിക്കേണ്ടുള്ളൂ, നനഞ്ഞിരിക്കണ പടക്കം അടുപ്പിലിട്ടാല്‍ വരെ പൊട്ടില്ല പിന്നെയാണ്!“

ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.അവളിലും അതൊരു ചിരി പടര്‍ത്തി.അരികത്തുണ്ടെണ്ടെങ്കിലും ഇങ്ങനെ കയ്യെത്തും ദൂരത്ത് പിണങ്ങിയിട്ടല്ലാതെ കിടക്കേണ്ടി വന്നതിലെ ഒരു ദുര്‍വിധിയെ പഴിച്ച് ഞങ്ങള്‍ വെറുതെ പരസ്പരം കളിയാക്കി.അധികം വൈകാതെ ഷീണം കൊണ്ടെന്നോണം അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.നിറവയറുമായി ഒരു വശം ചരിഞ്ഞ് കിടക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി.ഞാന്‍ അവള്‍ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു.അവള്‍ നിലത്ത് കിടക്കാന്‍ കാരണമായ ഫുഡ്ബോളിനെ ഞാന്‍ പിന്നേയും വെറുത്തു പിന്നെ ശപിച്ചു എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

രാവിലെ നെയ്യുമായി നേഴ്സ് വന്ന് വിളിക്കുമ്പോള്‍ എന്റെ അടുത്ത് ഭാര്യയും കിടപ്പുണ്ട്. രാവിലെ തണുപ്പടിച്ച് കാല് പെരുത്തപ്പോള്‍ കട്ടിലില്‍ കയറിക്കിടന്നതാവണം. നേഴ്സ് വഴക്ക് പറഞ്ഞെങ്കിലോ എന്ന് കരുതി ഞാന്‍ അവളെ ഉറക്കത്തില്‍ നിന്നും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നേഴ്സ്  തടഞ്ഞുകൊണ്ട് പറഞ്ഞു,

“സാരല്യാ ആ കുട്ടി അവിടെ കിടന്നോട്ടെ, താഴെ കിടന്ന് തണുപ്പടിച്ചാല്‍ അതിന് വേറെ വല്ല അസുഖോം വരും, ഇതാ നെയ്യും മരുന്നും വെച്ചിട്ടുണ്ട്”

അവര്‍ നെയ്യും മരുന്നും സൈഡ് ടേബിളില്‍ വെച്ച് അടുത്ത ബെഡിലേക്ക് പോയി.ഇത്രയും സ്നേഹമുള്ള ആ നേഴ്സിനെ ഞാന്‍ ‘ദയാലു അമ്മാള്‍’ എന്ന് വിളിച്ചാലോ എന്ന് വരെ ചിന്തിച്ചു.അവരുടെ ആ കരുണ കടാക്ഷത്തില്‍ ഭാര്യ കട്ടിലില്‍ കിടന്ന് സുഖമായി ഉറങ്ങിക്കൊണ്ടിരുന്നു. ഞാന്‍ അവളെ ഉണര്‍ത്താതെ ശര്‍ക്കര വാങ്ങി വെച്ചതില്‍ നിന്നും ഒരു കഷ്ണമെടുത്ത് നെയ്യ് സേവിച്ച ശേഷം കടിച്ചിറക്കി.ഒരു വിധം ആ സാഹസം കഴിഞ്ഞ് അടുത്ത് നടക്കാന്‍ പോകുന്ന ‘താമരശ്ശേരിചൊരം യജ്ഞവും‘ പ്രതീക്ഷിച്ച് വയറും തടവി കാത്തിരുന്നു.ഇന്നെങ്കിലും ഒരു മയത്തിലൊക്കെ ആയിരിക്കണേ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ദ്രുക്ക ദുബായീന്ന് വന്ന് ഷര്‍ട്ട് പീസ് പങ്ക് വെക്കാന്‍ വേണ്ടി കീറിയ പോലെ ഒരു ശബ്ദം ശ്യാമിന്റെ കട്ടിലിനടുത്ത് നിന്നും കേട്ടത് വാര്‍ഡില്‍ മൊത്തം ചിരി പരത്തി.എല്ലാവരും സംശയത്തോടെ ശ്യാമിനെ നോക്കി കമന്റുകളെറിയാന്‍ തുടങ്ങി,

“എന്താ ശ്യാമേ മഴക്കോളുണ്ടോ? ഇടി വെട്ടുന്നല്ലോ?“ ബാബു വിളിച്ചു ചോദിച്ചു.

“ഇടി മാത്രമല്ല ആലിപ്പഴോം വര്‍ഷിച്ചിട്ടുണ്ട്,ഇങ്ങട്ട് വാ നേരിട്ട് കാണാം”

ശ്യാം തമാശ പറയുകയാണെന്ന് കരുതി ചിരിച്ച ഞങ്ങള്‍ ആ കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി. ശ്യാമല്ല പകരം അപ്പുറത്തെ കട്ടിലിലെ അപ്പാപ്പനാണ് ആലിപ്പഴ വര്‍ഷം നടത്തിയത്.അപ്പാപ്പന്റെ തിരുമുല്‍ കാഴ്ച കട്ടിലില്‍ വെച്ച് തന്നെ സമര്‍പ്പണം നടത്തിയിരിക്കുന്നു. അപ്പാപ്പന്‍ തുള്ളിക്കൊരു കുടം പേമാരി പോലെ പെയ്തിറങ്ങിയിരിക്കുന്നു.

“എത്ര വല്യ കോടീശ്വരനായിട്ടെന്താ കാര്യം ഓയില്‍ സീല് തള്ളിപ്പോയാല്‍ കഴിഞ്ഞില്ലേ കാര്യം!”ബാബു ശ്യാമിനെ നോക്കിക്കൊണ്ട് പറഞ്ഞു.

“ശ്യാമേ..അംബാനിയുടേതല്ലാ ഐശ്വര്യാ റായിയുടെ വരെ ഓയില്‍ സീലു തള്ളിയാ ഇതന്യാ ഗതി, എന്ന് വെച്ച് നീ അപ്പാപ്പന്റെ മോളെ കല്യാണം കഴിക്കാനുള്ള തീരുമാനം ഉപേക്ഷിക്കല്ലേ ട്ടാ ചക്കരേ” മാഷ് അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു.

“അയ്യേ എനിക്കൊന്നും വേണ്ട ആ അപ്പാപ്പന്റെ മോളേ.പാളം തെറ്റിയ ബോഗിയെപ്പോലെയുള്ളാ ആ കിടപ്പ് കണ്ടാ!എനിക്ക് കല്യാണമേ വേണ്ട പൊന്നേ” ശ്യാം വ്യസനത്തോടെ പ്രഖ്യാപിച്ചു.

“ഇപ്പഴാ ശരിക്കും നീ സുകൃതം ചെയ്തോനായത്! അമ്മായപ്പന്റെ ഈ അങ്കം കാണാന്‍ സുകൃതം തന്നെ ചെയ്യണം!” ബാബുവും കളിയാക്കി.

“ഒന്നു നിര്‍ത്തിയേ,വയറ്റീന്ന് പോക്ക് പിടിച്ചവന്റെ മുന്നില് വെച്ച് മൂക്കിപ്പൊടി വലിക്കുന്നോ ?? ശ്യാമേ നീയിതൊന്നും കാര്യമാക്കേണ്ട അതൊക്കെ അപ്പാപ്പന്റെ അസുഖത്തിന്റെ ഭാഗമാണെന്ന് കൂട്ടിയാല്‍ മതി. ഞാനെന്തായാലും ആ കുട്ടിയോടൊന്ന് സംസാരിക്കട്ടെ.എന്നിട്ട് നീ കടുത്ത ഒരു തീരുമാനത്തിലെത്തിയാല്‍ മതി.എന്താ മാഷേ അത് പോരെ?“ഞാന്‍ മാഷിനോട് അഭിപ്രായം ആരാഞ്ഞു.

“മതി അത് മതി’ ശ്യാമേ നീയാ കുട്ടിയെ കെട്ടിയാല്‍ പിന്നെ എനിക്ക് ധൈര്യായിട്ട് മുന്‍ ഭാഗമോ പിന്‍ ഭാഗമോ ചോദിക്കാം,നീ സമ്മതിക്കെടാ ശ്യാമേ” മാഷ് നിലപാടറിയിച്ചു.

“ഈശ്വരാ ഈ മാഷ്ക്ക് ആരോ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തും കൈവിഷം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു,ഒന്ന് പോയെ മാഷേ, പെണ്ണ് കിട്ടുമോന്നെന്നെ അറിഞ്ഞിട്ടില്ല അപ്പഴാണ് അതിന്റെ ഇടയിലൊരു സ്ഥലക്കച്ചോടം! മാഷേ അത്താഴം തന്നെ പട്ടിണി കിടക്കുമ്പോ രാവിലെ വെള്ളച്ചോറിനായി വാശി പിടിക്കരുത്! പിന്നേയ് ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ നിങ്ങള്‍ മറ്റൊരു ആലിപ്പഴ വര്‍ഷത്തിന് കൂടി സാക്ഷിയാകേണ്ടി വരും,ഞാനിപ്പോ പോയിട്ട് പിന്നെ വരാം”

വയറും തടവി ഞാന്‍ പുറത്തേക്ക് നടന്നു.മറ്റൊരു താമരശ്ശേരി ചുരമിറങ്ങാനുള്ള തയ്യാറെടുപ്പില്‍  കക്കൂസിന്റെ വാതില്‍ തുറന്ന് ഇടത് കാല്‍ വെച്ച് ഐശ്വര്യമായി അകത്തേക്ക് കയറി.സാന്ദര്‍ഭികമായി ഞാന്‍ ആ പാട്ട് മൂളിക്കൊണ്ടിരുന്നു!
“അറബിക്കടലിളകി വരുന്നേ
ആകാശം പൊട്ടി വരുന്നേ......
പിന്നേം പിന്നേം...
അറബിക്കടലിളകി വരുന്നേ
ആകാശം പൊട്ടി വരുന്നേ.....”


തുടരും...

പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!

$
0
0
ഒന്‍പതാം ഭാഗം ഇവിടെ ഞെക്കി വായിക്കുക:

പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ഒഴിഞ്ഞ വയറുമായി ഞാന്‍ മെല്ലെ പുറത്തിറങ്ങി.വയറ്റീന്ന് പോക്കൊക്കെ പ്രാര്‍ത്ഥന കൊണ്ട് പിടിച്ച് നിര്‍ത്താമെന്ന് മനസ്സില്‍ കണക്ക് കൂട്ടിയതിലെ  മണ്ടത്തരത്തെ ഓര്‍ത്തെന്നോണം ഒരു നനുത്ത പുഞ്ചിരി ചുണ്ടില്‍ വിടര്‍ന്നു. പ്രായമായ അപ്പാപ്പന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല പിന്നെയാണ് എന്റെ പ്രാര്‍ത്ഥന എന്നൊക്കെ മനസ്സില്‍ ചിന്തിച്ച് ഞാന്‍ വരാന്തയിലൂടെ നടന്നു. വീണ്ടുമൊരു ചികിത്സാ ദിവസത്തിന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള മഹത്തായ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി  ‘കിഴി നടത്തുക ‘ എന്നതാണ് എനിക്ക് നേരിടേണ്ടതായ അന്നത്തെ ചികിത്സാ വിധി.കോടീശ്വരനായ അപ്പാപ്പന്റെ ബെഡില്‍ സജി ശുദ്ധികലശം നടത്തുന്നത് കാരണം ഞാന്‍ വരാന്തയില്‍ തന്നെ വെറുതെ ചുറ്റിത്തിരിഞ്ഞു.വാര്‍ഡില്‍ തൈലത്തിനു പകരം ചന്ദനത്തൈലത്തിന്റേയും ചന്ദനത്തിരിയുടേയും  സുഗന്ധം വാരി വിതറുന്നുണ്ടായിരുന്നു.എങ്കിലും അതെല്ലാം അപ്പാപ്പന്റെ തിരുമുല്‍ കാഴ്ചയ്ക്ക് മുമ്പില്‍ ട്യൂബ് ലൈറ്റിന് മുന്നില്‍ കത്തിച്ച് വെച്ച മെഴുക് തിരി പോലെ മാത്രമായിരുന്നെന്ന് പലരും മനസ്സിലാക്കി.എന്തൊരു മഹാനു ഭാവുലു അപ്പാപ്പനുലു!

വാര്‍ഡിലേക്ക് പോകാഞ്ഞതും വരാന്തയില്‍ നിന്നതും മുജ്ജെന്മ സുകൃതം കൊണ്ടാണെന്ന് വരെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അപ്പാപ്പനെ പോലുള്ളവരെ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റക്കാരെ തുരത്താന്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു കാലമുണ്ടാവണം എന്ന് മനസ്സില്‍ ആഗ്രഹിക്കുകയും ചെയ്തു. വരാന്തയുടേ അങ്ങേ തലയ്ക്കല്‍ കിഴി കെട്ടാനുള്ള ഇലകള്‍ അരിയുകയും തേങ്ങ ചിരകുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളുടെ അടുത്തേക്ക് ഞാന്‍ മെല്ലെ നടന്ന് ചെന്നു.ഒരു ചിരവയിലിരുന്ന് ഒരു മുറി തേങ്ങ ചിരകാന്‍ പ്രയാസപ്പെടുന്ന ഭാര്യയെ കണ്ടപ്പൊള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി. ടീച്ചര്‍ തേങ്ങ ചിരകിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവള്‍ സമ്മതിക്കാതെ സ്വയം ആ കര്‍മ്മം ഏറ്റെടുക്കുകയായിരുന്നെന്ന് ഞാന്‍ മനസ്സിലാക്കി. പഞ്ചകര്‍മ്മയില്‍ തേങ്ങ ചിരകേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ സമയത്തുള്ള  ഗര്‍ഭധാരണം മറ്റൊരവസരത്തിലേക്ക് നീട്ടി വെപ്പിക്കാമായിരുന്നു എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.ആ നിന്ന നില്‍പ്പില്‍  തന്നെ ഞാന്‍ തേങ്ങകളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ചിരകിയ തേങ്ങ വാരിത്തിന്നാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

അന്നത്തെ രണ്ടാമത്തെ കലാപരിപാടിയായ കിഴിനടത്തലിനായി ഞാന്‍ വേദിയിലെ എണ്ണത്തോണിയില്‍ വീണ്ടും മലര്‍ന്ന് കിടന്നു. ഒരോ ദിവസത്തെ കിഴി നടത്തലും അത്യന്തം വേദനയോടെയാണ് കഴിഞ്ഞ് പോയിരുന്നത്. വേദനകൊണ്ട് കണ്ണുകള്‍ ഈറനണിയുമ്പോഴും അസുഖം മാറാനാണല്ലോ ഇപ്പോള്‍ ഈ വേദന സഹിക്കുന്നത് എന്നാശ്വസിച്ച് ഒരോ കിഴിദിവസവും ഞാന്‍ തള്ളി നീക്കി. കുട്ടിക്കാലത്ത് കാലില്‍ തറച്ച മുള്ളെടുക്കുമ്പോള്‍ പച്ചിലയിലേക്ക് നോക്കിയാല്‍ വേദന ഉണ്ടാവില്ല എന്നൊരു കുഞ്ഞു വിശ്വാസം ഉണ്ടായിരുന്നു. തീരെ വേദന സഹിക്കാതെ വരുമ്പോള്‍ ഞാന്‍ ജനലിലൂടെ പുറത്തെ മാവിന്റെ ഇലകളിലേക്ക് നോക്കും.പക്ഷേ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കാരണം എനിക്ക് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല.പച്ചില കാണാത്തത് കൊണ്ട് കൂടിയാവും എനിക്ക് വേദന സഹിക്കാത്തത് എന്നും ഞാന്‍ വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു.അങ്ങിനെ ഒരു ദിവസത്തെ കിഴി നടത്തല്‍ വേദന കൂടി എന്റെ ശരീരം അതിജീവിച്ചു.

ഉച്ചക്കഞ്ഞിയും കൊത്തമര തോരനും കഴിച്ച് ബെഡില്‍ വിശ്രമിക്കുമ്പോഴാണ് സജി ആ വാര്‍ത്തയുമായി എത്തിയത്.പഞ്ചകര്‍മ്മയില്‍ സിനിമാ ഷൂട്ടിങ്ങ് നടക്കാന്‍ പോകുന്നെന്ന്. ഇതൊക്കെ എത്ര കണ്ടതാ എന്ന പുച്ഛ ഭാവത്തില്‍ ഞാന്‍ കിടന്നപ്പോള്‍ അടുത്ത ഞെട്ടിക്കുന്ന സത്യവും സജി വെളിപ്പെടുത്തി.സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ഒരു അവസരം ഉണ്ടെന്ന്! ഞാനപ്പോള്‍ ശരിക്കും ഞെട്ടി.സന്തോഷം കൊണ്ട് എന്റെ വേദനകളെ എല്ലാം ഞാന്‍ മറന്നു.ഭാര്യ എന്നെ അടിമുടിയൊന്ന് നോക്കി.‘സിനിമേല് അഭിനയിക്കാന്‍ പോണ ഒരു ചരക്ക്!ഹാ കൊതുകിനുമുണ്ടാവില്ലേ കൃമി കടി ‘ എന്നൊരു പരിഹാസം ആ നോട്ടത്തിലുണ്ടോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചെങ്കിലും അവള്‍ കാര്യം പറഞ്ഞു,

“അതേയ് ഇത്ര സന്തോഷിക്കുകയൊന്നും വേണ്ട,ആദ്യം സിനിമയേതാ എന്താ എന്നൊക്കെ അറിഞ്ഞിട്ട് മതി.വല്ല കാട്ട് ജാതിക്കളുടേ പടമാണെങ്കിലല്ലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ?”

അവസരം കിട്ടിയാല്‍ ഗോളടിക്കാന്‍ മടികാണിക്കാത്ത ഭാര്യയുടെ സംശയത്തില്‍ അല്‍പ്പം പരിഹാസം ഉണ്ടായിരുന്നെങ്കിലും അതില്‍ അല്‍പ്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. ഞാന്‍ സജിയെ അടുത്ത് വിളിച്ച് കൊണ്ട് സംശയ നിവാരണത്തിനായി ചോദിച്ചു,
“എനിക്ക് നായക വേഷമാണോ അതോ വല്ല ഗസ്റ്റ് റോളോ.ചെറിയ റോളാണെങ്കി വേണ്ടാ ട്ടാ?” ഞാന്‍ ഒട്ടും കുറച്ചില്ല.ചത്ത് കിടന്നാലും ഫെയര്‍ & ലൌലി തേച്ച് കിടക്കണമെന്നാണല്ലോ പ്രമാണം!

“അതൊക്കെ നാളെ അറിയാം,നാളെ ഉച്ചയ്ക്കാ ഷൂട്ടിങ്, അങ്ങ് ഡെല്ലീന്നാ ആള് വരുന്നത്.എന്തായാലും നിന്നെ സില്‍മേല്‍ക്ക് എടുത്തു എന്ന് ഡോക്ടര്‍ പറയാന്‍ പറഞ്ഞു!”

എല്‍ദോനെ സില്‍മേല്‍ക്ക് എടുത്ത പോലെ എന്നേയും എടുത്തതാവും എന്ന് ഞാന്‍ കണക്ക് കൂട്ടി. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം എന്റെ ചിന്തയിലൂടെ കടന്ന് പോയി. സിനിമയുമായി എനിക്ക് കുട്ടിക്കാലം മുതലേ ബന്ധമുണ്ടെന്ന് വെറുതെ ഞാന്‍ ബന്ധപ്പെടുത്തി ചിന്തിക്കാന്‍ തുടങ്ങി. ചെറുപ്പം തൊട്ടേ എന്ത് മാത്രം സിനിമകള്‍ കണ്ടതാ.മാത്രമല്ല മുള്ളൂര്‍ക്കരയിലെ സി എം എസ് ടാക്കീസിന് ഞാന്‍ ശരിക്കും ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നല്ലോ. മാറിമാറി വരുന്ന ഒരൊറ്റ സിനിമയും ഒഴിവാക്കിയിരുന്നില്ല.മുപ്പതഞ്ച് പൈസയുടെ തറ ടിക്കറ്റുണ്ടായിരുന്ന കാലം മുതല്‍ക്ക് തന്നെ ഞാന്‍ സി എം എസ്സില്‍ നിന്നും സിനിമ കാണാന്‍ തുടങ്ങിയിരുന്നു.വെറുതേ ആ ദിവസങ്ങളൊക്കെ മനസ്സിലൂടെ ഒരു കുളിര്‍മഴ പെയ്യിച്ച് കടന്ന് പോയി.സി എം എസ്സ് ടാക്കീസിലെ പോസ്റ്ററൊട്ടിക്കുന്ന കാശുവും കൊച്ചുട്ടനുമെല്ലാം ഇനി എന്റെ പടമുള്ള പോസ്റ്റര്‍ ഒട്ടിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ അത്യാഹ്ലാദം അലയടിച്ചു.അങ്ങിനെ ഞാനൊരു സിനിമാ നടനാവാന്‍ ശരിക്കും തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.

അഭിനയ ജീവിതത്തിലൂടെ കൈവരുന്ന സുഖ സൌകര്യങ്ങളേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കണ്ട് ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി കിടക്കുകയായിരുന്ന എന്റെ അടുത്തേക്ക് ഭാര്യ വന്ന് മരത്തിന്റെ നാല്‍ക്കാലിയില്‍ ഇരുന്നു കൊണ്ട് എന്നോടായി ചോദിച്ചു,

“എന്താ പതിവില്‍ കവിഞ്ഞൊരു സന്തോഷം? സിനിമാ നടനാവുന്നതിന്റേയാണോ?”

സന്തോഷം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു,
“അതേന്ന് കൂട്ടിക്കോ!എന്റെ വല്ലാത്തൊരു മോഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നത്. അതിനും എന്റെ ഡിസ്ക് തന്നെ തെറ്റേണ്ടി വന്നു. ബൈ ദി ബൈ സിനിമയിലാകുമ്പോള്‍ നടിമാരെ കെട്ടിപ്പിടിക്കല്‍,പ്രേമിക്കല്‍ അതൊക്കെയുണ്ടായാല്‍ അതെല്ലാം വെറും അഭിനയമാണെന്ന് വിശ്വസിച്ചോണം കെട്ടോ.അതൊക്കെ തൊഴിലിന്റെ ഭാഗമായി കരുതണം. കരുതില്ലേ?”
ആ ചോദ്യത്തിന് മുന്നില്‍ ഏത് ഭാര്യയും വീണു പോകും.അത്രയ്ക്കും ദയനീയത കുത്തി നിറച്ചാണ് ഞാനാ ചോദ്യം അവള്‍ക്ക് നേരെ എറിഞ്ഞത്.

“ആ അത്തരമൊരു ഘട്ടം വരട്ടെ അപ്പോ ആലോചിക്കാം,പിന്നെ നടിമാരെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെയുള്ള സീനിലൊന്നും അഭിനയിക്കുന്നത് എനിക്കിഷ്ടല്ലാ ട്ടോ. പറഞ്ഞില്ലെന്ന് വേണ്ട! അങ്ങിനെയാണെങ്കില്‍ സിനിമാ നടനാവണ്ട!”

“നടിമാരെ ഉമ്മ വെക്കേ? അതിന് ഞാന്‍ മരിക്കണം!ഒരു നടിയേയും കെട്ടിപ്പിടിക്കാനോ ഉമ്മവെക്കാനോ ഉള്ള സീനുണ്ടെങ്കില്‍ ഞാന്‍ ആ വഴിക്കേ പോകില്ല, പിന്നെ സ്വപ്നത്തിലാണ് അത്തരം സീന്‍ വരുന്നതെങ്കില്‍ പിന്നെ സത്യായിട്ടും ഒന്നും ചെയ്യാന്‍ പറ്റില്ലാട്ടാ.സ്വപ്നം കാണാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ.അതിന് നീ തടസമൊന്നും പറയരുത്! ഇപ്പോ അതല്ല എന്റെ പേടി ഈ വേദന സഹിച്ച് അഭിനയിക്കുമ്പോ മുഖത്ത് വല്ലതും വരുമോ എന്നാ! ഐ മീന്‍ ഭാവങ്ങള്‍ വിരിയുമോന്ന്??”

“നാടകത്തിലാണെങ്കില്‍ മുഖത്തൊക്കെ പലതും വന്നേനെ!”

“എന്ത് വന്നേനെ?”

“വല്ല ചീമുട്ടയോ തക്കാളിയോ അങ്ങിനെ പലതും, സിനിമേല് അതേപറ്റി പേടിക്കണ്ടല്ലോ!”

ആ പരിഹാസം എന്നിലെ ഉറങ്ങിക്കിടന്ന നടനെ ഞെട്ടി എഴുന്നേല്‍പ്പിച്ചു,എന്റെ അഭിനയ ജീവിതത്തിനേറ്റ ആദ്യ വെല്ലുവിളിയെ അതിജീവിക്കാന്‍ ഞാന്‍ പഴയകാല അനുഭവ ജീവിതത്തിന്റെ ഒരേട് പറിച്ചെടുത്ത് കൊണ്ട് അവളൊട് പറഞ്ഞു,
”എടീ കോളേജില്‍ യൂത്ത് ഫെസ്റ്റിവലിന് ഹിന്ദി നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയത് എന്റെ ടീമിനായിരുന്നു.ചില ഹിന്ദി വാക്കുകള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മാറിയത് കൊണ്ട് മാത്രമാണ് എനിക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടാതെ പോയത് അറിയാമോ?”

“ഹോ ഇതല്ലേ കഴിഞ്ഞ കുറേ കാലമായി ഞാന്‍ കേള്‍ക്കുന്നത്, നാടകം കണ്ട ഹിന്ദി ടീച്ചറുടെ കണ്ണ് നിറഞ്ഞു എന്നും,പുറത്ത് തട്ടി അഭിനന്ദിച്ചു എന്നുമൊക്കെയല്ലേ? ഇതിന്റെ ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് നിങ്ങടെ സീനിയറായി പഠിച്ച റംലത്ത എന്നോട് പറഞ്ഞിട്ടുണ്ട്, മേലാല്‍ ഹിന്ദി ക്ലാസില്‍ കയറാന്‍ പാടില്ലെന്നും പറഞ്ഞ് ക്ലാസീന്ന്  ഹിന്ദി ടീച്ചര്‍ ഇറക്കി വിട്ടില്ലേ? ഇതൊന്നും ഞാന്‍ അറിയില്ലെന്ന് കരുതി അല്ലേ? പിന്നെ നാടകത്തിന്റെ കാര്യം പറയുന്നത് കേട്ടാല്‍ തോന്നും മത്സരത്തിന് അഞ്ചാറ് ടീമുണ്ടായിരുന്നു എന്ന്. ആകെ നിങ്ങടെ ടീം മാത്രമല്ലേ ഉണ്ടായുള്ളൂ.എന്നിട്ടും അത് ഡീസോന്‍ കലോത്സവത്തിന് പോയപ്പോ നിങ്ങടെ റോളില്‍ പകരം വേറെ ആളെ വെച്ചല്ലേ അഭിനയിപ്പിച്ചത്? ഇതൊക്കെ റംലത്ത എന്നോട് പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് ഇനി ഹിന്ദി ഡ്രാമ എന്ന് മിണ്ടിപ്പോകരുത്!”

അയല്‍ വാസിയായ ഒരു സീനിയര്‍ ഇവളുടെ വീടിനടുത്തുള്ളത് കൊണ്ട് കോളേജ് ജീവിതത്തെ പറ്റി ഒന്നും പറയാന്‍ പറ്റില്ലെന്നായി എന്ന് മനസ്സില്‍ ശപിച്ചു. ആ സീനിയര്‍ താത്ത വേറെ എന്തൊക്കെ പറഞ്ഞിട്ടുണ്ടേന്നറിയാന്‍ എന്റെ മനസ്സ് ചെറുതായൊന്നു ആകാംക്ഷാഭരിതമായി.എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാന്‍ തുടര്‍ന്നു,
“നിനക്കറിയോ സിനിമാഭിനയം എന്ന് പറഞ്ഞാല്‍ നാടകാഭിനയം പോലല്ല. ഞാന്‍ ഒത്തിരി സിനിമാ ഷൂട്ടിങ് കണ്ടിട്ടുള്ളതാ. എന്തായാലും നാളത്തെ സുദിനം കഴിയട്ടെ നീയൊക്കെ എന്നിലെ നടനെ തിരിച്ചറിയും!”

“അതിനിപ്പോ നാളെയാവണെമെന്നൊന്നുമില്ല, കുറച്ച് കാലമായിട്ട് ഞാന്‍ കാണുന്നതല്ലേ. എന്തായാലും ഇതൊരു സ്ഥിരം പരിപാടിയാക്കണ്ട”

“നീയൊരു മണ്ടി തന്നെ! എടീ ഞാനൊരു സിനിമാ നടനായാല്‍ അതിന്റെ ഗുണം ആര്‍ക്കാ? നിനക്ക് തന്നെ!പിന്നെന്താ പ്രശ്നം?”

“വല്ലപ്പോഴും സിനിമ കാണുന്ന ആളുകളെ കൂടി മുടക്കണം! ഹല്ല പിന്നെ. അതെയ് ചക്കക്കുരു കയ്യില്‍ വെച്ച് വെറുതെ ചക്കച്ചുളയ്ക്ക് തല്ല് കൂടുന്നതെന്തിനാ.നാളത്തെ സുദിനം കഴിയട്ടെ എന്നിട്ടിനി ബാക്കി സ്വപ്നം കാണാം”

അവളുടെ ബുദ്ധിപരമായ ആ നിര്‍ദ്ദേശത്തില്‍ കൂടുതല്‍ സിനിമാ ചര്‍ച്ചകളും സ്വപ്നങ്ങളും അവസാനിച്ചു.അന്നത്തെ ദിവസമൊന്ന് പെട്ടെന്ന് കഴിഞ്ഞ് കിട്ടാന്‍ ഞാന്‍ മനസ്സില്‍ തിടുക്കം കൂട്ടി. പുറത്തെ റോഡില്‍ കൂടി ഒരു ലോട്ടറി വാഹനം നാളേയാണ് നാളെയാണു നാളേയാണ് എന്ന് പറഞ്ഞ് കൊണ്ട് കടന്ന് പോയത് എന്റെ സുദിനത്തെകുറിച്ചായിരിക്കുമന്ന് കരുതി ഞാന്‍ ഉള്‍പുളകത്തൊടെ കിടന്നു.സമയം വല്ലാതെ ഇഴയുന്നതായി എനിക്ക് തോന്നി.

നാലു മണിയുടെ ചായ കുടി കഴിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ക്കുള്ള സമയമായി. അപ്പാപ്പന്റെ മകളോട് കല്യാണക്കാര്യം സംസാരിക്കാമെന്നേറ്റത് ശ്യാം പല തവണ വന്ന് ഓര്‍മ്മിപ്പിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ഞാനത് മറന്നിരിക്കുകയായിരുന്നു. ഇടയ്ക്ക് മാഷ് വന്ന് “ഞാന്‍ ഇടപെടണോ“ എന്ന് ചോദിച്ചെങ്കിലും മാഷിന്റെ കയ്യില്‍ അക്കാര്യം ഏല്‍പ്പിക്കാന്‍ എന്തോ എനിക്ക് മനസ്സ് വന്നില്ല. ആ ദൌത്യം ഞാന്‍ തന്നെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തീരുമാനിച്ച് ആ പെണ്‍കുട്ടിയെ കാത്തിരുന്നു.പെട്ടെന്നൊരു മിന്നല്‍ ബസ് സമരം ഉണ്ടായി ആ കുട്ടി വരല്ലേ എന്ന് വരെ ഒരു വേള ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. വീണ്ടും എന്റെ പ്രാര്‍ത്ഥനകളെ നിഷ്ഫലമാക്കിക്കൊണ്ട് അല്‍പ്പ സമയത്തിന് ശേഷം  അപ്പാപ്പന്റെ മകള്‍ വാര്‍ഡിലേക്ക് കടന്ന് വന്നു. 

കാര്യം ശ്യാമിനോട് കാര്യം ഏറ്റെങ്കിലും സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെയുള്ള ഒരുള്‍ഭയം ആ കുട്ടിയെ കണ്ടപ്പോള്‍ എനിക്കുണ്ടായി എന്നുള്ളത് സത്യമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടാണെങ്കില്‍ സിനിമാ നടന്‍ എന്നൊരു ലേബലില്‍ സംസാരിക്കാമായിരുന്നു എന്നൊക്കെ മനസ്സില്‍ തോന്നി.ഇടയ്ക്കിടയ്ക്ക് ശ്യാം എന്നെ “നോക്കി ഇനിയും വൈകുന്നതെന്തേ കോപ്പേ?” എന്ന ചോദ്യം കടമിഴിയാല്‍ എറിഞ്ഞ് കൊണ്ടിരുന്നു.വാളു തടുക്കാം പരിച തടുക്കാം ഏറു തടുക്കാം ചങ്ങാതി, കണ്മുന കൊണ്ടൊരേറെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതി എന്നാണല്ലോ കവി പാടിയിരിക്കുന്നത്.ശ്യാമിന്റെ കണ്ണേറ് കൊണ്ട് ഞാനാകെ ചൂളിയിരിക്കുകയാണ്.ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പുറത്തേക്കിറങ്ങിയ ആ കുട്ടിയുടേ പിന്നാലെ ഞാന്‍  നടന്ന് വരാന്തയിലേക്കിറങ്ങി.

“ശ്ശ്ശ്“ എന്ന് വിളിച്ചെങ്കിലും, ഭയം കൊണ്ടാണോ എന്നറിയില്ല ശബ്ദം പുറത്തേക്ക് വന്നില്ല.ഒടുവില്‍ ഞാന്‍ ഒരു എക്സ്ക്യൂസ് മി എറിഞ്ഞു! അത് ആ കുട്ടിയുടെ ചെവിയില്‍ തട്ടി,അവള്‍ തിരിഞ്ഞ് നിന്നു.ഞാന്‍ ഒരു ചെറു പുഞ്ചിരിയുമായി ആ കുട്ടിയുടേ അടുത്തേക്ക് നടന്നു. പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ശ്യാമിനൊരു പെണ്ണ്! രണ്ടായാലും എനിക്കൊരു ബ്രോക്കറ് പട്ടം ഉറപ്പാണെന്ന് മനസ്സില്‍ കണക്ക് കൂട്ടി! ബ്രോക്കര്‍മാരെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു, എങ്കിലും സുന്ദരികളായ പെണ്‍ കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു!!

തുടരും..
Viewing all 37 articles
Browse latest View live